- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തി; മരിച്ചത് മലയാറ്റൂര്‍ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണി
കാനഡയില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തി
ഒട്ടാവ: കാനഡയില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണി ആണ് മരിച്ചത്.കാറിനുള്ളില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ജിപിഎസ് സംവിധാനമുള്ള വാഹനം അടക്കമാണു കഴിഞ്ഞ 5 മുതല്‍ കാണാതായത്.
12 വര്‍ഷമായി ഫിന്റോ കാനഡയില്‍ ജോലി ചെയ്യുന്നു. 6 മാസമായി ഭാര്യയും 2 കുട്ടികളും കൂടെയുണ്ട്. മൊബൈല്‍ ഫോണ്‍ വീട്ടിലുണ്ട്. ഫിന്റോ ആന്റണിയെ കാണാനില്ലെന്നു കാനഡ പൊലീസാണു റിപ്പോര്‍ട്ട് ചെയ്തത്. കാണാതായ വാര്‍ത്ത ബുധനാഴ്ച കാനഡ പൊലീസ് പത്രങ്ങളില്‍ നല്‍കിയിരുന്നു. നീലീശ്വരം പൂണേലി ധന്യയാണു ഭാര്യ.
Next Story