- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ചു മരണം; മരിച്ചവരില്‍ നാല് പേര്‍ ചൈനീസ് വിനോദ സഞ്ചാരികള്‍
കാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. മരിച്ച നാലു പേര്‍ ചൈനീസ് വിനോദ സഞ്ചാരികളും ഒരാള്‍ ഹെലികോപ്റ്റര്‍ പൈലറ്റുമാണ്. ഹെലികോപ്റ്റര്‍ കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെട്ട് സയാഫ്രുബെന്‍സിയിലേക്കു പോകുന്നവഴിയാണ് അപകടമുണ്ടായത്. സൂര്യ ചൗറില്‍ എത്തിയ ശേഷം 1:57 ഓടെ ഹെലികോപ്റ്ററിന് ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു. എയര്‍ ഡൈനസ്റ്റി കമ്പനിയുടെ ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് ഹെലികോപ്റ്റര്‍ സര്‍വീസാണ് എയര്‍ ഡൈനസ്റ്റി. അപകടസ്ഥലത്ത് നിന്ന് മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ […]
കാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. മരിച്ച നാലു പേര്‍ ചൈനീസ് വിനോദ സഞ്ചാരികളും ഒരാള്‍ ഹെലികോപ്റ്റര്‍ പൈലറ്റുമാണ്. ഹെലികോപ്റ്റര്‍ കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെട്ട് സയാഫ്രുബെന്‍സിയിലേക്കു പോകുന്നവഴിയാണ് അപകടമുണ്ടായത്. സൂര്യ ചൗറില്‍ എത്തിയ ശേഷം 1:57 ഓടെ ഹെലികോപ്റ്ററിന് ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു.
എയര്‍ ഡൈനസ്റ്റി കമ്പനിയുടെ ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് ഹെലികോപ്റ്റര്‍ സര്‍വീസാണ് എയര്‍ ഡൈനസ്റ്റി.
അപകടസ്ഥലത്ത് നിന്ന് മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി നുവകോട്ട് ജില്ലാ ഓഫിസര്‍ രാം കൃഷ്ണ അധികാരി പറഞ്ഞു. ജൂലൈ 24 ന് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ ശൗര്യ എയര്‍ലൈന്‍സ് വിമാനാപകടത്തിന് തൊട്ടുപിന്നാലെയാണ് ഈ അപകടമുണ്ടായത്.