കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയിൽ കാട്ടുതീ അതിവേഗം പടർന്നുപിടിക്കുന്നതായി റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് ഏകദേശം 25 ദശലക്ഷം ജനങ്ങളെ അപകടബാധിത മേഖലകളിൽ നിന്നും മാറ്റിപ്പാർപ്പിച്ചു.


നിരവധി വീടുകൾ ഉൾപ്പടെ ഇതിനോടകം അഗ്നിക്കിരയായി. സമ്പന്നർ താമസിക്കുന്ന വീടുകൾ ഉൾപ്പടെ കത്തിനശിച്ചു. പ്രദേശത്ത് അതീവ ജാഗ്രത നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്. ലോസ് ഏഞ്ചൽസിന്റെ വടക്കുപടിഞ്ഞാറ് പ്രദേശത്ത് വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഒരു പ്രദേശം തന്നെ അഗ്നി വിഴുങ്ങുന്ന മാപ്പ് വരെ അധികൃതർ പുറത്തുവിട്ടു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഭരണകൂടം വ്യക്തമാക്കി.


കാമറില്ലോയ്ക്ക് ചുറ്റുമുള്ള 3,500 കെട്ടിടങ്ങളെങ്കിലും നശിക്കാൻ സാധ്യതയുള്ളതിനാൽ പതിനായിരത്തിലധികം ജനങ്ങളോട് ഇവിടെ നിന്നും ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം വ്യക്തമാക്കി. ജനങ്ങൾ മുന്നറിയിപ്പുകൾ പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ വ്യക്തമാക്കി.