അങ്കാറ: തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. പടിഞ്ഞാറന്‍ തുര്‍ക്കിയിലെ സിന്ദിര്‍ഗിയില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഭൂചലനത്തില്‍ 6.1 തീവ്രത രേഖപ്പെടുത്തിയതായി തുര്‍ക്കി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.

ഇസ്താംബൂളും വിനോദസഞ്ചാര കേന്ദ്രമായ ഇസ്മിറും ഉള്‍പ്പെടെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള നിരവധി നഗരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. അതേസമയം, ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തിനു പിന്നാലെ 4.6 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ദുരന്ത നിവാരണ ഉദ്യോഗസ്ഥരും പോലീസും ഉടന്‍ തന്നെ സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.