- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ട് മറിഞ്ഞ് കാണാതായ 53 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; രക്ഷിക്കാനായത് രണ്ട് സ്ത്രീകളെ മാത്രം
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ട് മറിഞ്ഞ് കാണാതായ 53 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ട്രിപ്പോളി: മെഡിറ്ററേനിയന്‍ കടലില്‍ ലിബിയന്‍ തീരത്ത് അഭയാര്‍ഥികളുമായി പോയ ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് കുഞ്ഞുങ്ങളുള്‍പ്പെടെയുള്ള 53 പേര്‍ മരിച്ചെന്ന് നിഗമനം. വെള്ളിയാഴ്ചയുണ്ടായ സംഭവത്തില്‍ നൈജീരിയന്‍ സ്വദേശികളായ രണ്ടു സ്ത്രീകളെ മാത്രമാണ് രക്ഷിക്കാനായതെന്ന് ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ അറിയിച്ചു. രക്ഷപ്പെട്ടവരില്‍ ഒരാളുടെ ഭര്‍ത്താവിനെയും മറ്റൊരാളുടെ രണ്ടു കുഞ്ഞുങ്ങളെയും കാണാതായിരുന്നു. ലിബിയന്‍ അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ബോട്ട് തലകീഴാി മറിഞ്#തിനാല്‍ രണ്ടു പേരെ മാത്രമാണ് രക്ഷിക്കാനായത്.
വ്യാഴാഴ്ച സാവിയയില്‍ നിന്ന് പുറപ്പെട്ട ബോട്ട് വെള്ളിയാഴ്ച സുവാര തീരത്ത് മറിയുകയുമായിരുന്നു. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയുടെ പടിഞ്ഞാറു ഭാഗത്തുള്ള തീരദേശ പട്ടണങ്ങളാണ് സാവിയയും സുവാരയും. യുഎന്‍ ഏജന്‍സിയുടെ കണക്കനുസരിച്ച്, 2025-ല്‍ മധ്യ മെഡിറ്ററേനിയന്‍ കടലില്‍ 1,300-ല്‍ അധികം അഭയാര്‍ഥികളെ കാണാതായിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ജനുവരിയില്‍ മാത്രം ഈ പ്രദേശത്ത് കുറഞ്ഞത് 375 അഭയാര്‍ഥികളെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുണ്ട്.


