- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയില്‍ വിമാനത്താവളത്തില്‍ അഴിഞ്ഞാടി യാത്രക്കാരി; സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഗേറ്റ് ഏജന്റിനെ ആക്രമിച്ചു
മദ്യലഹരിയില്‍ വിമാനത്താവളത്തില്‍ അഴിഞ്ഞാടി യാത്രക്കാരി; സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഗേറ്റ് ഏജന്റിനെ ആക്രമിച്ചു
ഒര്‍ലാന്‍ഡോ: ഒര്‍ലാന്‍ഡോ വിമാനത്താവളത്തില്‍ അക്രമാസക്തയായ ഒരു യാത്രക്കാരി സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഗേറ്റ് ഏജന്റിനെ ആക്രമിക്കുകയും അയാളുടെ കമ്പ്യൂട്ടര്‍ നശിപ്പിക്കുകയും ചെയ്തത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. തുടര്‍ച്ചയായി മൂന്ന് വിമാനങ്ങള്‍ സ്റ്റാന്‍ഡ്ബൈയില്‍ പറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഫ്‌ലോറിഡ ട്രാവല്‍ ഹബ്ബില്‍ അജ്ഞാതയായ ഈ സ്ത്രീ പ്രശ്‌നം ഉണ്ടാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഈ മാസം പതിനാലിനാണ് സംഭവം നടന്നത്. ഒരു സ്ത്രീ ഡെസ്‌കിനടുത്തെത്തി പിങ്ക് ഷര്‍ട്ട് ധരിച്ച ഏജന്റുമാരില്‍ ഒരാളെ അസഭ്യം പറയുകയായിരുന്നു.
'താന്‍ എന്നെ കളിയാക്കുകയാണോ എനിക്ക് പോകണം' എന്ന് അലറിക്കൊണ്ട് അവര്‍ മറ്റ് തൊഴിലാളികളെ മാറിനില്‍ക്കാന്‍ പറഞ്ഞ വ്യക്തിയെ ചവിട്ടുകയായിരുന്നു. സമനില തെറ്റിയത് പോലെയാണ് സ്ത്രീ വിമാനത്താവളത്തിനുള്ളില്‍ ഓരോ കാര്യങ്ങളും വിളിച്ചു പറഞ്ഞതെന്നും പ്രവര്‍ത്തിച്ചതെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അവര്‍ പലപ്പോഴും നിലവിളിക്കുകയും ചെയ്തിരുന്നു. ഈ സ്ത്രീയെ അറസ്റ്റ് ചെയ്‌തോ എന്ന് വ്യക്തമല്ല. മദ്യപിച്ചിട്ടുണ്ടെന്ന ഭയം കാരണം സൗത്ത് വെസ്റ്റ് പൈലറ്റിനെ വിമാനം പറന്നുയരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് പോലീസ് കൊണ്ടുപോകുന്നത് കാണിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ദുരന്തം.
ജനുവരിയില്‍ ജോര്‍ജിയയിലെ സവന്നയിലാണ് 52കാരനായ ഡേവിഡ് ആല്‍സോപ്പിനെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ആഴ്ച പുറത്തുവന്നു. ഇയാളെ കോക്ക് പിറ്റില്‍ നിന്നാണ് പിടികൂടിയത്. അല്‍സോപ്പിനെ ജോലിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.