- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷോപ്പിംഗ് സെന്ററില്‍ രണ്ട് സ്ത്രീകളെ കുത്തിക്കൊന്ന 16-കാരന് അറസ്റ്റില്‍; മരിച്ച രണ്ടുപേരും ഷോപ്പിംഗ് സെന്ററില്‍ സെയില്‍സ് വുമണ്‍മാര്‍
ഷോപ്പിംഗ് സെന്ററില്‍ രണ്ട് സ്ത്രീകളെ കുത്തിക്കൊന്ന 16-കാരന് അറസ്റ്റില്‍
പ്രാഗ്: ചെക്ക് റിപ്പബ്ലിക്കില്‍ തിരക്കേറിയ ഷോപ്പിംഗ് സെന്ററില്‍ രണ്ട് സ്ത്രീകള്‍ കുത്തേറ്റ് മരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു 16 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തലസ്ഥാനമായ പ്രേഗില്‍ നിന്നും 100 കിലോമീറ്റര്‍ കിഴക്കുമാറിയുള്ള ഹാര്‍ഡെക് ക്രലൊവ് നഗരത്തിലാണ് സംഭവം നടന്നത്. മരിച്ച രണ്ടുപേരും ഷോപ്പിംഗ് സെന്ററില്‍ സെയില്‍സ് വുമന്മാരായി ജോലി ചെയ്യുന്നവരായിരുന്നു എന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അക്കാഡെമിക സ്ട്രീറ്റില്‍ അക്രമം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ ദൂരെവെച്ച് 16 കാരനായ ചെക്ക് പൗരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും 20 സെന്റിമീറ്റര്‍ നീളമുള്ള കത്തി കണ്ടെടുത്തതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം നടന്ന് പത്തു മിനിറ്റിനുള്ളില്‍ തന്നെ അക്രമിയെന്ന് സംശയിക്കുന്ന വ്യക്തിയെ അറസ്റ്റ് ചെയ്തതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷോപ്പിംഗ് സെന്ററിലെ ഒരു ഷോപ്പിനകത്തുവെച്ചായിരുന്നു ഇയാള്‍ ആദ്യത്തെ സ്ത്രീയെ കുത്തിയത്. പിന്നീട് മറ്റൊരു ഷോപ്പിന്റെ പുറത്തു നില്‍ക്കുകയായിരുന്ന രണ്ടാമത്തെ സ്ത്രീയെയും ഇയാള്‍ കുത്തി.
ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഷോപ്പിംഗ് സെന്റര്‍ സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമത്തിന്റെ പുറകിലെ ഉദ്ദേശ്യലക്ഷ്യം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത കൈവന്നാല്‍ ഉടന്‍ അക്കാര്യം പരസ്യമാക്കുമെന്നും പോലീസ് പറഞ്ഞു.