- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബോംബ്' ചുഴലിക്കാറ്റ് കര തൊട്ടു; അമേരിക്കയുടെ വടക്ക് പടിഞ്ഞാറൻ മേഖലകളിൽ ശക്തമായ മഴ; വൈദ്യുതി ബന്ധം നിലച്ചു; മിന്നൽ പ്രളയ മുന്നറിയിപ്പ്; അതീവ ജാഗ്രത!
കാലിഫോർണിയ: ദശാബ്ദങ്ങൾക്കിടയിലെ തന്നെ ഏറ്റവും വലിയ ശക്തമായ ചുഴലിക്കാറ്റ് കര തൊട്ടു. പിന്നാലെ അമേരിക്കയുടെ വടക്ക് പടിഞ്ഞാറൻ മേഖലകളിൽ ശക്തമായ മഴ. ചൊവ്വാഴ്ചയാണ് ബോംബ് ചുഴലിക്കാറ്റ് കര തൊട്ടത്. പേമാരിയിൽ പലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണതിന് പിന്നാലെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ വിവിധ മേഖലകളിൽ വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു.
ചൊവ്വാഴ്ച മുതൽ വെളളിയാഴ്ച വരെ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് മേഖലയിൽ നൽകിയിരിക്കുന്നത്. പസഫിക് സമുദ്രത്തിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ വലിയ രീതിയിലാണ് മേഘങ്ങൾ എത്തിയിട്ടുള്ളത്. വളരെ പെട്ടന്ന് തന്നെ സ്വഭാവം മാറുന്ന ചുഴലിക്കാറ്റുകളുടെ ഗണമായി ബോംബ് ചുഴലിക്കാറ്റാണ് കര തൊട്ടിട്ടുള്ളതെന്നാണ് മുന്നറിയിപ്പ്.
പേമാരിയിൽ ഭൂമിയിലേക്ക് പതിക്കുന്ന അളവിന്റെ തോത് അനുസരിച്ച് വിവിധ വിഭാഗങ്ങളാക്കിയാണ് ചുഴലിക്കാറ്റിനൊപ്പമുള്ള പേമാരിയെ വിശേഷിപ്പിക്കുന്നത്. ഇതിൽ വലിയ രീതിയിൽ മഴ കൊണ്ടുവരുന്ന ഗണത്തിലാണ് ഈ ചുഴലിക്കാറ്റും ഉൾപ്പെടുന്നത്.
സൌത്ത് പോർട്ട്ലാൻഡ്, ഓറിഗോൺ, സാൻസ്ഫ്രാൻസിസ്കോയുടെ വടക്കൻ മേഖല എന്നിവിടങ്ങളാണ് പേമാരിയിൽ സാരമായി ബാധിക്കുക എന്നും മുന്നറിയിപ്പ് ഉണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മാറി താമസിക്കാൻ നിർദ്ദേശം കിട്ടിയാൽ അത് അനുസരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.