- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേഹത്ത് പെട്രോളൊഴിച്ച ശേഷം നിഷിൽ ശ്രമിച്ചത് കാറിലേക്ക് കയറാൻ; ഡോർ ലോക്കായതു കൊണ്ട് നീക്കം പരാജയപ്പെട്ടു; ഇന്ധന ടാങ്കിന്റെ ഭാഗത്തേക്ക് ഉരുണ്ടു മാറിയത് കാർ കത്തിക്കാനെന്നും സംശയം; മരിച്ചത് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ; ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവിന്റെ ആത്മഹത്യ നേരിൽ കണ്ടവർക്ക് നടുക്കം മാറുന്നില്ല
അങ്കമാലി: പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം നേരെ പാഞ്ഞത് കാറിനടുത്തേയ്ക്ക്. ഡോർ ലോക്കായതിനാൽ തുറക്കുന്നതിനുള്ള നീക്കം പരാജയപ്പെട്ടു. പിന്നെ കാറിന്റെ പിന്നിൽ ഇന്ധനടാങ്കിന്റെ ഭാഗത്ത് വീണ്, അടിയിലേയ്ക്ക് ഉരുണ്ടുമാറൽ. നിലവിളിയും ബഹളവും കേട്ടെത്തിയവർ കാണുന്നത് കാറിനടിയിലെ ചലിക്കുന്ന അഗ്നിഗോളം. മരണവെപ്രാളത്തിൽ പിടഞ്ഞിരുന്ന ശരീരം പുറത്തെത്തിച്ച്, വെള്ളെമൊഴിച്ച് തീകെടുത്തിയപ്പോൾ പുറത്തുവന്നത് മാംസം കരിഞ്ഞതിന്റെ രൂക്ഷഗന്ധം. മനസാന്നിദ്ധ്യം വീണ്ടെടുത്ത് രക്ഷപ്രവർത്തകർ ഒട്ടുമുക്കാലും വെന്തശരീവുമായി ആശുപത്രിയിലേയ്ക്ക്. മരണം വിദഗ്ധ ചികത്സയ്ക്കായി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുന്നതിനിടെ.
ദമ്പതികളെ കുത്തിപരിക്കേൽപ്പിച്ച ശേഷം അങ്കമാലി മുന്നൂർപ്പിള്ളി മാരേക്കാടൻ(പറപ്പിള്ളി)വീട്ടിൽ പരേതനായ ശിവദാസന്റെ മകൻ നിഷിൽ(31)സ്വയം മരണം വരിച്ച നിമിഷങ്ങളെക്കുറിച്ചുള്ള ദൃസാക്ഷി വിവരണം ഇങ്ങിനെ.സംഭവം നേരിൽക്കണ്ടതിന്റെ ഞെട്ടൽ തങ്ങളിൽ നിന്നും ഇനിയും വിട്ടുമാറിയിട്ടില്ലന്നാണ് സംഭവം കണ്ട് രക്ഷപ്രവർത്തനത്തിനെത്തിയവർ വ്യക്തമാക്കുന്നത്. ദേഹത്ത് പെട്രോളൊഴിച്ച ശേഷം നിഷിൽ കാറിൽക്കയറാൻ ശ്രമിച്ചതും തുടന്ന് കാറിനടിയിൽ കയറിപ്പറ്റാൻ ശ്രമിച്ചതും കാർ കത്തിക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നെന്നാണ് വീട്ടുകാരും പൊലീസും സംശയിക്കുന്നത്. ഇന്ധനത്തിന് തീപിടിച്ച് കാറ് കത്തുമെന്ന പ്രതീക്ഷയിലാവാം ദേഹത്ത് തീ ആളിപ്പടർന്നിട്ടും കാറിനടിയിൽ ഡിക്കിയുടെ ഭാഗത്ത് ഉരുണ്ടുമാറാൻ ഇയാൾ തയ്യാറായതെന്നാണ് പൊലീസ് അനുമാനം.
പാലിശ്ശേരി പാദുവാപുരം വാഴക്കാല വീട്ടിൽ ഡൈമിസ് ഡേവിസ്(34), ഭാര്യ ഫിഫി(28)എന്നിവർക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം 2 മണിയോടെയായിരുന്നുസംഭവം. കത്തിയും,പെട്രോളുമായാണ് നിഷിൽ ഇരുചക്രവാഹനത്തിൽ ഡെമിസിന്റെ വീട്ടിലെത്തിയത്. അടുത്തനാളുകളിൽ ഇയാൾ പ്രേമനൈരാശ്യത്താൽ ദുഃഖിതനായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതേത്തുടർന്നുള്ള മനോവിഷമമാവാം അത്മഹത്യചെയ്യാനുറച്ച് പെട്രോൾ കൈയിൽക്കരുതാൻ കാരണമെന്നും മരണത്തിന് മുമ്പായി നേരത്തെ തനിക്കെതിരെ പൊലീസിൽ പരാതി നൽകിയ ദമ്പതികളെക്കൂടി വകവരുത്താനാൻ നിഷിൽ ലക്ഷ്യമിട്ടിരിക്കാമെന്നുമാണ് സംശയമുയർന്നിട്ടുള്ളത്. ബൈക്കിലെത്തി മാലപറിച്ചിരുന്ന 6 അംഗസംഘത്തിലെ അംഗമായിരുന്നെന്നും ഈ സംഘം ജില്ലയിൽ നടത്തിയ 13 കവർച്ചകേസുകളിൽ 4 എണ്ണത്തിൽ ഇയാൾ നേരിട്ട് പങ്കെടുത്താതായും പൊലീസ് സ്ഥിരീകരിച്ചു.കൊരട്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കഞ്ചാവുകേസ്സിലും നിഷിൽ പ്രതിയാണ്.
നിഷിൽ എത്തുമ്പോൾ ഡൈമിസും, ഫിഫിയും വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പോയിരിക്കുകയായിരുന്നു. ഇരുവരും എത്തുന്നതുവരെ നിഷിൽ വീടിന്റെ പിന്നിൽകാത്തിരുന്നു. പട്ടിക്ക് ചോറ് നൽകാൻ വീടിന്റെ പിൻഭാഗത്തേയ്ക്ക് ഇറങ്ങിയ ഫിഫിയെയാണ് ആദ്യം കുത്തിയത്. തടയാൻ ചെന്ന ഡൈമിസിനെയും നിഷിൽ ആക്രമിച്ചു.അപ്പോളോ ആശുപത്രിയിയിൽ പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകുംവഴിയാണ് നിഷിൽ മരിച്ചത്.
രണ്ട് വർഷം മുമ്പ് ടൈലിന്റെ പണിക്കായിട്ടാണ് ഡൈമിസിന്റെ വീട്ടിലെത്തുന്നത്. അടുത്തിടെനിഷിൽ ഡൈമിസിന്റെ വീട്ടിലെത്തിയിരുന്നെന്നും ഇരുവരും തമ്മിൽ വാക്കേറ്റവും കൈയേറ്റവും നടന്നിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നിഷിൽ പണം ആവശ്യപ്പെട്ട് തന്നെ ശല്യപ്പെടുത്തുന്നതായി കാണിച്ച് ഡൈമീസ് പരാതിപ്പെട്ടിരുന്നെന്നും ഇരുകൂട്ടരുമായി സംസാരിച്ച് പ്രശ്നം രമ്യമായി പരിഹരിച്ചിരുന്നതായും അങ്കമാലി പൊലീസ് അറിയിച്ചു. മേലിൽ ഡെമീസിന്റെ വീട്ടിൽ പോകുകയോ ഫോൺവിളിച്ച് ശല്യംചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് നിഷിലിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. നിഷിലിന്റെ പിതാവ് 10 മാസം മുമ്പ് ആത്ഹത്യചെ്തിരുന്നു. മാതാവ് ശാരദയും നിഷിലും മാത്രയിരുന്നു വീട്ടിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ