കണ്ണൂർ:വെൽഫെയർ അസോസിയേഷൻ ഓഫ് കണ്ണൂർ ഡിസ്ട്രിക്റ്റ് എക്‌സ്പാട്രിയേറ്റ്‌സ് , വെയ്കിന്റെ നേതൃത്വത്തിൽ പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നീതി നിഷേധത്തിനെതിരെ ജനുവരി 25ന് കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തും

രാവിലെ 10.30ന് കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന സമരം സാഹിത്യകാരൻ പത്മനാഭൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് മാത്രം ക്വാറന്റയിൻ ഏർപ്പെടുത്തിയതും നാട്ടിൽ നിന്ന് തിരിച്ച് പോവുന്നവരിൽ നിന്ന് ആർ ടി പി സി ആറിന്റെ പേരിൽ അമിത നിരക്ക് ഈടാക്കുന്നതും പ്രതിഷേധാർഹമാണെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രവാസി പെൻഷൻ പ്രായപരിധിയില്ലാതെ അടിയന്തര പ്രാധാധ്യത്തോടെ നടപ്പിൽ വരുത്തണമെന്നും കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രാവാസി കുടുംബങ്ങൾക്ക് അർഹമായ നഷ്ട പരിഹാരം നൽകണം .

വിമാനക്കമ്പനികൾ ഗൾഫ് സെക്ടറിലേക്ക് അമിത നിരക്കാണ് ടിക്കറ്റിന് ഈടാക്കുന്നത്. നിരന്തരം ആവശ്യപ്പെട്ടിട്ടും നിരക്ക് കുറക്കാൻ വിമാനക്കമ്പനികൾ തയ്യാറാവുന്നില്ല. നിരക്ക് കുറക്കാൻ സർക്കാറുകൾ ഉടൻ ഇടപെടണമെന്നും വെയ്ക് ഭാരവാഹികൾആവശ്യപ്പെട്ടു.

വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ സഹീർ പാലക്കോടൻ, കെ പി ശശിധരൻ, ടി ഹംസ, പി പി പ്രകാശൻ എന്നിവർ പങ്കെടുത്തു.