ആലപ്പുഴ: കന്നുകാലികളുമായി വന്ന ലോറിയുടെ പിന്നിൽ കണ്ടൈനർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ ആലപ്പുഴ- കൊല്ലം ദേശീയ പാതയിൽ തോട്ടപ്പള്ളിക്ക് സമീപമായിരുന്നു അപകടം. കന്നുകാലികളെ കയറ്റിവന്ന ലോറിയിലെ ലോറിയിലെ ക്ലീനർ ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണം സ്വദേശി ചിന്ന റാവു(35) ആണ് മരിച്ചു.

അപകടത്തിൽ ലോറിയിലുണ്ടായിരുന്ന ഇരുപത് കന്നുകാലികളും ചത്തു. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. നിർത്തിയിട്ട ലോറിക്കു പിന്നിൽ കണ്ടൈയ്നർ ഇടിച്ചതിനെ തുടർന് ലോറി മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മൂന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ വഴി വിളക്കുകൾ പ്രവർത്തിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.