- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പി വി അൻവർ എംഎൽഎയുടെ വാട്ടർതീം പാർക്കുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള പീവീആർ നാച്വറോ റിസോർട്ടിലെ അനധികൃത തടയണകൾ; രണ്ടു മാസത്തിനകം കളക്ടർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി; ഉത്തരവ് കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറിയുടെ പരാതിയിൽ
മലപ്പുറം: കക്കാടംപൊയിലിൽ സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ നിയമം ലംഘിച്ച് നിർമ്മിച്ച പീവീആർ നാച്വറോ റിസോർട്ടിൽ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിർമ്മിച്ച നാലു തടയണകളും പൊളിച്ചുനീക്കണമെന്ന പരാതിയിൽ കോഴിക്കോട് കളക്ടർ രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി രാജന്റെ ഹരജിയിലാണ് ജസ്റ്റിസ് പി.വി ആശയുടെ ഉത്തരവ്. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോർട്ട് പരിഗണിച്ചുവേണം കളക്്ടർ നടപടിയെടുക്കണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി നിർമ്മിച്ച റിസോർട്ടുകൾക്കും തടയണകൾക്കുമെതിരായി വിവിധ വ്യക്തികൾ നൽകിയപരാതിയിൽ രണ്ടു വർഷമായിട്ടും കോഴിക്കോട് കളക്ടർ യാതൊരു നടപടിയുംസ്വീകരിച്ചിരുന്നില്ല.
ഇതോടെയാണ് ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി ടി.വി രാജൻ ഹൈക്കടതിയെ സമീപിച്ചത്. രാജനുവേണ്ടി അഭിഭാഷകരായ സി.എച്ച് മുഹമ്മദ് ഇഖ്ബാൽ, രഹ്ന ഷുക്കൂർ എന്നിവർ ഹാജരായി. ഉരുൾപൊട്ടലിനെ തുടർന്ന് 2018ൽ കോഴിക്കോട് ജില്ലാ കളക്ടർ അടച്ചുപൂട്ടിയ കക്കാടംപൊയിലിലെ പി.വി അൻവർ എംഎൽഎയുടെ വാട്ടർതീം പാർക്കുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതിയുടെ ഭാഗമാണ് പീവീആർ നാച്വറോ റിസോർട്ട്.
ഇരുവഴഞ്ഞി പുഴയിലേക്ക് വെള്ളമെത്തുന്ന സ്വാഭാവിക തോട് തടഞ്ഞ് ചെങ്കുത്തായ സ്ഥലത്താണ് യാതൊരു അനുമതിയില്ലാതെ 4 തടയണകൾകെട്ടി വെള്ളം സംഭരിച്ചിട്ടുള്ളതെന്നാണ് കൂടരഞ്ഞി വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നത്. നീരുറവക്ക് കുറുകെ റോഡ്പണിതാണ് റിസോർട്ടിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്.
ഇരുവഴഞ്ഞിപുഴയിലക്കുള്ള സ്വാഭാവിക നീരഴുക്കിന്റെ ഉൽഭവ സ്ഥാനത്ത് 50 മീറ്റർ നീളത്തിലും 12മീറ്റർ വീതിയിലും ഒന്നര മീറ്റർ താഴ്ചയിലുമായും വെള്ളം തടയണകെട്ടി തടഞ്ഞിരിക്കുന്നു. റിസോർട്ടിലേക്കുള്ള റോഡ് ഈ നീരൊഴുക്ക് തടഞ്ഞാണ് നിർമ്മിച്ചിട്ടുള്ളത്. റോഡിനടിയിലൂടെ പൈപ്പുവഴിയാണ് 40 മീറ്റർ നീളവും 17 മീറ്റർവീതിയും രണ്ടര മീറ്റർ ആഴവുമുള്ള രണ്ടാമത്തെ തടയണയിലേക്ക് ഒഴുക്കിവിടുന്നത്.
ഇതിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് 22 മീറ്റർ നീളത്തിലും 2 മീറ്റർ വീതിയിലും കോൺക്രീറ്റ് തടയണയും ഈ തടയണയുടെ തെക്കുഭാഗത്തായി 15 മീറ്റർ നീളത്തിലും വീതിയിലുമായി മറ്റൊരു തടയണയും നിർമ്മിച്ചിട്ടുണ്ടെന്നും വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വാഭീവിക നീരൊഴുക്ക് തടസപ്പെടുത്തിയാണ് തടയണകൾ നിർമ്മിച്ചിരിക്കുന്നതെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഈ തടയണകൾക്കുതാഴെയാണ് നൂറോളം വീടുകളും ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സെന്റ് മേരീസ് ഹൈസ്‌ക്കൂളും ഇൻഫന്റ് ജീസസ് ഇംഗ്ലീഷ്മീഡിയം സ്‌കൂളുമുള്ളത്. ഇവിടെ നിന്നും ഒന്നര കിലോ മീറ്റർ അകലെ മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ നിർമ്മിച്ച തടയണപൊളിച്ചു മാറ്റി വെള്ളം തുറന്നുവിടാൻ മലപ്പുറം കളക്ടർ ഉത്തരവിട്ടിരുന്നു. തന്റെ ഭാഗംകേൾക്കാതെയാണ് മലപ്പുറം കളക്ടറുടെ ഉത്തരവെന്നു ചൂണ്ടികാട്ടി പി.വി അൻവറിന്റെ ഭാര്യാപിതാവ് നേടിയ സ്റ്റേ ഉത്തരവ് റദ്ദാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടയണപൊളിക്കാനുള്ള മലപ്പുറം കളക്ടറുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു.
ഹൈക്കോടതി ഉത്തരവുപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണഭാഗികമായി പൊളിച്ച് വെള്ളം ഒഴുക്കിവിട്ടിരുന്നു. എന്നാൽ കോഴിക്കോട് കളക്ടർ പീവീആർ ന്ാച്വറോ പാർക്കിലെ അനധികൃത തടയണകൾക്കെതിരെ ഉയർന്ന പരാതികളിൽ നടപടിയെടുക്കാൻ തയ്യാറായിരുന്നില്ല.