- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്ഷേപകരുടെ പണം തട്ടിയ സെക്രട്ടറിയെ വിലസി നടക്കാൻ വിടില്ല; സിപിഎം പ്രശ്‌ന പരിഹാരത്തിന് പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കുന്നില്ല; പേരാവൂർ ഹൗസിങ് സഹകരണ സൊസെറ്റിക്ക് മുൻപിൽ ഇടപാടുകാരുടെ റിലേ സത്യാഗ്രഹം തുടങ്ങി
കണ്ണൂർ: പേരാവൂർ ബിൽഡിങ് സഹകരണ സൊസൈറ്റി ചിട്ടിപ്പണം നഷ്ടപ്പെട്ടവർ സഹകരണ സൊസെറ്റി ഓഫിസിനു മുൻപിൽ റിലേ സത്യാഗ്രഹം തുടങ്ങി. കർമസമിതി കൺവീനർ സിബി മേച്ചേരിയാണ് ആദ്യ രണ്ടു ദിവസം റിലേ സത്യാഗ്രഹം നടത്തുന്നത്. പാവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളുടെ ഉൾപ്പെടെയുള്ള പണം തട്ടിയെടുത്ത് വില സിനടക്കാമെന്ന് സെക്രട്ടറി ഹരിദാസൻ വ്യാമേ ഹിക്കേണ്ടന്ന് സമരത്തിൽ സ്വാഗതം പറഞ്ഞ വിനോദ് തത്തുപാറ പറഞ്ഞു.
നിയമവിരുദ്ധമായാണ് സെക്രട്ടറി സൊസൈറ്റി ഓഫിസിൽ രാത്രിയിൽ കയറി രേഖകൾ കടത്തിയത്. നിക്ഷേപകരുടെ കൂടെയാണ് തങ്ങളെന്ന് പറയുന്ന സിപിഎം പ്രശ്‌ന പരിഹാരത്തിന് പറഞ്ഞ വാഗ്ദ്ധാനങ്ങൾ പാലിക്കുന്നില്ല. നേരത്തെ സൊസെറ്റിയിൽ നടന്ന ഒത്തു തീർപ്പു ചർച്ചയിൽ സെക്രട്ടറിയുടെ വീട് പണയപ്പെടുത്തിയാണെങ്കിലും നിക്ഷേപകരുടെ പണം തരാമെന്നാണ് സിപിഎം നേതൃത്വം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അവർ വാഗ്ദ്ധാനത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ്. നിക്ഷേപകർക്ക് പണം എന്നു നൽകുമെന്നാണ് സിപിഎം പറയേണ്ടത്. അതിന് അവർ തയ്യാറുണ്ടോയെന്ന് വിനോദ് തത്തും പറ ചോദിച്ചു.
റിലേ സത്യാഗ്രഹം സമരസമിതി നേതാവ് സതീശൻ ഉദ്ഘാടനം ചെയ്തു.ഹൗസിങ്ങ് സൊ സെറ്റിയിൽ നടന്ന തട്ടിപ്പിനിരയായവർക്ക് നീതി ലഭിക്കുന്നതിനായി നിയമത്തിന്റെ എല്ലാ വഴികളും സ്വീകരിക്കുമെന്ന് സതീശൻ പറഞ്ഞു.കെ.സലീഷ് അദ്ധ്യക്ഷനായി.നേതാക്കളായ മാത്യു ,സാജു തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.വെള്ളിയാഴ്‌ച്ച വരെയാണ് റിലേ സത്യാഗ്രഹം നടത്തുന്നത്. ഇപ്പോൾ നടത്തുന്നത് സൂചനാ പ്രതിഷേധമാണെന്നും പരിഹാര നടപടിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി. സിപിഎം ഏരിയാ സമ്മേളനം നടക്കാനിരിക്കെ പേരാവൂരിൽ പാർട്ടി നിയന്ത്രിത സൊ സെറ്റിക്ക് മുൻപിൽ നിക്ഷേപകർ സമരമാരംഭിച്ചത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.
സൊസൈറ്റിയുടെ ആസ്തി വിറ്റും കുറ്റക്കാരിൽ നിന്ന് ഈടാക്കിയും പണം നൽകാമെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാൽ പിന്നീട് ഈ തീരുമാനത്തിൽ നിന്നും പുറകോട്ടു പോയെന്നാണ് വിവരം. പേരാവൂർ ഹൗസ് ബിൽഡിംസ് സൊസൈറ്റിയിലെ ക്രമക്കേട് സംബന്ധിച്ച് സിപിഎം ജില്ലാ- പ്രാദേശിക നേതാക്കൾ രണ്ട് തട്ടിലാണെന്ന ആരോപണമുയർന്നിട്ടുണ്ട്. പാർട്ടി അനുമതി ഇല്ലാതെയാണ് ചിട്ടി നടത്തിയതെന്ന് ജില്ലാ നേതൃത്വം ആവർത്തിക്കുമ്പോൾ ഇതിനോട് ചേരുന്ന അഭിപ്രായമല്ല പ്രാദേശിക നേതൃത്വത്തിനുള്ളത്.
സൊസൈറ്റിയുടെ ആസ്തി വിറ്റും കുറ്റക്കാരായവരിൽ നിന്ന് ഈടാക്കിയും നിക്ഷേപകരുടെ പണം മുഴുവൻ തിരിച്ചുകൊടുക്കുമെന്ന് സിപിഎം പറയുമ്പോഴാണ് പരസ്പര വിരുദ്ധമായ പ്രതികരണങ്ങളുണ്ടാകുന്നത്. എന്നാൽ പാർട്ടിയുടെ അനുമതി ഉണ്ടോ ഇല്ലയോ എന്ന ചർച്ചയല്ല വേണ്ടതെന്നും പണം എന്ന് തരാനാകുമെന്ന് വ്യക്തമാക്കണമെന്നും നിക്ഷേപകർ ആവശ്യപ്പെടുന്നു. ചിട്ടിപ്പണം വകമാറ്റി ശമ്പളത്തിന് ചെലവഴിച്ചെന്ന് വെളിപ്പെടുത്തിയ സൊസൈറ്റി സെക്രട്ടറിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തും.
സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിങ് സൊസൈറ്റി 2017 ലാണ് 876 പേരിൽ നിന്നായി ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. സഹകരണവകുപ്പിന്റെ അനുമതിയില്ലാതെയാണ് ചിട്ടി നടത്തിയത്. കാലാവധി പൂർത്തിയായിട്ടും 315 പേർക്ക് മുഴുവൻ പണവും തിരികെ നൽകിയില്ല. ആകെ ഒരു കോടി എൺപത്തി അഞ്ച് ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു എന്നാണ് പൊലീസിന് ലഭിച്ച പരാതിയിലുള്ളത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്