- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആദ്യം ഖജനാവിലെ കോടികൾ എടുത്ത് സിബിഐ അന്വേഷണം തടയാൻ ശ്രമിച്ചു; പിന്നീട് പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയും സഹായം; ജയിലിൽ സുഖവാസത്തിനുള്ള അവസരങ്ങളും നൽകി; പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ ജയിലറയിൽ ഇരുന്ന് വീഡിയോ ഗെയിം കളിക്കുന്നു!
കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ കണ്ണുർ സെൻട്രൽ ജയിലിൽ നിന്നും ഫോൺ വിളിച്ച സംഭവം വിവാദമാകുന്നു കൊലയാളികൾ ജയിലുകൾ ഉല്ലാസ കേന്ദ്രങ്ങളാക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് പള്ളിക്കുന്ന് സെൻട്രൽ ജയിലിന് മുൻപിൽ പ്രതിഷേധ ആരവമെന്ന പേരിൽ പ്രതിഷേധ ധർണ നടത്തും. കൊലയാളികൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്ന പിണറായി സർക്കാരിനെതിരെ അതിശക്തമായ പ്രതിഷേധം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് അറിയിച്ചു.
പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികൾ കണ്ണുർ സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോണുകളിൽ പുറത്തേക്ക് വിളിക്കുന്നത് കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾ തെളിവു സഹിതം പുറത്തു കൊണ്ടുവന്നത്. പെരിയയിലെ യുത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ പ്രദീപ് കുട്ടൻ, ഗജിൻ സജി എന്നിവരാണ് നിരന്തരമായി ജയിലിൽ നിന്നും പുറത്തേക്ക് മൊബൈൽ ഫോണിൽ വിളിച്ചത്.
പ്രദീപ് കുട്ടൻ 8197098354 എന്ന നമ്പറിൽ നിന്നും ഗജിൻ സജി എന്നിവർ 7559932773 എന്ന നമ്പറിൽനിന്നും നിരന്തരമായി സിപിഎമ്മിന്റെ കണ്ണുർ - കാസർകോട് ജില്ലയിലെ മുതിർന്ന നേതാക്കളെയും പെരിയ കല്യാട്ടെ പാർട്ടി പ്രവർത്തകയെയും പ്രാദേശിക നേതാക്കളെയും പയ്യന്നുരി ൽ കേസ് നടത്തുന്ന അഭിഭാഷകനെയുമാണ് വിളിച്ചത് പ്രതികൾ തങ്ങളുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിന്റെ പൂർണ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ഒന്നര വർഷമായി ഒരേ നമ്പറിൽ നിന്നു തന്നെയാണ് വീഡിയോ കോളും ഫോൺ കോളുകളും വരുന്നത് അതീവ സുരക്ഷയുള്ള കണ്ണുർ സെൻട്രൽ ജയിലിൽ നിന്നും പ്രതികൾക്ക് ഫോൺ വിളിക്കാൻ സൗകര്യം ലഭിച്ചത് ഗുരുതരമായ സുരക്ഷാവീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത് പെരിയ ഇരട്ട കൊലപാതക കേസിലെ ഒന്നാം പ്രതി പീതാംബരൻ, സജി, സുരേഷ് അനിൽ ,ഗി ജിൻ ശ്രീരാഗ്, അശ്വിൻ, സുബീഷ് അപ്പു എന്ന ' രതീഷ് പ്രദീപ് കുട്ടൻ മുരളി എന്നിവരാണ് ജയിലിൽ ഉള്ളത്.
മണി ആലക്കോട്., കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ടൻ, സിപിഎം പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർ ജയിലിൽ ഇറങ്ങിയിരുന്നു 2019 ഫെബ്രുവരി 17 ന് രാത്രി ഏഴരയോടെയാണ് യുത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ ,കൃപേഷ് എന്നിവർ ബൈക്കിൽ സഞ്ചരിക്കുമ്പോൾ പിന്തുടർന്നെത്തിയ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുന്നത്.
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് എങ്ങുമെത്താതെ പോയ കേസ് ഒടുവിൽ ബന്ധുക്കൾ നൽകിയ ഹരജിയെ തുടർന്ന് ഹൈക്കോടതി സിബിഐയെ ഏൽപ്പിക്കുകയായിരുന്നു. കേസ് സിബിഐയേ ഏൽപ്പിക്കാതിരിക്കാനായി സംസ്ഥാന സർക്കാർ കോടികൾ ചെലവഴിച്ചു ഡൽഹിയിൽ നിന്നു പോലും അഭിഭാഷകരെ ഇറക്കിയാണ് ഹൈക്കോടതിയിൽ കേസ് നടത്തിയത്.