- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവകാശത്തിന് വേണ്ടിയാണ് ജനങ്ങൾ വരുന്നത്, ഔദാര്യത്തിനല്ല; ദീർഘനാൾ വാതിലുകൾ മുട്ടിയിട്ടും ജനങ്ങൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കാത്തവരുടെ ടെ ലക്ഷ്യം വേറെയാണ്: ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങളോട് ഉദാരമായ സമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദീർഘനാൾ വാതിലുകൾ മുട്ടിയിട്ടും ജനങ്ങൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കാത്തവരുടെ ടെ ലക്ഷ്യം വേറെയാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ആരും വ്യക്തിപരമായ ഔദാര്യത്തിന് വേണ്ടിയല്ല, അവകാശത്തിന് വേണ്ടിയാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സേവനങ്ങൾക്കായി തദ്ദേശ സ്വയംഭരണ ജീവനക്കാരെ സമീപിക്കുന്ന ജനങ്ങളോട് പലപ്പോഴും സ്വീകരിക്കുന്നത് ആരോഗ്യപരമായ സമീപനമല്ല. എന്നാൽ ജീവനക്കാർ ജനസേവനമാണ് ചെയ്യുന്നതെന്ന ബോധം വേണം. കസേരയിലിരിക്കുന്നത് ജനങ്ങളെ വിഷമിപ്പിക്കാനൊ ബുദ്ധിമുട്ടിക്കാനോ അല്ലെന്ന് മറക്കരുത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
സാധ്യമല്ലാത്ത വിഷയങ്ങൾ പറ്റില്ലെന്ന് തന്നെ പറയണം. എന്നാൽ അനുവദിക്കാവുന്നതിൽ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കണം.ചില ജീവക്കാരുടെ സമീപനം സംസ്ഥാനത്തിന്റെ പൊതു സ്വഭാവത്തിന് ചേരാത്തതാണ്. കടുത്ത ദുഷ്പ്രവണതകൾ ജീവനക്കാർക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഇതിൽ നിന്ന് എങ്ങനെ മുക്തി നേടുമെന്ന് ചിന്തിക്കണമെന്നും ജീവനക്കാരോട് ആവശ്യപ്പെട്ടു.
പലപ്പോളും മോശം അനുഭവങ്ങൾ നേരിട്ടാണ് ജനങ്ങൾ ഓഫീസിൽ നിന്നും മടങ്ങേണ്ടിവരുന്നു. ഈ പ്രവണത മാറണം. നിഷേധാത്മക നിലപാട് സ്വീകരിക്കുന്നവർക്ക് ഒരിക്കൽ പിടിവീഴുക തന്നെ ചെയ്യും. പിന്നെ അവരുടെ താമസം എവിടെ ആയിരിക്കുമെന്ന് താൻ പറയേണ്ടകാര്യമില്ലല്ലോ എന്നും മുഖ്യമന്ത്രി ഓർമ്മിപ്പിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ