- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ പദ്ധതി നടപ്പാക്കും; പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാൻ ശ്രമിക്കുകയാണെന്നും; എത്രയും വേഗം പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; പ്രതിപക്ഷം കെ റെയിലിനെ തകർക്കാൻ ശ്രമിക്കുന്നു; പാർട്ടി കോൺഗ്രസ് വേദിയിൽ നയം പ്രഖ്യാപിച്ചു മുഖ്യമന്ത്രി
കണ്ണൂർ: സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമെന്ന് പാർട്ടി കോൺഗ്രസ് വേദിയിൽ പ്രഖ്യാപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതാപരമല്ലാത്ത ആരോപണങ്ങൾ ഉയർത്തി കെ-റെയിൽ പദ്ധതിയെ പ്രതിപക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എത്രയും വേഗം പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാൻ ശ്രമിക്കുകയാണെന്നും സിപിഐ.എം പാർട്ടി കോൺഗ്രസ് വേദിയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വടക്കേയറ്റം മുതൽ േൈതക്കയറ്റം വരെ നാല് മണിക്കൂറിൽ എത്താൻ കഴിയുന്നതാണ് സെമി ഹൈസ്പീഡ് ട്രെയിൻ കൊണ്ട് ലക്ഷ്യമിടുന്നത്. കുടിയൊഴിപ്പിക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കും. ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുകയാണെന്നും മുഖ്യമന്ത്രി. സിപിഐ.എം 23ാം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ തുടക്കമായി.
കണ്ണൂർ ബർണശേരി ഇ.കെ നായനാർ അക്കാദമിയിലെ നായനാർ നഗറിൽ മുതിർന്ന പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള പതാക ഉയർത്തിയതോടെയാണ് സമ്മേളന പരിപാടികൾക്ക് തുടക്കമായത്. 17 പൊളിറ്റ്ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം 812 പേരാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്.
സംസ്ഥാനത്ത് പാർട്ടി പിറന്ന മണ്ണിൽ സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് ആവേശോജ്ജ്വല തുടക്കം കുറിച്ച് ചെമ്പതാക ഉയർന്നു. ഇ.കെ. നായനാരുടെ പേരിലുള്ള ബർണശേരിയിലെ അക്കാഡമി അങ്കണത്തിൽ തയ്യാറാക്കിയ വേദിയിൽ മുതിർന്ന പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള പതാക ഉയർത്തി.പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.
പൊതുസമ്മേളന വേദിയായ ജവഹർ സ്റ്റേഡിയത്തിലെ എ.കെ.ജി നഗറിൽ സ്വാഗതസംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് പതാക ഉയർത്തിയത്. ബംഗാളിൽ നിന്ന് 163 പേരും തമിഴ്‌നാട്ടിൽനിന്ന് 53 പേരും ത്രിപുരയിൽനിന്ന് 40 പേരുമാണുള്ളത്. ഇത്തവണ വിദേശ പ്രതിനിധികളില്ല. ജില്ലയിലെ പാർട്ടിയുടെ ശക്തി വിളിച്ചറിയിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങളാണ് കണ്ണൂർ നഗരത്തിലെങ്ങും ഒരുക്കിയിരിക്കുന്നത്. പാർട്ടി കോൺഗ്രസ് കഴിയുന്നതുവരെ നായനാർ അക്കാഡമിയിലായിരിക്കും സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസ്.പാർട്ടി കോൺഗ്രസ് വേദിയിൽ സിൽവർ ലൈൻ സംബന്ധിച്ച നിലപാട് സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
കേരളത്തിന്റെ തെക്കുനിന്ന് വടക്ക് വരെ നാല് മണിക്കൂർ കൊണ്ട് സഞ്ചരിക്കാൻ കഴിയുന്ന അർദ്ധ അതിവേഗ റെയിൽപാത നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് മുഖ്യമന്ത്രി പരാമർശിച്ചത്.വികസന പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ മതിയായ നഷ്ടപരിഹാരം സർക്കാർ ഉറപ്പാക്കും. ഇക്കാര്യം വ്യക്തമാക്കി വീടുകളിൽ വലിയ തലത്തിൽ പ്രചാരണം നടത്തുകയാണ്. സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക നീതിക്കും പ്രകൃതി സംരക്ഷണത്തിനും തുല്യ പ്രാധാന്യം നൽകും. കേന്ദ്രസർക്കാരിന്റെ അന്തിമ അനുമതി നേടാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ പദ്ധതിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ടെന്നും സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ