- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14കാരൻ പതിനാറുകാരിയെ പീഡിപ്പിച്ചത് ജനുവരിയിൽ; ഭയന്നിട്ടാണ് ഗർഭിണിയായ വിവരം പറയാതിരുന്നതെന്ന് പെൺകുട്ടി; ജുവനൈൽ ആക്ടു പ്രകാരം കേസെടുത്ത് പൊലീസ്; പ്രായപൂർത്തിയാകാത്തവർ ഇരയും പ്രതിയുമായ കേസിന്റെ വിവരമറിഞ്ഞ് എങ്ങും ഞെട്ടൽ
കണ്ണൂർ: എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 വയസ്സുകാരി ഗർഭിണിയായ സംഭവത്തിൽ 14 വയസ്സുകാരനെതിരെ കേസെടുത്തു അന്വേഷണം പുരോഗമിക്കുകയാണ്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണു പീഡനം നടന്നതെന്നാണു പരാതിയിൽ പറയുന്നത്.
സ്ഥിരമായി വീട്ടിൽ വരുമായിരുന്ന 14 വയസ്സുകാരൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. വയറുവേദനയെ തുടർന്നു പെൺകുട്ടിക്കു ചികിത്സ തേടിയപ്പോഴാണു ഗർഭിണിയായ വിവരം അറിഞ്ഞത്. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെൺകുട്ടി പറഞ്ഞതായി പരാതിയിലുണ്ട്.
ജനുവരി മാസത്തിൽ പെൺകുട്ടിയെ നിർബന്ധിപ്പിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. കുറച്ചു ദിവസമായി പെൺകുട്ടിക്ക് കലശലായ വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്. പിന്നീട് ചോദിച്ചപ്പോഴാണ് 14 വയസുകാരൻ പീഡിപ്പിച്ചതെന്ന് പെൺകുട്ടി പറയുന്നത്.
ജുവനൈൽ ആക്ടു പ്രകാരമാണ് പൊലിസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിലെ അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്ക പൊലീസിനുമുണ്ട്. രണ്ട് പേരും പ്രായപൂർത്തിയാകാത്തവർ ആയതിനാൽ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണമെന്നാണ് പൊലീസിന്റെയും നിലപാട്. പ്രായപൂർത്തിയാകാത്തവരാണ് ഇരയും പ്രതിയും എന്നതിനാൽ കേസിന്റെ വിവരം അറിഞ്ഞ് പ്രദേശവാസികളും ഞെട്ടിയിരിക്കയാണ്.
മറുനാടന് മലയാളി ബ്യൂറോ