- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയില്‍ തട്ടി പ്രതിരോധത്തിലായി പിണറായി സര്‍ക്കാര്‍; സാമുദായിക സംഘടനകളെ ഒപ്പംകൂട്ടി നേടിയ തിളക്കത്തിന് മാറ്റു കുറയുന്നു; ഹൈക്കോടതി ദേവസ്വം ബെഞ്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം; ദേവസ്വം വകുപ്പിനെ എയറില്‍ നിര്‍ത്തി പിണറായി വിജയന്‍; ശബരിമല മുന്‍കാല അഴിമതികള്‍ ചൂണ്ടിക്കാണിച്ച് സിപിഎം ലക്ഷ്യമിടുന്നത് ജി. സുധാകരനെ
ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയില്‍ തട്ടി പ്രതിരോധത്തിലായി പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: എന്‍.എസ്.എസും എസ്.എന്‍.ഡി.പിയുമായി സഖ്യം സ്ഥാപിച്ച് മുന്നേറിയ സര്‍ക്കാരിന് തിരിച്ചടിയായി ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം. ദേവസ്വം ബോര്‍ഡാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും വിവാദം സര്‍ക്കാരിന്‍െ്റ അനാസ്ഥ കൊണ്ടല്ലെന്നും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും കടുത്ത പ്രതിരോധത്തിലാണ് പിണറായി സര്‍ക്കാര്‍. ദേവസ്വം ബോര്‍ഡിനെ കുറ്റപ്പെടുത്തുന്നതോടൊപ്പം സര്‍ക്കാരിനെയും പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ദേവസ്വം വിജിലന്‍സിനു പകരം ഹൈക്കോടതി ദേവസ്വം ബഞ്ചിന്‍െ്റ സമഗ്ര അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്‍െ്റ ആവശ്യത്തിലും സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. ആരോപണങ്ങള്‍ അവസാനിപ്പിക്കാനും പ്രതിച്ഛായ വീണ്ടെടുക്കാനും അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ ദേവസ്വം വകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ മുപ്പതു വര്‍ഷത്തെ ശബരിമലയിലെ അഴിമതികള്‍ അന്വേഷിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍്റും സി.പി.എമ്മും പറയുന്നതിലൂടെ ലക്ഷ്യമിടുന്നത് മുന്‍ മന്ത്രിയായിരുന്ന ജി.സുധാകരനെയാണ്.
ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ എവിടെയും എന്‍എസ്എസ് നേതൃത്വം ഇടതുപക്ഷവുമായി അത്ര നല്ല ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. കഴിഞ്ഞ ഒന്‍പതുവര്‍ഷവും ഇതില്‍ നിന്നു വ്യത്യസ്തമായിരുന്നതുമില്ല. സിപിഎമ്മിനേയും സര്‍ക്കാരിനേയും പരസ്യമായി എതിര്‍ക്കുക മാത്രമല്ല, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരേ വോട്ട് ചെയ്യാന്‍ പരോക്ഷമായി ആഹ്വാനം ചെയ്യുന്ന പരസ്യ പ്രസ്താവന വരെ സുകുമാരന്‍ നായര്‍ നടത്തിയിരുന്നു. അവിടെ നിന്നാണ് എന്‍.എസ്.എസിനെ സര്‍ക്കാരിന്‍െ്റ പക്ഷത്തേക്ക്് പിണറായി എത്തിച്ചത്. തെരഞ്ഞെടുപ്പിനു മുന്‍പായി എസ്.എന്‍.ഡി.പിയെയും എല്‍.ഡി.എഫ് കൂടാരത്തിലെത്തിക്കാന്‍ സര്‍ക്കാരിനായി. സി.പി.എമ്മിന്‍െ്റ നയപരമായി നേട്ടമായി ഇതെല്ലാം വിലയിരുത്തുന്നതിനിടെയാണ് ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം ഇടിത്തീയായി വീഴുന്നത്.
സ്വര്‍ണ്ണപ്പാളിയും മറ്റു സാധനങ്ങളും കൊണ്ടുപോയതിന്‍െ്റ ഉത്തരവാദിയായി ഇടനിലക്കാരന്‍ ഉണ്ണികൃഷ്ണനെ പ്രധാനമായും ചൂണ്ടിക്കാട്ടുകയാണെങ്കിലും ദേവസ്വം വകുപ്പിനും ബോര്‍ഡിനും അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നതാണ് സര്‍ക്കാരിനെ വലക്കുന്നത്. ദേവസ്വം വിജിലന്‍സ് അന്വേഷിക്കുകയാണെന്ന അഭിപ്രായം പറഞ്ഞുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കാനും സര്‍ക്കാരിനാകില്ല.ശബരിമല കേന്ദ്രമാക്കി നിഗൂഢസംഘം പ്രവര്‍ത്തിക്കുകയാണെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുകയാണ്. ദേവസ്വം വക സ്വര്‍ണ്ണാഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ ശബരിമലയില്‍ നിന്ന് കൊണ്ടുപോകാന്‍ പാടില്ല എന്ന് ദേവസ്വം മാനുവലില്‍ വ്യക്തമായി പറയുന്നുണ്ട് . അറ്റകുറ്റപ്പണികള്‍ നടത്തണമെങ്കില്‍ അവിടെവെച്ച് തന്നെ ആകണം. അതിന് തന്ത്രിയുടെ അനുവാദം വേണം. ദേവസ്വം കമ്മീഷണര്‍ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന്റെ അനുവാദം വാങ്ങണം.
തിരുവാഭരണത്തിന് കമ്മിഷണറുണ്ട്. ആരുടെ നിര്‍ദേശപ്രകാരമാണ് കൊടുത്തു വിട്ടതെന്ന് കമ്മിഷണര്‍ പറയണം. സര്‍ക്കാരിന് ഈ വിഷയത്തില്‍ സംഭവിച്ചിരിക്കുന്നത് ഗുരുതര വീഴ്ചയായതിനാല്‍ ഹൈക്കോടതി ദേവസ്വം ബഞ്ച്് അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ദേവസ്വം വകുപ്പിന്‍െ്റ അനാസ്ഥയില്‍ കനത്ത പ്രതിഷേധമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍്റ് പി.എസ് പ്രശാന്തിന്‍െ്റ കാലാവധി നവംബറില്‍ കഴിയും. അതിനു മുന്‍പ് പ്രശാന്തിനെ മാറ്റേണ്ട കാര്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. വൈകാതെ നടത്തുന്ന പത്രസമ്മേളനത്തില്‍ സര്‍ക്കാര്‍ അഭിപ്രായം പിണറായി വിജയന്‍ വിശദീകരിക്കും.
ശബരിമലയില്‍ കഴിഞ്ഞ മുപ്പത്വര്‍ഷത്തെ കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍്റ് പി.എസ്് പ്രശാന്തിന്‍െ്റ അഭിപ്രായം. സര്‍ക്കാരിന്‍െ്റ അറിവോടെയാണ് പ്രശാന്ത് ഇത് ആവശ്യപ്പെട്ടതാണെന്നാണ് സൂചന. സി.പി.എമ്മിന് അനഭിമിതനായ മുന്‍ ദേവസ്വം മന്ത്രി ജി. സുധാകരനെയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇപ്പോഴുള്ള വിവാദങ്ങളില്‍ ജി. സുധാകരന്‍ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. താന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ഒരു സ്വര്‍ണപ്പാളിയും ആരും കൊണ്ടുപോയിരുന്നില്ലെന്ന് ജി. സുധാകരന്‍ പറഞ്ഞു. താന്‍ മന്ത്രിയായിരുന്നപ്പോള്‍ ഒരു ഏടാകൂടവും ഉണ്ടായിട്ടില്ല. എല്ലാ അഴിമതിയും അവസാനിപ്പിച്ചതാണ്. എന്‍എസ്എസ് പോലും പിന്തുണച്ചു. ഒരു സമുദായ നേതാവിനെ പോലും പോയി കാണേണ്ടി വന്നിട്ടില്ല. രാഷ്ട്രീയമായി സംരക്ഷണമില്ലെങ്കില്‍ എന്നേ അയ്യപ്പനെ കൊണ്ടുപോയേനെ. മൂന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ തന്റെ ദേവസ്വം സ്ഥാനം കടന്നപ്പള്ളി രാമചന്ദ്രന് കൊടുത്തെന്നും ജി. സുധാകരന്‍ പറഞ്ഞിരുന്നു.