- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര വിമര്‍ശനം അടങ്ങിയ നയപ്രഖ്യാപനത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ വായിക്കാതെ ഗവര്‍ണര്‍; ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ച് മുഖ്യമന്ത്രി; നിയമസഭയില്‍ അസാധാരണ നീക്കങ്ങള്‍; മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം അംഗീകരിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു പിണറായി; ആര്‍ലേക്കര്‍ വായിക്കാതെ വിട്ടത് സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാഗം
കേന്ദ്ര വിമര്‍ശനം അടങ്ങിയ നയപ്രഖ്യാപനത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ വായിക്കാതെ ഗവര്‍ണര്‍;

തിരുവനന്തപുരം: കേരള നിയമസഭയുടെ അവസാന സമ്മേളനത്തില്‍ അസാധാരണ സംഭവവികാസങ്ങള്‍. കേരള നിയമസഭയുടെ അവസാന സമ്മേളനത്തില്‍ അസാധാരണ സംഭവവികാസങ്ങള്‍. നയപ്രഖ്യാപന പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വായിച്ചില്ല. നയപ്രഖ്യാപനത്തില്‍ മാറ്റം വരുത്തിയായിരുന്നു ഗവര്‍ണര്‍ വായിച്ചത്. എന്നാല്‍, ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് പിന്നാലെ അസാധാരണ നീക്കമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. ഗവര്‍ണര്‍ വായിക്കാത്ത ഭാഗങ്ങള്‍ വായിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം അംഗീകരിക്കണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു.
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങളാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അത് ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്. ഇവ ഗവര്‍ണര്‍ ഒഴിവാക്കിയാണ് വായിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങളും ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കിയിരുന്നു.
ഗവര്‍ണര്‍ കേന്ദ്ര വിമര്‍ശനം വായിക്കാതെ വിട്ടതില്‍ എതിര്‍പ്പുമായി മുഖ്യമന്ത്രി രംഗത്തെത്തുകയായിരുന്നു. സ്പീക്കറും ഗവര്‍ണറുടെ നീക്കത്തില്‍ പ്രതികരിച്ചു. വായിക്കാതെ വിട്ടതും അംഗീകരിക്കണമെന്നും സര്‍ക്കാര്‍ അംഗീകരിച്ച പ്രസംഗം മുഴുവന്‍ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാഗമാണ് ഗവര്‍ണര്‍ വായിക്കാതെ വിട്ടത്. എന്നാല്‍, ഗവര്‍ണറെ യാത്രയാക്കിയ ശേഷം സഭയിലെത്തിയ മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വായിക്കുകയായിരുന്നു.
സര്‍ക്കാരിന്റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ സഭയില്‍ നടത്തുന്നത് എന്നതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളെയും, നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ചുവെക്കുന്നതും പരാമര്‍ശിക്കുന്നതായിരുന്നു ഒഴിവാക്കിയ ഭാഗങ്ങള്‍.
നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12 ലെ ആദ്യ വാചകം ഇപ്രകാരമാണ്: 'ഇത്തരം സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടും, ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ്.'' -ഈ വാചകം ഗവര്‍ണര്‍ ഒഴിവാക്കി. ഖണ്ഡിക 15ല്‍ 'സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്.
ഈ വിഷയങ്ങളില്‍ എന്റെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഒരു ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയുമാണ്.''- എന്ന ഭാഗവും ഗവര്‍ണര്‍ വായിച്ചില്ല. ഖണ്ഡിക 16 ലെ അവസാന വാചകം 'നികുതി വിഹിതവും ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും, ഔദാര്യമല്ലാത്തതും, ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏതൊരു സമ്മര്‍ദ്ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബ്ബലപ്പെടുന്നതുമാണ്.'' എന്നായിരുന്നു. ഇതില്‍ ഈ വാചകത്തിനോടൊപ്പം 'എന്റെ സര്‍ക്കാര്‍ കരുതുന്നു'' എന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയവ ഉള്‍പ്പെടുത്തിയും, കൂട്ടിച്ചേര്‍ക്കലുകള്‍ ഒഴിവാക്കിയും, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഇത് ആധികാരികമായ നയപ്രഖ്യാപന പ്രസംഗമായി അംഗീകരിക്കണമെന്നും സ്പീക്കറോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
കേരളം വികസന പാതയില്‍
കേരളം കഴിഞ്ഞ 10 വര്‍ഷക്കാലം കേരളം കാഴ്ചവച്ചത് മികച്ച മുന്നേറ്റമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പതിനഞ്ചാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനൊപ്പം സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണനയെ ഗവര്‍ണര്‍ പ്രശംസിച്ചു. കൃഷി, വ്യവസായം, ഐടി മേഖലകളിലെ മുന്നേറ്റവും ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങളും പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
എല്ലാ പ്രതികൂല സാഹചര്യങ്ങളിലും കേരളം വികസനത്തിന് പ്രാധാന്യം നല്‍കി എന്നും മനുഷ്യപക്ഷത്ത് നിന്ന് എന്നും അദ്ദേഹം പറഞ്ഞു. കടമെടുപ്പില്‍ കേന്ദ്രത്തില്‍ നിന്ന് ഉപരോധം നേരിട്ടിട്ടും അടിസ്ഥാന സൗകര്യ വികസനത്തിലും വ്യവസായങ്ങളുടെ വികസനത്തിലും സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൈക്കൊണ്ടു.
വനിതകള്‍ക്കും, യുവാക്കള്‍ക്കും, വയോധികര്‍ക്കും വേണ്ടി മാതൃകാപരമായ പദ്ധതികള്‍ കൊണ്ടുവന്നു. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത ഒരാള്‍ പോലുമില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ എത്തുകയാണ്. ഇതോലൂടെ ലോകത്തിനു മുന്നില്‍ മറ്റൊരു കേരള മോഡല്‍ മാതൃക തീര്‍ക്കുകയാണ് സര്‍ക്കാര്‍. വൈവിധ്യത്തിലും സമാധാനപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ കേരളം മുന്നിട്ട് നിന്ന്.
പവര്‍ കട്ട് ഇല്ലാത്ത 10 വര്‍ഷങ്ങളും അതിദാരിദ്ര്യം തുടച്ചുനീക്കിയതും സര്‍ക്കാരിന്റെ നവകേരളം കാഴ്ചപ്പാടില്‍ എടുത്ത് പറയേണ്ട ഒന്നാണ്. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ വിശദീകരിച്ച ഗവര്‍ണര്‍, ജനക്ഷേമകരമായ ഭരണത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.


