- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം കാത്തിരിക്കുന്നത് മോദിയുടെ ഇടപെടലിനായി; റഷ്യ-യുക്രെയ്ന്‍ യുദ്ധം തീര്‍ക്കാന്‍ ഇന്ത്യക്ക് സാധിക്കും; യുക്രെയിനിലേക്ക് തിരിച്ചു
വാഴ്സ: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണാന്‍ ഇന്ത്യയുടെ ഇടപെടലിലൂടെ സാധിക്കുമെന്നാണ് ലോകരാഷ്ട്രങ്ങള്‍ പ്രത്യാശിക്കുന്നത്. ഇത് സംബന്ധിച്ച പ്രതികരണവുമായി പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് രംഗത്തുവന്നു. യുദ്ധം പരിഹരിക്കുന്നതില്‍ ഇന്ത്യയ്ക്കു സുപ്രധാനവും ക്രിയാത്മകവുമായ പങ്കു വഹിക്കാനാകുമെന്നു അദ്ദേഹം പറഞ്ഞു.മോദിയുടെ യുക്രെയ്ന്‍ സന്ദര്‍ശനം ചരിത്രപരമാകുമെന്നും ടസ്‌ക് വ്യക്തമാക്കി. റഷ്യ-യുക്രെയ്ന്‍ യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാന്‍ മോദി സന്നദ്ധത അറിയിച്ചെന്നും ടസ്‌ക് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്നിലേക്കു പോകുന്നതിനു തൊട്ടു മുന്‍പായിരുന്നു ടസ്‌കിന്റെ പ്രതികരണം. ഇന്നലെ വൈകുന്നേരമാണ് പോളണ്ടിന്റെ തലസ്ഥാനമായ […]
വാഴ്സ: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണാന്‍ ഇന്ത്യയുടെ ഇടപെടലിലൂടെ സാധിക്കുമെന്നാണ് ലോകരാഷ്ട്രങ്ങള്‍ പ്രത്യാശിക്കുന്നത്. ഇത് സംബന്ധിച്ച പ്രതികരണവുമായി പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് രംഗത്തുവന്നു. യുദ്ധം പരിഹരിക്കുന്നതില്‍ ഇന്ത്യയ്ക്കു സുപ്രധാനവും ക്രിയാത്മകവുമായ പങ്കു വഹിക്കാനാകുമെന്നു അദ്ദേഹം പറഞ്ഞു.മോദിയുടെ യുക്രെയ്ന്‍ സന്ദര്‍ശനം ചരിത്രപരമാകുമെന്നും ടസ്‌ക് വ്യക്തമാക്കി. റഷ്യ-യുക്രെയ്ന്‍ യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാന്‍ മോദി സന്നദ്ധത അറിയിച്ചെന്നും ടസ്‌ക് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്നിലേക്കു പോകുന്നതിനു തൊട്ടു മുന്‍പായിരുന്നു ടസ്‌കിന്റെ പ്രതികരണം.
ഇന്നലെ വൈകുന്നേരമാണ് പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയിലെ സൈനിക വിമാനത്താവളത്തില്‍ നരേന്ദ്ര മോദി എത്തിയത്. പോളിഷ് സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പോളണ്ടിലെ മലയാളിയായ ഇന്ത്യന്‍ അംബാസഡര്‍ നഗ്മ മല്ലിക്കടക്കമുള്ളവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് പോളിഷ് അഭയാര്‍ത്ഥികളെ സ്വീകരിച്ച ഇന്ത്യന്‍ രാജാക്കന്‍മാര്‍ക്ക് പോളണ്ടിലുള്ള സ്മാരകങ്ങളില്‍ നരേന്ദ്ര മോദി പുഷ്പാര്‍ച്ചനയും നടത്തിയിരുന്നു.45 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടിലെത്തിയത്.
റഷ്യ - യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മോദിയുടെ യുക്രൈന്‍ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രസക്തി ഏറും. റഷ്യ - യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശം യുക്രെയിന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ നിന്ന് തിരിക്കും മുന്നേയിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. അതേസമയം യുക്രെയ്നിലും പശ്ചിമേഷ്യയിലും നടക്കുന്ന സംഘര്‍ഷങ്ങളില്‍ മോദി ആശങ്ക പ്രകടിപ്പിച്ചു. സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചയും നയതന്ത്രവും വേണമെന്നാണ് ഇന്ത്യയുടെ നിലപാട്.
യുദ്ധഭൂമിയില്‍ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ല. മേഖലയില്‍ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനു സാധ്യമായ
എല്ലാ സഹകരണവും നല്‍കാന്‍ തയാറാണെന്നും മോദി പറഞ്ഞു. 'യുക്രെയ്നിലും പശ്ചിമേഷ്യയിലും നടക്കുന്ന സംഘര്‍ഷങ്ങള്‍ നമുക്കെല്ലാവര്‍ക്കും ആശങ്കയാണ്. യുദ്ധഭൂമിയില്‍ ഒരു പ്രശ്നവും പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു.നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നതു മനുഷ്യരാശിക്കാകെ വെല്ലുവിളിയാണ്." ടസ്‌കുമായുള്ള കൂടിക്കാഴ്ചയില്‍ മോദി വ്യക്തമാക്കി. ഇന്ത്യ പോളണ്ട് ബന്ധത്തിന്റെ 70ാം വാര്‍ഷികത്തിന്റെ ഭാഗമായാണു മോദി വാഴ്‌സയിലെത്തിയത്.
പോളണ്ടിലെ അതിര്‍ത്തി നഗരമായ ഷെംഷോയില്‍ നിന്ന് പത്തു മണിക്കൂര്‍ ട്രെയിന്‍ യാത്ര നടത്തിയാവും മോദി കീവില്‍ എത്തുക. നയതന്ത്ര ബന്ധം ആരംഭിച്ച് 30 വര്‍ഷമാകുമ്പോളാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയിന്‍ സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനം ഇരുരാജ്യങ്ങളുമായുള്ള വിപുലമായ ബന്ധങ്ങളുടെ സ്വാഭാവിക തുടര്‍ച്ചയായി വര്‍ത്തിക്കുമെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തവും ഊര്‍ജസ്വലവുമായ ബന്ധത്തിന് അടിത്തറയുണ്ടാക്കാന്‍ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും മോദി പറഞ്ഞിരുന്നു.