തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ഇക്കുറിയും യുഡിഎഫ് കൈപിടിയിലൊതുക്കി. 35 വാര്‍ഡിലേക്ക് നടന്ന വാശിയേറിയ മത്സരത്തില്‍ 17 സീറ്റ് നേടിയാണ് യുഡിഎഫ് നഗരസഭാ ഭരണം നേടിയത്. ഇതില്‍ മുസ്ലിംലീഗ് 13, കോണ്‍ഗ്രസ് 4 എന്നാണ് കക്ഷിനില.

എല്‍.ഡി.എഫില്‍ സി.പി.എം 15 സീറ്റുകള്‍ ഒറ്റയ്ക്ക് സ്വന്തമാക്കി. എന്‍.ഡി.എ തങ്ങളുടെ മൂന്ന് സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി. കാര്യാമ്പലം വാര്‍ഡില്‍ നിന്ന് വിജയിച്ച് വന്ന മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജന.സക്രട്ടറിയായ പി.കെ. സുബൈര്‍ ചെയര്‍മാനായേക്കും.

വാര്‍ഡ് വിഭജനത്തിലൂടെ ഇത്തവണ അധികാരം പിടിച്ചെടുക്കാമെന്ന വിശ്വാസത്തിലായിരുന്നു എല്‍.ഡി.എഫ്. നഗരസഭാ കൗണ്‍സിലില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരാന്‍ സി.പി. എമ്മിന് സാധിച്ചിട്ടുണ്ട് എന്നത് മാത്രമാണ് ആശ്വാസം.

വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍-

1. കുപ്പം-ടി.ഇര്‍ഫാന, 4. പുഴകുളങ്ങര-സീമ വത്സന്‍, 5-കാര്യമ്പലം- പി.കെ. സുബൈര്‍, 6. മുക്കോല-പി.സി.നസീര്‍, 7-സലാമത്ത്‌നഗര്‍-കെ.അനീഷ്‌കുമാര്‍, 8.സയ്യിദ്‌നഗര്‍-കെ.മുഹമ്മദ് ബഷീര്‍, 9-കുണ്ടാം കുഴി-കെ.പി.ഖദീജ, 10.ഫാറൂഖ്‌നഗര്‍ -പി.പി.ഇസ്മയില്‍, 11-ആസാദ്‌നഗര്‍-എം.നൗഷീദ, 12-പുഷ്പഗിരി-കെ.മുഹമ്മദ്ഫിയാസ്, 13-കെ.വി.അള്ളാംകുളം ഫൈസല്‍ ചെറുകുന്നോന്‍ ,14. ബദരിയ നഗര്‍ പി.റഫീഖ്,16. മന്ന പി.റജില,17. ടൗണ്‍ കെ.വി.മുഹമ്മദ് കുഞ്ഞി, 20-നേതാജി-ദീപ രഞ്ജിത്ത്, 31-പൂക്കോത്ത്‌തെരു-കെ.രൂപേഷ്, 32. പാളയാട് പി.പി.വത്സല.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍-

വാര്‍ഡ്-23 കുറ്റിക്കോല്‍ വെസ്റ്റ്-ഒ.കെ.പ്രീത, 21-എം.പി.സജീറ-കാക്കാഞ്ചാല്‍, 22-ഇ.നിമിഷ-കുറ്റിക്കോല്‍ കിഴക്ക്, 24-കെ.എം.ചന്ദ്രബാബു-ഏഴാംമൈല്‍, 25-പ്ലാത്തോട്ടം-ടി.ബാലകൃഷ്ണന്‍, 26-പി.ധന്യപ്രകാശ്-തുരുത്തി, 27-.കെ.ഷീബ-കൂവോട്, 28-കെ.ലത-തുള്ളന്നൂര്‍, 3-പി.ലതിക-രാജരാജേശ്വര, 2-കെ.സന്ധ്യ-വൈരാംകോട്ടം, 34-എം.ശുഭ-കരിപ്പൂല്‍, 3വി.രാഘവന്‍-മാന്തംകുണ്ട്, 35-കെ.എം.ലത്തീഫ്-ചാലത്തൂര്‍, 29-പുല്ലായിക്കൊടി ചന്ദ്രന്‍-കീഴാറ്റൂര്‍, 33-ടി.നിഷ-പുളിമ്പറമ്പ്.

എന്‍.ഡി.എ-

15-പി.യശോദ-പാലകുളങ്ങര, 19-തൃച്ചംബരം-പി.വി.സുരേഷ്, 18-എ.അശോക് കുമാര്‍-കോടതിമൊട്ട.