നെടുമങ്ങാട്: നെടുമങ്ങാട് നിയമസഭാ സീറ്റില്‍ ഇക്കുറി അട്ടിമറി വിജയം നേടുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. യുവമുഖമായ യുവരാജജ് ഗോകുലിനെയാണ് മന്ത്രി ജി ആര്‍ അനില്‍ 23000ല്‍ പരം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. മീനാങ്കല്‍ കുമാറാണ് ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ഥിയായിരിക്കുന്നത്. ഇതിനിടെ മത്സരം മുറുകുമ്പോള്‍ ഉടക്കുായ രംഗത്തുവന്നരിക്കയാണ് സിപിഎം. യുവരാജ് ഗോകുലിന്റെ പേരിനെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

യുവരാജ് ഗോകുലിന് പേരില്‍ യുവരാജ് അനുവദിക്കരുത് എന്നാണ് സിപിഎം ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. പ്രമുഖനായ ക്രിക്കറ്ററുടെ പേര് ഒപ്പം ഉള്ളതുകൊണ്ടാണ് സിപിഎം ഭയക്കുന്നത്. ഇതോടെ വരാണാധികാരി പരാതി പരിശോധിക്കുകയാണ്. ഗോകുല്‍ എന്ന് പേര് മാത്രം അനുവദിച്ചാല്‍ മതിയെന്നാാണ് സിപിഎം വാദം. എന്നല്‍ ആക്ഷേപങ്ങലെ ബിജെപി തള്ളിക്കളയുന്നു. മണ്ഡലത്തില്‍ മത്സരം മുറുകുമെന്ന സൂചനയാണ് ഈ പരാതിയില്‍ വ്യക്തമാകുന്നത്.

2021ല്‍ കോണ്‍ഗ്രസിന്റേത് തീരെ ദുര്‍ബല സ്ഥാനാര്‍ത്ഥിയായ പി.എസ്. പ്രശാന്തായിരുന്നു. വെറും 49,433 വോട്ടുകള്‍ മാത്രമാണ് പ്രശാന്ത് പിടിച്ചത്. ഇതാണ് ജി.ആര്‍. അനിലിന് മൃഗീയഭൂരിപക്ഷം നേടിക്കൊടുത്തത്. 2016ല്‍ കോണ്‍ഗ്രസിന്റെ പാലോട് രവിയും സിപിഐയുടെ ദിവാകരനും കട്ടയ്ക്ക് പോരടിച്ച മണ്ഡലമാണ്. അന്ന് വെറും 2500 വോട്ടുകളുടെ ഭൂരിപക്ഷമേ ദിവാകരന് നേടാന്‍ കഴിഞ്ഞുള്ളൂ. ഇനി എന്‍ഡിഎയുടെ കാര്യമെടുത്താല്‍ 2016ല്‍ ഇപ്പോഴത്തെ തിരുവനന്തപുരം മേയറായ വി.വി. രാജേഷ് 35,139 വോട്ടുകള്‍ പിടിച്ച മണ്ഡലമാണ്. 2021ല്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി അഡ്വ. ജെ.ആര്‍. പത്മകുമാറിന് പക്ഷെ 26,861 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.

ഇക്കുറി ബിജെപി ശക്തമായ മുന്നേറ്റം ഇവിടെ നടത്തുമെന്ന് യുവരാജ് ഗോകുല്‍ പറയുന്നു. 2021ലെ നെടുമങ്ങാടല്ല 2026ല്‍. ഇവിടുത്തെ സിപിഐ കോട്ടകള്‍ തകര്‍ന്നുവരികയാണ്. ബിജെപിയിലേക്ക് ശക്തമായ കുത്തൊഴുക്കുണ്ട്. ഒപ്പം ഭരണവിരുദ്ധവികാരവും ശക്തമായുള്ളത് തനിക്ക് അനുകൂലമാകുമെന്ന് യുവരാജ് കരുതുന്നു. ഇക്കുറിയും ജിആര്‍ അനില്‍ തന്നെയാണ് സിപിഐയ്ക്ക് വേണ്ടി ഇറങ്ങുന്നതെങ്കിലും കോണ്‍ഗ്രസിന്റേത് ദുര്‍ബല സ്ഥാനാര്‍ത്ഥിയാണ്- മീനാങ്കല്‍ കുമാര്‍. ഇവിടെയാണ് യുവരാജിന്റെ പ്രതീക്ഷ കുടികൊള്ളുന്നത്.