- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസയിലേക്ക് അവശ്യ സാധനങ്ങളുമായി പോയ കപ്പലിന് നേരേ ഡ്രോണ്‍ ആക്രമണം; ഇസ്രയേല്‍ സൈന്യം അയച്ച ഡ്രോണ്‍ ആണ് കപ്പലില്‍ എത്തയതെന്ന് ആരോപണം; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നും ആക്ഷേപം
ഗാസയിലേക്ക് അവശ്യ സാധനങ്ങളുമായി പോയ കപ്പലിന് നേരേ ഡ്രോണ്‍ ആക്രമണം
വലേറ്റ: ഗാസയിലേക്ക് അവശ്യ സാധനങ്ങളുമായി പോയ കപ്പലിന് നേരേ ഡ്രോണാക്രമണം നടന്നതായി റിപ്പോര്‍ട്ട്. മാള്‍ട്ടയുടെ തീരത്തെ അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍ വെച്ചാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ആമ്രകണത്തിന് പിന്നില്‍ ആരാണെന്ന കാര്യം ഇനിയും വ്യക്തമല്ല. എന്നാല്‍ ഇസ്രയേല്‍ സൈന്യം അയച്ച ഡ്രോണ്‍ ആണ് കപ്പലിനെ ആക്രമിച്ചതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ദി കോണ്‍ഷ്യന്‍സ് എന്ന കപ്പലിന് നേര്‍ക്കാണ് ആക്രമണം നടന്നത്.
ആക്രമണത്തിന് തൊട്ടു പിന്നാലെ കപ്പലില്‍ നിന്ന് എസ്.ഒ.എസ് സന്ദേശം ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഗാസയില്‍ അവശ്യ സാധനങ്ങള്‍ തടഞ്ഞു വെയ്ക്കുന്ന ഇസ്രയേല്‍ നിലപാടില്‍ പ്രതിഷേധിക്കാനാണ് തങ്ങള്‍ യാത്ര തിരിച്ചതെന്നാണ് കപ്പലില്‍ ഉണ്ടായിരുന്ന ഫ്രീഡം ഫ്ലോട്ടില്ല കോയലിഷന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കപ്പലിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. കപ്പലിലെ തീപിടുത്തം ഒറ്റരാത്രി കൊണ്ട് പരിഹരിച്ചതായി മാള്‍ട്ട സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇത് നിയമലംഘനമാണെന്നും ഇസ്രയേലിന്റെ അംബാസിഡറിനെ വിളിച്ചു വരുത്തണമെന്നും കപ്പലിലെ യാത്രക്കാര്‍ ആവശ്യപ്പെട്ടു. അതേ സമയം ആക്രമണത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ഇസ്രയേല്‍ സൈനിക നേതൃത്വം അറിയിച്ചു. 12 ജീവനക്കാരും നാല്
പ്രവര്‍ത്തകരുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. എന്നാല്‍ തങ്ങളുടെ മുപ്പത് പ്രവര്‍ത്തകര്‍ കപ്പലില്‍ ഉണ്ടായിരുന്നു എന്നാണ് സംഘടന അറിയിച്ചത്. ഡ്രോണ്‍ ആക്രമണത്തില്‍ കപ്പലിന്റെ ജനറേറ്ററിന് തകരാര്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് കപ്പല്‍ മുങ്ങുന്ന അവസ്ഥ വരെ ഉണ്ടായി എന്നാണ് യാത്രക്കാര്‍ പറയുന്നത്.
തീ അണയ്ക്കാന്‍ ഒരു ടഗ് സംഭവ സ്ഥലത്തേക്ക് അയച്ചതായും തുടര്‍ന്ന് തീ് നിയന്ത്രണവിധേയമായതായും മാള്‍ട്ടാ സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം കപ്പലിലെ യാത്രക്കാര്‍ ടഗ്ഗില്‍ കയറാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. അപകട സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സൈപ്രസും ഒരു കപ്പല്‍ അയച്ചിരുന്നു. എന്നാല്‍ അവര്‍ ആവശ്യമായ വൈദ്യുതി നല്‍കാന്‍ തയ്യാറായില്ല എന്നാണ് ആക്രമണത്തിന് ഇരയായ കപ്പലിലെ ജീവനക്കാര്‍ പറയുന്നത്.
അതേ സമയം ഗാസയിലെ ജനങ്ങള്‍ക്കായി എത്തിക്കുന്ന അടിയന്തര സഹായം ഹമാസ് തീവ്രവാദികള്‍ തട്ടിയെടുത്ത് കരിഞ്ചന്തയില്‍ വില്‍ക്കുന്നത് തടയാനാണ് അവയുടെ വരവ് നിയന്ത്രിച്ചത് എന്നായിരുന്നു ഇസ്രയേല്‍ നേര്തതേ വിശദീകരിച്ചിരുന്നത്. ഇക്കാര്യം യാഥാര്‍ത്ഥ്യമാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആക്രമണത്തിന് ഇരയായ കപ്പലില്‍ ഉണ്ടായിരുന്ന ആക്ടിവിസ്റ്റുകളുടെ പശ്ചാത്തലം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.