- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം മുഴുവന്‍ വൈറലായത് വെടികൊണ്ട് വീഴുന്ന സിന്‍വറിന്റെ അവസാന രംഗങ്ങള്‍; വെടിനിര്‍ത്തല്‍ കഴിഞ്ഞപ്പോള്‍ ഹമാസിന് ഉത്തേജനം നല്കാന് പുതിയ വീഡിയോ പുറത്തുവിട്ട് അല്‍ജസീറ; പുതിയ വീഡിയോയില്‍ വടിയും കുത്തി തലയും മൂടി യുദ്ധഭൂമിയിലൂടെ നടക്കുന്ന സിന്‍വറിന്റെ ദൃശ്യങ്ങള്‍
ലോകം മുഴുവന്‍ വൈറലായത് വെടികൊണ്ട് വീഴുന്ന സിന്‍വറിന്റെ അവസാന രംഗങ്ങള്‍
ഗസ്സ സിറ്റി: യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതിന് ശേഷം ഹമാസിനെ നയിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഛിഹ്നഭിന്നമായ ഹമാസിന് ഇനു അടുത്തകാലത്തെങ്ങും തലപൊക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഇതോടെ ഹമാസ് അനുകൂലികള്‍ക്ക് ഉത്തേജനം പകരാന്‍ പുതിയ വീഡിയോയുമായി രംഗത്തുവന്നിരിക്കയാണ് അല്‍ ജസീറ. യഹിയ സിന്‍വാറിന്റെ ദൃശ്യങ്ങളാണ് അല്‍ജസീറ പുറത്തുവിട്ട വീഡിയോയിലുള്ളത്.
ഗസ്സയിലെ യുദ്ധത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സിന്‍വാര്‍ സൈനിക വേഷം ധരിച്ച്, ഊന്നുവടി ഉപയോഗിച്ച് യുദ്ധഭൂമിയിലൂടെ നടക്കുന്നത് കാണാം. തിരിച്ചറിയാതിരിക്കാനായി ശരീരം പുതപ്പുകൊണ്ട് മൂടിയിട്ടുണ്ട്. ഗാസയിലെ മാളങ്ങളില്‍ പെരുച്ചാഴിയെ പോലെ ഒളിച്ചു കഴിയുകയായിരുന്നു സിന്‍വര്‍. നേതാവിന് കഴിയാന്‍ അത്യാവശ്യം നല്ലൊരു തുരങ്കവും നേരത്തെ സജ്ജമാക്കിയിരുന്നു.
സിന്‍വാര്‍ കഴിഞ്ഞ കെട്ടിടത്തിന്റെ ചുവരില്‍ 'നോര്‍ത്ത്' എന്ന ഹീബ്രു വാക്ക് ഗ്രാഫിറ്റി ചെയ്തിരിക്കുന്നതും ദൃശ്യത്തിലുണ്ട്. ടി-ഷര്‍ട്ട് ധരിച്ച സിന്‍വാര്‍ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിലൂടെ നടക്കുന്നതും റഫയിലെ തെല്‍ അല്‍ സുല്‍ത്താന്‍ ബറ്റാലിയന്റെ കമാന്‍ഡര്‍ മഹ്‌മൂദ് ഹംദാനോടൊപ്പം തറയില്‍ ഇരിക്കുന്നതും അവരുടെ മുന്നിലുള്ള മാപ്പിലേക്ക് ചൂണ്ടിക്കാട്ടി ദൗത്യങ്ങള്‍ വിഭാവനം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
കൂടാതെ ഇസ്രായേലി ടാങ്കറും സൈനികരെയും സിന്‍വാര്‍ നോക്കിനില്‍ക്കുന്നതും ഇതില്‍ കാണാം. 'രക്തമണിഞ്ഞ കരങ്ങളോരൊന്നും സ്വാതന്ത്ര്യത്തിന്റെ ചുവന്ന കവാടങ്ങള്‍ തുറക്കും' എന്ന് സിവന്‍വാര്‍ കാമറയില്‍ നോക്കി പറയുന്നുണ്ട്. 2023 ഒക്ടോബര്‍ 7ന് രാവിലെ 6.30ന് ആക്രമണം ആരംഭിക്കാനുള്ള ഉത്തരവില്‍ സിന്‍വാര്‍ ഒപ്പിട്ടതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. 2024 ഒക്ടോബര്‍ 16നാണ് യഹ്‌യാ സിന്‍വാര്‍ കൊല്ലപ്പെടുന്നത്. റഫയില്‍ തകര്‍ന്ന അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു ആക്രമണം. സിന്‍വറിന്റെ അവസാന ദൃശ്യങ്ങള്‍ സൈബറിടത്തില്‍ വൈറലായിരുന്നു.
വെടിനിര്‍ത്തലിന് പിന്നാലെയാണ് ഇപ്പോള്‍ സിന്‍വറിന്റെ വീഡിയോ പുറത്തുവിട്ടത്. ഇത് സംഘടനക്ക് ഉത്തേജനം പകരുന്നതിന് വേണ്ടിയാണ് എന്നാണ് കരുതുന്നത്. കഴിഞ്ഞ ഞായറാഴ്ച വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നശേഷം, സിന്‍വാര്‍ കൊല്ലപ്പെട്ട അപ്പാര്‍ട്ട്‌മെന്റ് സന്ദര്‍ശിക്കാന്‍ നിരവധി പേരാണ് എത്തുന്നതെന്ന് കെട്ടിട ഉടമ അഷ്‌റഫ് അബൂ താഹ പറയുന്നു.
സിന്‍വാര്‍ അവസാനമായി ഇരുന്നിരുന്ന കസേര ദേശീയതയുടെ പ്രതീകമായി മാറിയിട്ടുണ്ട്. താനും മകനും വീടിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ ഈ ഇരിപ്പിടവും അദ്ദേഹത്തിന്റെ വസ്ത്രവും സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ താല്‍ അല്‍ സുല്‍ത്താന്‍ എന്നതിന് പകരം താല്‍ അല്‍ സിന്‍വാര്‍ എന്നാണ് ആളുകള്‍ ഇപ്പോള്‍ വിളിക്കുന്നതെന്നും അഷ്‌റഫ് അബൂ താഹ കൂട്ടിച്ചേര്‍ത്തു. അതേസമയം സിന്‍വറിന്റെ മൃതദേഹം ഇസ്രായേല്‍ എന്തുചെയ്തുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. മൃതദേഹം വിട്ടുകൊടുക്കില്ലേന്ന് നേരത്തെ തന്നെ ഇസ്രായേല്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.