- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്നേഹം വെറുപ്പിനെ ജയിച്ച പോരാട്ടത്തിന് വേദിയായി ബ്രിട്ടീഷ് തെരുവുകള്‍; വംശീയ വിദ്വേഷം പരത്തിയെത്തിയ തീവ്രവാദികളെ നേരിടാന്‍ സാധാരണക്കാര്‍ തെരുവില്‍
ലണ്ടന്‍: വംശവിവേചനത്തിനെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിന് സാധാരണക്കാര്‍ തെരുവിലിറങ്ങിയതോടെ തീവ്ര വലത്പക്ഷക്കാര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. ബ്രിട്ടീഷ് തെരുവുകളില്‍, വെറുപ്പിന് മേല്‍ സ്നേഹം വിജയം നേടിയതോടെ ഇമിഗ്രേഷന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയെത്തിയ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകര്‍ പിന്‍വാങ്ങുകയായിരുന്നു. ഏതാണ്ട് നൂറിലധികം പ്രതിഷേധങ്ങള്‍ക്കായിരുന്നു രാജ്യത്ത് ഇന്നലെ രാത്രി പദ്ധതി തയ്യാറാക്കിയത്. അവയില്‍ മിക്കതും ഇപ്പോള്‍ ഡിലിറ്റ് ചെയ്ത ടെലെഗ്രാം പോലുള്ള ആപ്പുകളിലെ അക്കൗണ്ടുകളിലൂടെയായിരുന്നു. 2011 ന് ശേഷമുള്ള ഏറ്റവും വലിയ സന്നാഹമൊരുക്കി പോലീസും പ്രതിഷേധത്തെ തടയാന്‍ തയ്യാറായി നിന്നു. ടെലെഗ്രാം പോലുള്ള ആപ്പുകളിലെ […]
ലണ്ടന്‍: വംശവിവേചനത്തിനെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിന് സാധാരണക്കാര്‍ തെരുവിലിറങ്ങിയതോടെ തീവ്ര വലത്പക്ഷക്കാര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. ബ്രിട്ടീഷ് തെരുവുകളില്‍, വെറുപ്പിന് മേല്‍ സ്നേഹം വിജയം നേടിയതോടെ ഇമിഗ്രേഷന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയെത്തിയ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകര്‍ പിന്‍വാങ്ങുകയായിരുന്നു. ഏതാണ്ട് നൂറിലധികം പ്രതിഷേധങ്ങള്‍ക്കായിരുന്നു രാജ്യത്ത് ഇന്നലെ രാത്രി പദ്ധതി തയ്യാറാക്കിയത്. അവയില്‍ മിക്കതും ഇപ്പോള്‍ ഡിലിറ്റ് ചെയ്ത ടെലെഗ്രാം പോലുള്ള ആപ്പുകളിലെ അക്കൗണ്ടുകളിലൂടെയായിരുന്നു. 2011 ന് ശേഷമുള്ള ഏറ്റവും വലിയ സന്നാഹമൊരുക്കി പോലീസും പ്രതിഷേധത്തെ തടയാന്‍ തയ്യാറായി നിന്നു.
ടെലെഗ്രാം പോലുള്ള ആപ്പുകളിലെ ചാനലുകളിലൂടെ വലതു പക്ഷ തീവ്രവാദികള്‍ വംശീയ വിവേചനത്തെ എതിര്‍ക്കുന്നവരെ ഭീഷണപ്പെടുത്തുകയും, അശ്ലീല പദങ്ങളുപയോഗിച്ച് അപമാനിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാല്‍, രാത്രി 8 മണിയോടെ ഇമിഗ്രേഷന്‍ സെന്ററുകളെ ലക്ഷ്യമാക്കി പ്രതിഷേധ പ്രകടനം നടത്തുമെന്ന വാക്ക് വായുവില്‍ അലിഞ്ഞു പോവുകയായിരുന്നു.
ചെറിയ ചാറ്റല്‍മഴ പെയ്ത ബുധനാഴ്ച രാത്രി, രാജ്യത്തിലെ വിവിധ നറ്റരങ്ങളിലായി 25,000 ല്‍ എറെ പേരായിരുന്നു വംശീയ വിവേചനത്തിനെതിരെ തെരുവിലിറങ്ങിയത്. എല്ലാ നഗരങ്ങളിലും കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകരെക്കാള്‍ കൂടുതലായിരുന്നു വംശീയ വിവേചനത്തിനെതിരെ പ്രതിഷേധിക്കാന്‍ എത്തിയവര്‍. ആരുടെയും ആഹ്വാനം ചെവികൊണ്ടിട്ടല്ല, മറിച്ച് ബ്രിട്ടന്‍ വെറുപ്പിനെ സ്വാഗതം ചെയ്യില്ല എന്ന വ്യക്തമായ സന്ദേശം വിഭാഗീയത പടര്‍ത്തുന്നവര്‍ക്ക് നല്‍കാനായിരുന്നു ഇവര്‍ തെരുവിലിറങ്ങിയത്.
ഏതായാലും സമൂഹമാധ്യമങ്ങളിലൂടെ വീമ്പിളക്കിയവര്‍ ഇപ്പോള്‍ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്. അഭയാര്‍ത്ഥി ക്യാമ്പുകളോ ഇമിഗ്രേഷന്‍ സെന്ററുകളോ ലക്ഷ്യം വച്ച് പ്രതിഷേധം ആസൂത്രണം ചെയ്തിരുന്നില്ല എന്നാണ് ഇപ്പോള്‍ തീവ്രവാദികള്‍ അവകാശപ്പെടുന്നത്. നൂറുകണക്കിന് പേര്‍ അറസ്റ്റിലായതും, ഇതിനു മുന്‍പെങ്ങും കണ്ടിട്ടില്ലാത്തത്ര വേഗത്തില്‍ വിചാരണകള്‍ പൂര്‍ത്തിയാക്കി പലരെയും ശിക്ഷിച്ചതും തീവ്രവാദികള്‍ക്ക് ഏറ്റ മറ്റൊരു തിരിച്ചടിയായിരുന്നു. അതിനു പുറമെ ഓണ്‍ലൈനില്‍ വെറുപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടികളും ആരംഭിച്ചു.
ഇന്നലെ ലണ്ടനിലും നൂറുകണക്കിന് ആളുകള്‍ ഒത്തുചേര്‍ന്ന നിരവധി പ്രകടനങ്ങള്‍ വംശീയ വിവേചനത്തെ എതിര്‍ക്കുന്നവര്‍ നടത്തിയിരുന്നു. വാള്‍ത്താംസ്റ്റോവില്‍ ഒത്തുകൂറ്റിയ തീവ്ര വലതുപക്ഷക്കാരെ പിരിച്ചുവിടാന്‍ പ്രദേശവാസികള്‍ മുന്നിട്ടിറങ്ങി. എന്നാല്‍, അതിനു മുന്‍പ് തന്നെ പോലീസ് അവരെ പിരിച്ചു വിട്ടിരുന്നു. നോര്‍ത്ത് ഫിന്‍ക്ലെയില്‍ ഒരു ഓഫീസിന് നേരെ ആക്രമണമുണ്ടായതറിഞ്ഞ് നൂറുകണക്കിന് വംശീയ വിവേചന വിരുദ്ധര്‍ അവിടെ തടിച്ചു കൂടി. അവര്‍ക്കെതിരെ ഹീനമായ ഭാഷയില്‍ അലറി വിളിച്ച ചില തീവ്ര വലതുപക്ഷക്കാരെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോവുകയായിരുന്നു.
ബ്രെന്റ്‌ഫോര്‍ഡിലും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത വംശീയ വിവേചന വിരുദ്ധ പ്രകടനം നടന്നു. വാള്‍ത്താംസ്റ്റോവില്‍ നാല് പേരെ അറസ്റ്റ് ചെയ്ത പോലീസ് ക്രോയ്‌ഡോണില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍, ക്രോയ്‌ഡോണിലെ അറസ്റ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ടതല്ല എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഷെഫീല്‍ഡില്‍ 500 ല്‍ അധികം പേര്‍ വംശീയ വിവേചന വിരുദ്ധ പ്രകടനത്തില്‍ പന്‌കെടുക്കാന്‍ എത്തിയപ്പോള്‍, കുടിയേറ്റ വിരുദ്ധ പ്രക്ഷോഭണത്തിന് ആരുമെത്തിയില്ല. അതുപോലെ, കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകര്‍ എത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്ന, ഓള്‍ഡാമിലെ ഒരു ഇമിഗ്രേഷന്‍ അഡ്വക്കേറ്റിന്റെ ഓഫീസിനു മുന്‍പിലും വംശീയ വിവേചന വിരുദ്ധര്‍ ഒത്തുകൂടി. എന്നാല്‍, ഇവിടെയും കുടിയേറ്റ വിരുദ്ധര്‍ എത്തിയില്ല.
ഏകദേശം 50 ഓളം പേര്‍ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്ന സൗത്താംപ്ടണില്‍ നൂറുകണക്കിന് സാധാരണക്കാരാണ് അവരെ നേരിടാന്‍ എത്തിയത്. സംഘര്‍ഷാവസ്ഥ സംജാതമായെങ്കിലും പോലീസിന്റെ ഇടപെടല്‍ മൂലം അനിഷ്ട സംഭവങ്ങള്‍ ഒന്നും നടന്നില്ല. ഇത്രയധികം പേര്‍, യുവാക്കളടക്കം വംശീയ വിവേചനത്തിനെതിരെ അണിനിരന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു പ്രദേശവാസിയായ ഗ്ലിന്‍ ഒലിവര്‍ എന്ന 70 കാരന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. ബ്രിട്ടന്റെ ഭാവി ബ്രിട്ടീഷ് യുവതയുടെ കൈകളില്‍ ഭദ്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടയില്‍ പോര്‍ട്ട്‌സ്മൗത്തിലെ ഒരു ഡ്യുവല്‍ കാര്യേജ് വേ തടഞ്ഞു കൊണ്ട് കുടിയേറ്റ വിരുദ്ധര്‍ നടത്തിയ പ്രതിഷേധത്തില്‍ സ്റ്റോപ്പ് ഓയില്‍ പ്രതിഷേധക്കാര്‍ ചെയ്തതിന് സമാനമായ സംഭവങ്ങള്‍ അരങ്ങേറി. കുടിയേറ്റം അവസാനിപ്പിക്കുക എന്നും തങ്ങളുടെ മക്കളെ രക്ഷിക്കണമെന്നും മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. 17 കാരന്‍ ഉള്‍പ്പടെ നിരവധിപേരെ ഇവിടെനിന്നും പോലീസ് അറസ്ത് ചെയ്തു.
ലിവര്‍പൂളിലെ ഓവര്‍ബറി സ്ട്രീറ്റിലുള്ള അസൈലം ലിങ്ക് സെന്ററിനു മുന്‍പില്‍ നൂറു കണക്കിന് വംശീയ വിവേചന വിരുദ്ധര്‍ ഒത്തുകൂടി. കുടിയേറ്റ വിരുദ്ധര്‍ ഇവിടെ പ്രതിഷേധിക്കാന്‍ എത്തിയെങ്കിലും പോലീസ് അവരെ തടഞ്ഞു. മറ്റു പല നഗരങ്ങളിലും വംശീയ വിവേചനത്തിനെതിരെ ആയിരക്കണക്കിന് ആളുകള്‍ നിരന്നു. ബിര്‍മ്മിംഗ്ഹാമില്‍ 2000 ഓളം പേരായിരുന്നു തീവ്ര വലതുപക്ഷത്തിനെതിരേ തെരുവിലിറങ്ങിയത്. വെറുപ്പിന്റെ ശബ്ദം ഉയര്‍ന്നപ്പോള്‍ അതിനും മേലേ സ്നേഹത്തിന്റെ ശബ്ദമുയര്‍ത്തിക്കൊണ്ട് ബ്രിട്ടീഷുകാര്‍ തെരുവില്‍ വെറുപ്പിനെ മുട്ടുമടക്കിച്ച ദിവസമായിരുന്നു ഇന്നലെ.