ലണ്ടന്‍: അടുത്ത വര്‍ഷം ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി എത്തുന്നതിന് മുമ്പ് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോബൈഡന്‍ ട്രംപിനെ കുഴപ്പത്തിലാക്കാന്‍ പരമാവധി പണി കൊടുക്കുകയാണെന്ന് ഉറപ്പായി. യുക്രൈന്റെ കൈവശമുണ്ടായിരുന്ന ദീര്‍ഘദൂര മിസൈലുകള്‍ റഷ്യയിലേക്ക് അയയ്ക്കാന്‍ ബൈഡന്‍ ഭരണകൂടം അനുമതി നല്‍കിയതും ഇതിന്റെ ഭാഗമായിട്ടായിരിക്കും എന്ന് വേണം കരുതാന്‍. ഇതെല്ലാം ഒടുവില്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തില്‍ എത്തിച്ചേക്കുമോ എന്നാണ് പലരും ഭയപ്പെടുന്നത്.

യുക്രൈന് കനത്ത തിരിച്ചടി നല്‍കി കഴിഞ്ഞ ദിവസം റഷ്യയും അവരുടെ കൈവശമുള്ള ഭൂഖണ്ഡാന്തര മിസൈലുകള്‍ അയച്ചിരുന്നു. കൂടാതെ ബ്രിട്ടന്‍ നല്‍കിയ സ്റ്റോംഷാഡോ മിസൈലുകളും കഴിഞ്ഞ ദിവസം യുക്രൈന്‍ റഷ്യയെ ആക്രമിക്കാനായി ഉപയോഗിച്ചിരുന്നു. ഈ നടപടി റഷ്യയെ ബ്രിട്ടനെതിരായ നിലപാട് കൂടുതല്‍ ശക്തമാക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. സ്റ്റോംഷാഡോ മിസൈലുകള്‍ റഷ്യയിലേക്ക് അയയ്ക്കാന്‍ ബ്രിട്ടന്‍ അനുമതി നല്‍കിയതിന്റെ അര്‍ത്ഥം ബ്രിട്ടനും തങ്ങള്‍ക്കെതിരായ യുദ്ധത്തില്‍ പങ്ക് ചേരുന്നു എ്ന്നാണെന്നാണ് യു.കെയിലെ

റഷ്യന്‍ അംബാസഡര്‍ കുറ്റപ്പെടുത്തിയത്.

റഷ്യയിലെ കുര്‍ക്ക് പ്രവിശ്യയിലെ തന്ത്രപ്രധാനമായ ഒരു സൈനിക ക്യാമ്പിലേക്ക് ഈ മിസൈല്‍ അയച്ചത് നാറ്റോ സഖ്യരാജ്യങ്ങളുടെ കൂടി സഹായത്തോടെ ആണെന്ന് അംബാസഡര്‍ ആ്രേന്ദ കെലിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് തിരിച്ചടിയായി റഷ്യ യുക്രൈനിലേക്ക്

ഭൂഖണ്ഡാന്തര മിസൈല്‍ അയച്ചിരുന്നു. ഈ വാര്‍ത്ത സത്യമാണെങ്കില്‍ റഷ്യ ചെയ്യുന്നത് കടുത്ത അപരാധമാണെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിരിക്കുന്നത്. സംഭവത്തെ ഫ്രഞ്ച് വിദേശകാര്യമന്ത്രാലയവും ശക്തമായി ഭാഷയിലാണ് അപലപിച്ചത്. ഇത് പുട്ടിന്‍ നിരന്തരമായി പ്രകോപനം സൃഷ്ടിക്കുന്നതിന് തെളിവാണെന്ന് യൂറോപ്യന്‍ യൂണിയനും ചൂണ്ടിക്കാട്ടി.

യുക്രൈനില്‍ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തിന്റെ ഭീകരമായ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവരെല്ലാം ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌ക്കിയും റഷ്യ നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. മിസൈലിന്റെ വേഗതയും മറ്റു കാര്യങ്ങളും വിലയിരുത്തിയ യുക്രൈന്‍ സൈന്യം അത് ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ തന്നെയാണ് എന്ന് സ്ഥിരീകരിച്ചതായി സെലന്‍സ്‌കി വ്യക്തമാക്കി.

എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ല. യുക്രൈനില്‍ സര്‍ക്കാരിന്റെ വിമാനനിര്‍മ്മാണ കമ്പനി ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന മേഖലയായ നിപ്രോയിലാണ് റഷ്യ മിസൈലാക്രമണം നടത്തിയത്. പോളണ്ടിലെ അമേരിക്കന്‍ സൈനികത്താവളം ആക്രമിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.