- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം സുപ്രീംകോടതി ചീഫ് ജസ്റ്റിസിലേക്ക്; രാജിവെക്കണമെന്ന് ആവശ്യം; അനധികൃത നുഴഞ്ഞുകയറ്റം തടഞ്ഞ് ബിഎസ്എഫ്
ധാക്ക: പ്രധാനമന്ത്രിസ്ഥാനത്ത് നിന്ന് ഷെയ്ഖ് ഹസീനയെ രാജിവെപ്പിച്ച് നാടുകടത്തിയ ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭം സുപ്രീംകോടതി ചീഫ് ജസ്റ്റിലേക്ക് തിരിയുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രക്ഷോഭം വീണ്ടും ആരംഭിച്ചു. പ്രതിഷേധക്കാര്‍ ബംഗ്ലാദേശ് സുപ്രീം കോടതി വളഞ്ഞു. സ്ഥിതിഗതി വഷളായതായും ചീഫ് ജസ്റ്റിസ് സുപ്രീം കോടതി പരിസരത്ത് നിന്നും മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. പുതുതായി രൂപവത്കരിച്ച ഇടക്കാല സര്‍ക്കാരിനോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ് വിളിച്ചുചേര്‍ത്ത ഫുള്‍ കോര്‍ട്ട് യോഗമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് […]
ധാക്ക: പ്രധാനമന്ത്രിസ്ഥാനത്ത് നിന്ന് ഷെയ്ഖ് ഹസീനയെ രാജിവെപ്പിച്ച് നാടുകടത്തിയ ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭം സുപ്രീംകോടതി ചീഫ് ജസ്റ്റിലേക്ക് തിരിയുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രക്ഷോഭം വീണ്ടും ആരംഭിച്ചു. പ്രതിഷേധക്കാര്‍ ബംഗ്ലാദേശ് സുപ്രീം കോടതി വളഞ്ഞു. സ്ഥിതിഗതി വഷളായതായും ചീഫ് ജസ്റ്റിസ് സുപ്രീം കോടതി പരിസരത്ത് നിന്നും മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പുതുതായി രൂപവത്കരിച്ച ഇടക്കാല സര്‍ക്കാരിനോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ് വിളിച്ചുചേര്‍ത്ത ഫുള്‍ കോര്‍ട്ട് യോഗമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് യോഗമെന്നാരോപിച്ചാണ് വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ കോടതി വളഞ്ഞ് പ്രതിഷേധിച്ചത്. വ്യാഴാഴ്ചയാണ് ബംഗ്ലാദേശില്‍ നൊബേല്‍ സമ്മാനജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസര്‍ക്കാര്‍ അധികാരമേറ്റത്. 2008-ല്‍ അധികാരത്തില്‍വന്നശേഷം ഹസീന സര്‍ക്കാര്‍ നിരന്തരം വേട്ടയാടിയിട്ടുള്ള വ്യക്തിയാണ് യൂനുസ്. തൊഴില്‍നിയമം ലംഘിച്ചെന്നതടക്കം ആരോപിച്ച് യൂനുസിനെ പല കേസുകളിലും പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു.
അതിനിടെ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാനുള്ള ശ്രമം പരാജയപ്പെടുത്തി അതിര്‍ത്തി സംരക്ഷണ സേന (ബിഎസ്എഫ്). ആയിരത്തോളം വരുന്ന ബംഗ്ലദേശ് അഭയാര്‍ഥികള്‍ ബംഗാളിലെ കൂച്ച് ജില്ലയിലെ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ നടത്തിയ ശ്രമമാണ് ബിഎസ്എഫിന്റെ ഗുവാഹട്ടി വിഭാഗം തകര്‍ത്തത്. ഭൂരിഭാഗവും ഹിന്ദുക്കളടങ്ങിയ സംഘം ഇന്ത്യയില്‍ അഭയം തേടി എത്തുകയായിരുന്നുവെന്ന് ബിഎസ്എഫ് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ അറിയിച്ചു.
അഭയാര്‍ഥി പ്രവാഹം ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ ബംഗ്ലദേശ് അതിര്‍ത്തി സേനയുമായി (ബിജിബി) ബന്ധപ്പെട്ട ബിഎസ്എഫ് അഭയാര്‍ഥികളെ തിരികെക്കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ബംഗ്ലദേശിലെ ലാല്‍മോനിര്‍ഹട് ജില്ലയിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയുടെ 400 മീറ്റര്‍ അകലെ വരെ കൂട്ടമായെത്തി. ശ്രമം പരാജയപ്പെട്ടതോെട ഇന്ത്യയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി.
അഭയാര്‍ഥികള്‍ അതിര്‍ത്തിയില്‍ കൂട്ടമായെത്തിയെങ്കിലും ആര്‍ക്കും ഇന്ത്യയിലേക്ക് കടക്കാനായിട്ടില്ലെന്നും അതിര്‍ത്തി പൂര്‍ണമായും അടച്ചിട്ടുണ്ടെന്നും മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബിഎസ്എഫിന്റെ അടിയന്തര ഇടപെടലാണ് പ്രശ്‌നം വഷളാകാതെ പരിഹരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം ഇപ്പോഴും അതിര്‍ത്തിയിലേക്ക് അഭയാര്‍ഥികളെത്തുന്നുണ്ടെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.