- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോളിയോ വാക്‌സിന്‍ നല്കാന് താല്‍ക്കാലികമായി വെടിനിര്‍ത്തും; ഇസ്രായേലുമായി ധാരണ; വെസ്റ്റ്ബാങ്കില്‍ ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ്സ: ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. പോളിയോ വാക്‌സിന്‍ നല്‍കാനായി ഭാഗിക വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതം അറിയിച്ചുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കൃത്യമായി വാക്‌സിനേഷന്‍ നടക്കാത്തതിനാല്‍ ഗസ്സയില്‍ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് വെടിനിര്‍ത്തലിനായി ഇസ്രായേലുമായി ചര്‍ച്ചകളും നടന്നിരുന്നു. ഇതിനൊടുവിലാണ് ഭാഗിക വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയാറായത്. മൂന്ന് തവണയായി രാവിലെ ആറ് മണി മുതല്‍ മൂന്ന് വരെയായിരിക്കും വാക്‌സിന്‍ നല്‍കാനായി വെടിനിര്‍ത്തലുണ്ടാവുക. ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് വെടിനിര്‍ത്തലുണ്ടാവും. ഗസ്സയില്‍ മേഖല […]
ഗസ്സ: ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. പോളിയോ വാക്‌സിന്‍ നല്‍കാനായി ഭാഗിക വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതം അറിയിച്ചുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കൃത്യമായി വാക്‌സിനേഷന്‍ നടക്കാത്തതിനാല്‍ ഗസ്സയില്‍ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് വെടിനിര്‍ത്തലിനായി ഇസ്രായേലുമായി ചര്‍ച്ചകളും നടന്നിരുന്നു. ഇതിനൊടുവിലാണ് ഭാഗിക വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയാറായത്.
മൂന്ന് തവണയായി രാവിലെ ആറ് മണി മുതല്‍ മൂന്ന് വരെയായിരിക്കും വാക്‌സിന്‍ നല്‍കാനായി വെടിനിര്‍ത്തലുണ്ടാവുക. ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് വെടിനിര്‍ത്തലുണ്ടാവും. ഗസ്സയില്‍ മേഖല തിരിച്ചാവും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയെന്നും ലോകാരോഗ്യ സംഘടനയുടെ ഗസ്സയിലെ പ്രതിനിധി റിക്ക് പീപെര്‍കോണ്‍ അറിയിച്ചു.
വാക്‌സിന്‍ നല്‍കുന്നതിന് ഇതാണ് ഏറ്റവും നല്ല വഴിയെന്ന് താന്‍ പറയുന്നില്ല. എന്നാല്‍, ഏറ്റവും പ്രായോഗികമായൊരു വഴി ഇത് മാത്രമാണ്. ഇക്കാര്യത്തില്‍ ഇസ്രായേലുമായി കരാറുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്ത് വയസ്സില്‍ താഴെയുള്ള ഏകദേശം 6.40 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഞായറാഴ്ചക്കുള്ളില്‍ വാക്‌സിന്‍ നല്‍കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഗസ്സയിലെത്തിക്കുമെന്നും ലോകാരോഗ്യ സംഘടന പ്രതിനിധി റിക്ക് പീപെര്‍കോണ്‍ പറഞ്ഞു.
നേരത്തെ 25 വര്‍ഷത്തിനിടെ ആദ്യമായി ഗസ്സയില്‍ പോളിയോ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പടെ മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണം തുടരുകയാണ്. തൂല്‍കറം പട്ടണത്തിന് പുറത്തുള്ള നൂര്‍ ശംസ് അഭയാര്‍ഥി ക്യാമ്പില്‍ പ്രാദേശിക കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്‌ലാമിക് ജിഹാദ് സംഘടന കമാന്‍ഡര്‍ അബൂ ശുജാ എന്നറിയപ്പെടുന്ന മുഹമ്മദ് ജാബിറാണ് കൊല്ലപ്പെട്ടത്. കമാന്‍ഡര്‍ കൊല്ലപ്പെട്ട കാര്യം ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് സ്ഥിരീകരിച്ചു.
പള്ളിയില്‍ ഒളിച്ചിരുന്നവരെയാണ് കൊലപ്പെടുത്തിയതെന്ന് ഇസ്രായേല്‍ സേന അവകാശപ്പെട്ടു. ഈ വര്‍ഷം ആദ്യം നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് വിചാരിച്ചിരുന്ന അബൂ ശുജാ മറ്റു പോരാളികളുടെ ഖബറടക്ക ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജൂണില്‍ ഖല്‍ഖീലിയയില്‍ ഇസ്രായേല്‍ പൗരനെ വെടിവെച്ച് കൊലപ്പെടുത്തിയത് അബൂ ശുജാ ആണെന്നും സേന ആരോപിച്ചിരുന്നു.
നീണ്ട കാലയളവിനുശേഷം വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ബുധനാഴ്ച പുലര്‍ച്ചെ തുടങ്ങിയ ഏറ്റവും വലിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. ഇപ്പോഴും വെസ്റ്റ് ബാങ്കില്‍ പരിശോധനയും വെടിവെപ്പും തുടരുന്ന ഇസ്രായേല്‍ സേന 25 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. അഞ്ച് വീടുകള്‍ക്ക് തീവെച്ചു. ഡസനിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫലസ്തീനിയന്‍ റെഡ് ക്രസന്റ് സംഘത്തിന്റെ രക്ഷാപ്രവര്‍ത്തനം സേന തടഞ്ഞു.
ഗസ്സയിലെപോലെ വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഫലസ്തീന്‍ അതോറിറ്റിയുടെ മുഖ്യ വക്താവ് നബീല്‍ അബൂ റുദീന മുന്നറിയിപ്പ് നല്‍കി.