- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച വഴിമുട്ടി; പോളിയോ ബാധിച്ച് ശരീരം തളര്‍ന്ന് 10 മാസം പ്രായമുള്ള കുഞ്ഞ്; മാനുഷിക ദുരിതം സങ്കീര്‍ണമാകുമെന്ന് യു.എന്‍
ഗസ്സ സിറ്റി: അമേരിക്ക മുന്‍കൈയെടുത്തു നടത്തുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്താതെ തുടരവേ ഗാസയില്‍ അവസ്ഥ സങ്കീര്‍ണം. വെടിനിര്‍ത്തല്‍ ചര്‍ച്ച വഴിമുട്ടിയിരിക്കെ, ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ആളുകള്‍ കരിച്ചു വീഴുകയാണ്. കഴിഞ്ഞ ദിവസം മാത്രം 47 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ദേര്‍ അല്‍ ബലാഹിലും ഖാന്‍ യൂനിസിലുമായിരുന്നു പീരങ്കി, ഡ്രോണ്‍ ആക്രമണം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. ദേര്‍ അല്‍ ബലാഹില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ അഭയാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ മൂന്ന് […]
ഗസ്സ സിറ്റി: അമേരിക്ക മുന്‍കൈയെടുത്തു നടത്തുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്താതെ തുടരവേ ഗാസയില്‍ അവസ്ഥ സങ്കീര്‍ണം. വെടിനിര്‍ത്തല്‍ ചര്‍ച്ച വഴിമുട്ടിയിരിക്കെ, ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ആളുകള്‍ കരിച്ചു വീഴുകയാണ്. കഴിഞ്ഞ ദിവസം മാത്രം 47 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ദേര്‍ അല്‍ ബലാഹിലും ഖാന്‍ യൂനിസിലുമായിരുന്നു പീരങ്കി, ഡ്രോണ്‍ ആക്രമണം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. ദേര്‍ അല്‍ ബലാഹില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ അഭയാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം.
അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. തുല്‍കറേം അഭയാര്‍ഥി ക്യാമ്പിലെ വീടുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഖാന്‍ യൂനിസിന് കിഴക്ക് ബാനി സുഹേല റൗണ്ട് എബൗട്ടില്‍ നടത്തിയ ഇസ്രായേല്‍ പീരങ്കിയാക്രമണത്തിലും വടക്കന്‍ ഗസ്സയിലെ ബെയ്ത് ലാഹിയയിലെ അല്‍-ഷിമ പ്രദേശത്തെ ഒരു വീടിന് നേരെ നടത്തിയ ബോംബാക്രമണത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റു.
അതേസമയം, കെയ്‌റോയില്‍ ഈ ആഴ്ച നടക്കേണ്ട വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചയില്‍ ഇനിയും തീരുമാനമായില്ല. സമ്പൂര്‍ണ സൈനിക പിന്‍മാറ്റം അംഗീകരിക്കില്ലെന്ന നിലപാടില്‍ നെതന്യാഹു ഉറച്ചുനില്‍ക്കുകയാണ്. ബന്ദികളെ മോചിപ്പിക്കാതെ ഹമാസും സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നു. അറബ് സംയുക്ത സേനയ്ക്ക് ഗസ്സയുടെ നിയന്ത്രണാധികാരം നല്‍കണമെന്ന് നിര്‍ദേശിച്ചെന്ന റിപ്പോര്‍ട്ട് നെതന്യാഹുവിന്റെ ഓഫീസ് തള്ളി. ഗസ്സയില്‍ ഇസ്രായേലിന്റെ തന്നെ നിയന്ത്രണം വേണമെന്നാണ് നിലപാടെന്നും നെതന്യാഹുവിന്റെ ഓഫീസ് വിശദീകരിച്ചു.
അതേസമയം വെടിനിര്‍ത്തല്‍ അന്തമായി നീണ്ടുപോകുന്നത് ഗസ്സയിലെ മാനുഷിക ദുരിതം സങ്കീര്‍മാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യു.എന്‍ ദുരിതാശ്വാസ പ്രവര്‍ത്തന ഏജന്‍സയും രംഗത്തുവന്നു. എത്രയും പെട്ടെന്ന് ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്ക് പോളിയോ മരുന്ന് ലഭ്യമാക്കണമെന്ന് യു.എന്‍.ആര്‍.ഡബ്ല്യു.എ ജനറല്‍ കമ്മീഷണര്‍ ഫിലിപ്പ് ലസാരിനി ആവശ്യപ്പെട്ടു.
പോളിയോ ബാധിച്ച് ഗസ്സയില്‍ 10 മാസം പ്രായമുള്ള കുഞ്ഞ് രോഗക്കിടക്കിയിലാണ്. കുഞ്ഞിന്റെ ശരീരം പൂര്‍ണമായും തളര്‍ന്ന അവസ്ഥയിലാണ്. 25 വര്‍ഷത്തിനിടെ ആദ്യമായാണ് ഗസ്സയില്‍ ഇത്തരത്തിലൊരു കേസ് സ്ഥിരീകരിക്കുന്നത്. അതിനിടെ, ഗസ്സയിലേക്ക് സഹായം വൈകുന്നതും വെടിനിര്‍ത്തല്‍ നീളുന്നതും മാനുഷിക ദുരിതം ഇരട്ടിയാക്കുമെന്നും ലസാരിനി മുന്നറിയിപ്പ് നല്‍കി. പോളിയോ വാക്‌സിന്‍ നല്‍കുന്നതില്‍ ഫലസ്തീന്‍ കുട്ടികളെന്നും ഇസ്രായേലിലെ കുട്ടികളെന്നും വ്യത്യാസമില്ല. വാക്‌സിനുകള്‍ എത്തിച്ചാല്‍ മാത്രം പോര, ഡോസുകള്‍ തണുത്ത അന്തരീക്ഷത്തില്‍ സൂക്ഷിക്കാനുള്ള ക്രമീകരണങ്ങളും വേണമെന്നും ലസാരിനി പറഞ്ഞു.
ഗസ്സയിലെ 10 വയസ്സിന് താഴെയുള്ള 6,40,000ത്തിലധികം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനായി ഈ മാസം അവസാനം രണ്ട് ഘട്ടങ്ങളിലായി വാക്‌സിനേഷന്‍ കാമ്പെയ്ന്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രഖ്യാപിച്ചിരുന്നു.
വാക്‌സിനേഷന്‍ നടപ്പാക്കുന്നതിനായി വെടിനിര്‍ത്തല്‍ വേണമെന്ന യു.എന്‍ ആഹ്വാനം ഹമാസ് അംഗീകരിച്ചിരുന്നു. ആഗസ്റ്റ് 16നാണ് 10 മാസം പ്രായമുള്ള കുട്ടിക്ക് പോളിയോ സ്ഥിരീകരിച്ചത്. 25 വര്‍ഷമായി പോളിയോ മുക്തമാണ് ഗസ്സയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. 2023 ഒക്ടോബറിനു ശേഷമാണ് കാര്യങ്ങള്‍ വഷളായതെന്നും ലോകാരോഗ്യ സംഘടന സൂചിപ്പിച്ചു.