- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിസ്ബുള്ള പതുങ്ങുന്നത് വീണ്ടും പുലിയാകാനോ? യുഎസ് തിരഞ്ഞെടുപ്പിന് മുമ്പ് താല്‍ക്കാലിക പരിഹാരത്തിന് അമേരിക്കയും; നവംബര്‍ 5 ന് മുമ്പ് ഇസ്രയേല്‍-ലെബനന് വെടിനിര്‍ത്തല്‍? അണിയറ നീക്കങ്ങള്‍ സജീവം; സാധ്യത സൂചിപ്പിച്ച് ലെബനീസ് പ്രധാനമന്ത്രിയും; ഉപാധികള്‍ വച്ച് ഹിസ്ബുള്ള ഉടക്കിടുമോ?
നവംബര്‍ 5 ന് മുമ്പ് ഇസ്രയേല്‍-ലെബനന് വെടിനിര്‍ത്തല്‍?
ബെയ്‌റൂത്ത്: യുഎസ് തിരഞ്ഞെടുപ്പിന് മുമ്പ് ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ഉണ്ടായേക്കും. അതായത് നവംബര്‍ 5 ന് മുമ്പ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നേക്കും. അമേരിക്കയാണ് ഈ നീക്കത്തിന് പിന്നിലെന്ന കാര്യം വ്യക്തമാണ്. വെടിനിര്‍ത്തല്‍ കാര്യം യുഎസ് പ്രതിനിധി ആമോസ് ഹോക്‌സ്റ്റീന്‍ ഫോണ്‍കോളില്‍ സൂചിപ്പിച്ചതായി ലെബനീസ് കാവല്‍ പ്രധാനമന്ത്രി നജീബ് മികാട്ടി പറഞ്ഞു.
വരും ദിവസങ്ങളില്‍, അതായത് നവംബര്‍ 5 ന് മുമ്പ് വെടിനിര്‍ത്തല്‍ സാധ്യമാകുമെന്നാണ് ഹോക്‌സ്റ്റീന്‍ സൂചിപ്പിത്, നജീബ് മിക്കാട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഹോക്‌സ്റ്റീന്‍ ഇസ്രയേലില്‍ എത്തി വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്തതായി അമേരിക്കന്‍ വിദേശകാര്്യ വക്താവ് മാത്യു മില്ലര്‍ അറിയിച്ചു. ' ഞങ്ങളുടെ പരാവധി ശ്രമിക്കുകയാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളിലോ ദിവസങ്ങള്‍ക്കകമോ വെടിനിര്‍ത്തല്‍ നിലവില്‍ വന്നേക്കാം, മികാട്ടി പറഞ്ഞു. ഗസ്സയിലെ വെടിനിര്‍ത്തലുമായി ലെബനനിലെ വെടിനിര്‍ത്തലിനെ ഹിസ്ബുള്ള ഇപ്പോള്‍ ബന്ധിപ്പിക്കുന്നില്ലെന്നും മികാട്ടി പറഞ്ഞു.
ഇസ്രയേലുമായി വെടിനിര്‍ത്തലിന് തയ്യാറാണന്ന പ്രഖ്യാപനവുമായി ഹിസ്ബുള്ളയുടെ പുതിയ തലവന്‍ നയിം ഖാസിം നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചില വ്യവസ്ഥകള്‍ മുന്നോട്ട് വെയ്ക്കുമെന്നും ഖാസിം വ്യക്തമാക്കി. അല്ലാതെ സമാധാനത്തിനായി യാചിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഹിസ്ബുള്ള തലവന്‍ പറഞ്ഞു. ഹിസ്ബുള്ള തലവനായി നിയമിക്കപ്പെട്ടതിന് ശേഷം ആദ്യം പുറത്ത് വിട്ട വീഡിയോ സന്ദേശത്തിലാണ് ഖസം നിലപാട് വ്യക്തമാക്കിയത്.
വെടിനിര്‍ത്തിലിനായി ഇസ്രയേല്‍ മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദശങ്ങള്‍ തങ്ങള്‍ക്ക് കൂടി സ്വീകാര്യമായിരിക്കണം എന്നും ഖസം ആവശ്യപ്പെട്ടു. അതേ സമയം ഗാസയില്‍ സമാധാനം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും തന്നെ ഇസ്രയേല്‍ ഇനിയും മുന്നോട്ട് വെച്ചിട്ടില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഇസ്രയേലിന്റെ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
വെടിനിര്‍ത്തലിനും ബന്ദികളുടെ മോചനത്തിനുമായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ചൊവാഴ്ച മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചിരുന്നു. 60 ദിവസം നീണ്ടു നില്‍ക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തലാണ് ഇസ്രയേല്‍ മുന്നോട്ട് വെയ്ക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. ഇസ്രയേലുമായി ലബനന്‍ അതിര്‍ത്തി പങ്കിടുന്ന ലിതാനി നദീതീരത്ത്
ഹിസ്ബുള്ള പിന്‍മാറുന്നതിന് പകരമായി ലബനീസ് സൈനികരെ അവിടെ നിയോഗിക്കണമെന്നാണ് മറ്റൊരു ആവശ്യം. എന്നാല്‍ ഹിസ്ബുള്ള നേതൃത്വം ഇസ്രയേലിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കുമോ എന്നതാണ് ഇവിടെ ഉയരുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ കഴിഞ്ഞ കുറേ് നാളുകളായി ലബനനിലേക്ക് കടന്ന് കയറി ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ഹിസ്ബുള്ളയുടെ ശക്തി നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. ഭീകര സംഘടനയുടെ പ്രധാന നേതാക്കളില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ട് കഴിഞ്ഞു.
അവരുടെ കൈയ്യില്‍ ഇപ്പോള്‍ മതിയായ തോതില്‍ ആയുധങ്ങളില്ല എന്നതും ഇറാനില്‍ നിന്ന് നിലവിലെ സാഹചര്യങ്ങളില്‍ ആയുധം എത്തിക്കാനുള്ള സംവിധാനമില്ല എന്നതും ഒരു പക്ഷെ ഹിസ്ബുള്ളയെ ഒരു പരിധി വരെ ഇസ്രയേല്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാക്കും എന്നാണ് സൂചന. എന്നാല്‍ നയിംഖസം കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞ ഒരു കാര്യം തന്റെ മുന്‍ഗാമിയായ ഹസന്‍ നസറുള്ള അംഗീകാരം നല്‍കിയിരുന്ന യുദ്ധപരിപാടികളുമായി സംഘടന മുന്നോട്ട് പോകുമെന്നാണ്.
അമേരിക്കയും ഖത്തറും ഉള്‍പ്പെടെ ഗാസയിലും ലബനനിലും സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമം നടത്തുന്ന മധ്യസ്ഥ രാജ്യങ്ങള്‍ അവരുടെ നിലപാടുകള്‍ കൂടുതല്‍ ശക്തമാക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഹിസ്ബുളള നേതൃത്വവും ഇസ്രയേല്‍ സര്‍ക്കാരും അവരുടെനേരത്തേ ഉണ്ടായിരുന്ന കടുംപിടുത്തത്തിന് അയവ് വരുത്തി സമധാന ശ്രമങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ച് തുടങ്ങിയത്.
മാസങ്ങളായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തീരുമാനം ആകാതെ നീളുകയാണെങ്കിലും അമേരിക്കയിലെ ജോബൈഡന്‍ സര്‍ക്കാരിനെ സംബന്ധിച്ച് അവരുടെ കാലാവധി കഴിയുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. ബൈഡന്റെ മധ്യപൂര്‍വ്വേഷ്യന്‍ കാര്യങ്ങള്‍ക്കായുള്ള ഉപദേഷ്ടാവ് ബ്രെറ്റ് മക്ഗുര്‍ക്കും പ്രത്യേക പ്രതിനിധി അമോസ് ഹോക്സ്റ്റിനും ഇന്ന് ഇസ്രയേലില്‍ എത്തി പ്രധനമന്ത്രി ബഞ്ചമിന്‍ നെത്യന്യാഹു ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യത്തില്‍ കൂടിക്കാഴ്ച നടത്തും എന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒപ്പം ഗാസയിലും വെടിനിര്‍ത്തല്‍ നിലവില്‍ വരാനുള്ള ശ്രമങ്ങളും നടക്കുകയാണ്. ഹമാസ് തലവനായ യാഹ്യാ സിന്‍വര്‍ കൊല്ലപ്പെട്ടിട്ടും ഇക്കാര്യത്തില്‍ ഒരു അന്തിമതീരുമാനം ആകാതെ നീളുകയാണ്. അതിനിടെ ലബനന്‍ നഗരമായ ബാല്‍ബെക്കില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. മുഴുവന്‍ താമസക്കാരും ഒഴിഞ്ഞു പോകണമെന്ന് ഇന്നലെ അന്ത്യശാസനം നല്‍കിയതിനു പിന്നാലെയായിരുന്നു ആക്രമണം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട റോമന്‍ ക്ഷേത്ര സമുച്ചയങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ മേഖല. ഹിസ്ബുല്ലയുടെ റദ്വാന്‍ സംഘത്തിന്റെ ഡപ്യൂട്ടി കമാന്‍ഡറെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സേന അറിയിച്ചു.