- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് പേര് പേടിച്ചോടി കയറുന്നത് കണ്ടു; ഡ്രോണ്‍ അയച്ച ശേഷം ഷെല്‍ വര്‍ഷം; കൊന്നു തള്ളുമ്പോള്‍ അറിഞ്ഞില്ല അത് സിന്‍വറെന്ന്; മൃതദേഹങ്ങള്‍ക്ക് അരികില്‍ എത്തിയത് പിറ്റേന്ന്; സാമ്യം തോന്നി വിരല്‍ മുറിച്ചെടുത്ത് ഡിഎന്‍എ പരിശോധന; ഒടുവില്‍ എങ്ങും ആഹ്ലാദ പെരുമഴ; ഹമാസ് തലവന്റെ അന്ത്യം ഇങ്ങനെ
ഹമാസ് തലവന്റെ അന്ത്യം ഇങ്ങനെ
ഗസ്സ സിറ്റി: ഹമാസ് നേതാക്കളെ തീര്‍ക്കുമെന്ന് ഉറപ്പിച്ചു കൊണ്ടാണ് ഇസ്രായേല്‍ കുറച്ചുകാലമായി മുന്നോട്ടു പോയത്. ഹമാസിന്റെ നേതൃനിരയെ തീര്‍ത്തും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഇസ്രയേല്‍ എത്തുന്നത്. അടുത്തതായി ഹമാസ് ലീഡര്‍ഷിപ്പിലേക്ക് വരാന്‍ കെല്‍പ്പുള്ള നേതാവ് പോലും ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. തെക്കന്‍ ഗസ്സയിലെ റഫയിലെ താല്‍ അല്‍ സുല്‍ത്താനിലെ കെട്ടിടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ മൂന്നുപേരില്‍ ഒരാള്‍ സിന്‍വാറാണെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ച് ഒരു ദിവസം വൈകിയാണ്.
ഹമാസ് തീവ്രവാദികളായ മൂന്നുപേര്‍ ഒരു കെട്ടിടത്തിനുള്ളിലേക്ക് ആയുധങ്ങളുമായി പോകുന്നത് ഇസ്രയേല്‍ സൈന്യം കണ്ടതോടെയാണ് യഹ്യാ സിന്‍വാറിന്റെ അവസാനമടുത്തത്. സൈന്യത്തിനുനേരെ ഇവര്‍ വെടിവച്ചു. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഇവര്‍ കെട്ടിടത്തിനുള്ളിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നായിരുന്നു ഷെല്‍ ആക്രമണം നടത്തിയതും യഹ്യാ സിന്‍വാര്‍ അടക്കം ഹമാസ് പോരാളികള്‍ എല്ലാം മരിക്കുന്നതും.
തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന നടത്തിയ ഇസ്രയേല്‍ സൈന്യം യഹ്യാ സിന്‍വാറിനോട് സാമ്യമുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് കൊല്ലപ്പെട്ടത് യഹ്യാ സിന്‍വാര്‍ ആണെന്ന് വ്യക്തമാത്. മൃതദേഹത്തിന് അരികിലേക്ക് ഇസ്രായേല്‍ സൈന്യം എത്തിയത് ഒരു ദിവസം വൈകിയാണ്. സിന്‍വറിന്റെ മുഖസാദൃശ്യം തോന്നിയതോടെ വിരല്‍ മുറിച്ചെടുത്ത് ഡിഎന്‍എ പരിശോധനക്ക് അയച്ചു. പരിശോധനാ ഫലത്തില്‍ ആള്‍ സിന്‍വറെന്ന് ഉറപ്പിച്ചതോടെ ഇസ്രായേല്‍ സൈനികര്‍ ആഘോഷം തുടങ്ങി.
പരമ ദയനീയമായിരുന്നു സിന്‍വറിന്റെ അന്ത്യ ദൃശ്യങ്ങള്‍ എന്നാണ് വ്യക്തമാകുന്ന കാര്യം. ഐഡിഎഫ് അദ്ദേഹതിന്റെ അന്ത്യനിമിഷങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഷെല്ലാക്രമണത്തില്‍ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിനുള്ളിലെ സോഫയില്‍ തലയില്‍ ആഴത്തിലുള്ള മുറിവും പൊടിപിടിച്ച ശരീരവുമായി പേടിച്ചരണ്ടിരിക്കുന്ന ആളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈയാള്‍ സിന്‍വറാണെന്നാണ ഇസ്രായേല്‍ സ്ഥിരീകരിച്ചത്.
ഇയാളുടെ വലതുകൈയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ദൃശ്യം പകര്‍ത്തിയ ഇസ്രയേലി ഡ്രോണ്‍ അടുത്തേക്ക് വരുമ്പോള്‍ കയ്യിലുണ്ടായിരുന്ന എന്തോ ഒന്ന് ഡ്രോണിനുനേരെ എറിയാനുള്ള അയാളുടെ വിഫലശ്രമവും ദൃശ്യങ്ങളില്‍ കാണാം.ഡ്രോണ്‍ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ സോഫയിലിരിക്കുന്നത് യഹ്യാ സിന്‍വാര്‍ ആണെന്ന് സൈന്യത്തിന് വ്യക്തമായിരുന്നില്ല. ഹമാസിന്റെ ഒരു പോരാളി മാത്രമാണെന്നാണ് കരുതിയത്. ഹമാസിലെ ഒരാള്‍ ജീവനോടെ കെട്ടിടത്തിലുണ്ടെന്ന് വ്യക്തമായതോടെ കെട്ടിടത്തിനുനേരെ മറ്റൊരു ഷെല്‍ പ്രയോഗിക്കുകയും കെട്ടിടം പൂര്‍ണമായും തകര്‍ന്ന് അയാള്‍ കൊല്ലപ്പെടുകയായിരുന്നു എന്നാണ് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറയുന്നത്.
തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന നടത്തിയ ഇസ്രയേല്‍ സൈന്യം യഹ്യാ സിന്‍വാറിനോട് സാമ്യമുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് കൊല്ലപ്പെട്ടത് യഹ്യാ സിന്‍വാര്‍ ആണെന്ന് വ്യക്തമാത്. പല്ലുകള്‍, വിരലടയാളം, ഡിഎന്‍എ പരിശോധന എന്നിവയിലൂടെയാണ് കൊല്ലപ്പെട്ടത് യഹ്യാ സിന്‍വാര്‍ ആണെന്ന് ഉറപ്പിച്ചത്. തുടര്‍ന്ന് വിവരം പുറത്തുവിട്ടും. സൈനിക യൂണിഫോമിനോട് സാദൃശ്യമുള്ള വസ്ത്രം ധരിച്ച് ശരീരത്തിന്റെ പകുതിയോളം മണ്ണിനടിയിലായ നിലയിലാണ് യഹ്യാ സിന്‍വാറിന്റെ മൃതദേഹം കണ്ടെത്തിയത്.
ഹമാസിന്റെ ഏറ്റവും കരുത്തനും കാര്‍ക്കശ്യക്കാരനുമായ നേതാവായിരുന്നു സിന്‍വാര്‍. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടത്തിയ തൂഫാനുല്‍ അഖ്‌സ ഓപറേഷന്റെ സൂത്രധാരനെന്ന് ഇസ്രായേല്‍ ആരോപിക്കുന്ന നേതാവാണ് സിന്‍വാര്‍. ഇസ്മാഈല്‍ ഹനിയ്യ തെഹ്‌റാനില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ഹമാസ് മേധാവിയായി ചുമതലയേറ്റത്. 23 വര്‍ഷം ഇസ്രായേല്‍ ജയിലില്‍ കിടന്ന അദ്ദേഹം ഹീബ്രു പഠിക്കുകയും ഇസ്രായേല്‍ കാര്യങ്ങളിലും ആഭ്യന്തര രാഷ്ട്രീയത്തിലും അവഗാഹം നേടുകയും ചെയ്തു.
2011ല്‍ ഹമാസ് പിടികൂടിയ ഇസ്രായേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ മോചിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹത്തെ ജയിലില്‍നിന്ന് വിട്ടയച്ചു. മോചിതനായശേഷം സിന്‍വാര്‍ ഹമാസിന്റെ മുന്‍നിര നേതാവായി വളര്‍ന്നു. 2012ല്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2017 മുതല്‍ ഗാസയില്‍ ഹമാസിനെ നയിച്ചിരുന്ന സിന്‍വാറിനെ 2023 ഒക്ടോബര്‍ 7ന് 1,200 പേരുടെ മരണത്തിനും 251 പേരെ ബന്ദികളാക്കാനും ഇടയാക്കിയ ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് ഇസ്രയേലും അമേരിക്കയും സിന്‍വറിനെ വിശേഷിപ്പിച്ചിരുന്നത്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ഇരകളായവര്‍ക്ക് നീതി ലഭിക്കാനും ഹമാസ് ഇപ്പോഴും ബന്ദികളായി കഴിയുന്നവരെ മോചിപ്പിക്കാനുമുള്ള ഇസ്രയേലിന്റെ നിന്തരമായ ശ്രമാമാണ് സിന്‍വാറിന്റെ വധമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്.
ഇസ്രായേലിന്റെ ചാരക്കണ്ണുകള്‍ വെട്ടിച്ച് ഒരു വര്‍ഷത്തോളമാണ് സിന്‍വര്‍ യുദ്ധഭൂമിയില്‍ കഴിഞ്ഞത്. ഒക്ടോബര്‍ 7 ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ചതും പദ്ധതി ആസൂത്രണം ചെയ്തതും സിന്‍വറായിരുന്നു. നേതൃനിര ശൂന്യമായതോടെ ഹമാസ് പ്രതിരോധത്തിലായിരിക്കുകയാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിലും ബന്ദികളെ മോചിപ്പിക്കുന്നതിലും വിലങ്ങുതടിയായിരുന്നു യഹിയ. സിന്‍വറിന്റെ വധത്തോടെ ബന്ദികളുടെ മോചനം ഉടന്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഇസ്രായേല്‍. ഹമാസിന്റെ ഉന്നത നേതൃനിരയിലെ ഭീകരരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലും ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന നിലയിലും യഹിയ സിന്‍വറിന്റെ വധം ചര്‍ച്ചാ വിഷയമാണ്.
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് അഭയാര്‍ത്ഥി ക്യാമ്പില്‍ 1962-ലാണ് യഹിയ സിന്‍വറുടെ ജനനം. 1948-ല്‍ ഇസ്രായേല്‍ രൂപീകൃതമായപ്പോള്‍ അഷ്‌കെലോണ്‍ ആയി തീര്‍ന്ന മജ്ദല്‍ അസ്‌കലമില്‍ നിന്നുള്ളവരാണ് സിന്‍വറിന്റെ മാതാപിതാക്കള്‍. അറബ് ലോകത്ത് ശ്രദ്ധേയമായ ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലീം ബ്രദര്‍ഹുഡില്‍ സജീവമായിരുന്നു സിന്‍വര്‍. 80-കളുടെ തുടക്കത്തിലായിരുന്നു ഇത്. പിന്നീട് ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരിക്കെ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടു.
ഹമാസിന്റെ ആഭ്യന്തര സുരക്ഷാ സേനയായ അല്‍ മജ്ദ് സ്ഥാപിച്ചത് യഹിയ സിന്‍വറിന്റെ നേതൃത്വത്തിലായിരുന്നു. ആന്തരിക സുരക്ഷാ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും, ഇസ്രായേലി ഏജന്റുമാരെയും പാലസ്തീന്‍ സഹകാരികളെയും ക്രൂരമായി ഉന്മൂലനം ചെയ്യുന്നതിനും, ഇസ്രായേല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും സുരക്ഷാ സേവന ഉദ്യോഗസ്ഥരെയും കണ്ടെത്തുന്നതിനും ചുക്കാന്‍ പിടിക്കുന്നത് അല്‍ മജ്ദ് ആണ്. ഒക്ടോബര്‍ 7 ഭീകരാക്രമണം നടത്തിയ അല്‍-ഖസ്സാം ബ്രിഗേഡസ് എന്ന സൈനിക വിഭാഗം രൂപീകരിച്ചതും യഹിയ ആയിരുന്നു.
1988-ല്‍ രണ്ട് ഇസ്രായേലി സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനും ഇസ്രായേലുമായി സഹകരിക്കുന്ന പാലസ്തീനികളെ കൊലപ്പെടുത്തിയതിനും സിന്‍വറിനെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു. നീണ്ട 22 വര്‍ഷമാണ് സിന്‍വര്‍ ഇസ്രായേല്‍ ജയിലില്‍ കഴിഞ്ഞത്. തുടര്‍ന്ന് 2011-ല്‍ തടവുകരാരുടെ കൈമാറ്റത്തിലൂടെയാണ് മോചിതനാകുന്നത്.