ലിസ്ബന്‍: പോര്‍ട്ടുഗല്‍ തീരത്ത് എത്തിയ അനധികൃത കുടിയേറ്റക്കാരെ കയ്യോടെ പൊക്കി നാട് കടത്തി പോലീസ്. നിയമവിരുദ്ധമായി എത്തുന്നവരെ ജനങ്ങളുടെ നികുതിപ്പണമെടുത്ത് നക്ഷത്ര ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്ന ബ്രിട്ടന്‍ പോര്‍ട്ടുഗലിനെ ഇക്കാര്യത്തില്‍ കണ്ടു പഠിക്കണം. ആയിരക്കണക്കിന് സമ്പന്നരായ ബ്രിട്ടീഷുകാര്‍ എല്ലാ വര്‍ഷവും അവധിക്കാലം ആഘോഷിക്കുന്ന പോര്‍്ച്ചുഗലിലെ അല്‍ഗാര്‍വ് ബീച്ചില്‍ ഒരു കൂട്ടം കുടിയേറ്റക്കാര്‍ കഴിഞ്ഞ ദിവസം വന്നിറങ്ങിയിരുന്നു.

15 അടി നീളമുള്ള ഒരു ചെറിയ ബോട്ടില്‍ 250 മൈല്‍ വരെ അപകടകരമായ യാത്രയ്ക്ക് ശേഷം 38 അഭയാര്‍ത്ഥികളും പോര്‍ച്ചുഗലില്‍ എത്തുകയായിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ പോര്‍ച്ചുഗലില്‍ നിന്ന് അവരെ നാടുകടത്തി. വിനോദസഞ്ചാരികളുടെ ഒരു ജനപ്രിയ വിശ്രമ കേന്ദ്രമായ അല്‍ഗാര്‍വ് തീരത്തിന്റെ ഭാഗമായ ബര്‍ഗൗവിന് സമീപം വെള്ളിയാഴ്ച പോര്‍ച്ചുഗീസ് പോലീസ് അവരെ പിടികൂടുകയായിരുന്നു. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ കഴിഞ്ഞ അഞ്ച് ദിവസമായി യാത്ര ചെയ്യുകയായിരുന്നു ഇവര്‍.

ദുര്‍ബലമായ ഈ മരബോട്ടിലുണ്ടായിരുന്ന നാല് പേര്‍ മരിച്ചതായി ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മൊറോക്കന്‍ പൗരന്മാരില്‍ ഒരാള്‍ വ്യക്തമാക്കി. നിയമവിരുദ്ധ കുടിയേറ്റം സംബന്ധിച്ച പോര്‍ച്ചുഗലിന്റെ നയത്തിന്റെ ഭാഗമായി 25 പുരുഷന്മാരെയും ആറ് സ്ത്രീകളെയും ഏഴ് കുട്ടികളെയും വേഗത്തില്‍ മൊറോക്കോയിലേക്ക് തിരിച്ചയച്ചു. അതേ സമയം ബ്രിട്ടനില്‍ കീര്‍ സ്റ്റാമര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ബ്രിട്ടനില്‍ അമ്പതിനായിരത്തിലധികം അനധികൃത കുടിയേറ്റക്കാര്‍ എത്തിയതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇവിരില്‍ പലരേയും ബ്രിട്ടനിലെ നക്ഷത്ര ഹോട്ടലുകളിലാണ് താമസിപ്പിതച്ചിരിക്കുന്നത്. ഈ ഹോട്ടലുകളിലെ ആഡംബര ജീവിതത്തിന്റെ ദൃശ്യങ്ങള്‍ ഈയിടെ പുറത്തു വന്നിരുന്നു. ഇവരുടെ ആഡംബര ജീവിതത്തിന് എതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. ഇവര്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്ക് മുന്നിലും പ്രതിഷേധങ്ങള്‍ നടന്നിരുന്നു. കൂടാതെ എത്യോപ്യാക്കാരനായ ഒരു അഭയാര്‍ത്ഥി ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവവും ജനങ്ങള്‍ ഗൗരവമായിട്ടാണ് കാണുന്നത്.

വന്‍കിട ഹോ്ട്ടലുകളില്‍ ഇവര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം അടക്കം എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നതില്‍ കടുത്ത അമര്‍ഷമാണ് ഉയരുന്നത്.ഇക്കാര്യത്തില്‍ പോര്‍ച്ചുഗല്‍ കാണിച്ച തന്റേടം എന്ത് കൊണ്ടാണ് ബ്രിട്ടീഷ് സര്‍്ക്കാരിന് ഇല്ലാതെ പോയതെന്നും അവര്‍ ചോദിക്കുന്നു. മൊറോക്കയില്‍ നിന്നുളളവരാണ് പോര്‍ച്ചുഗലിലേക്ക് എത്തിയത്. അവിടെ ജോലിക്ക് മതിയായ വേതനം ലഭിക്കുന്നില്ല തുടങ്ങിയ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് അവര്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നത്.

സ്പെയിനിലെ മലാഗയ്ക്കടുത്തുള്ള കാസ്റ്റല്‍ ഡി ഫെറോയിലെ ഒരു കടല്‍ത്തീരത്ത് ഒരു സ്പീഡ് ബോട്ടില്‍ നിന്ന് ചാടിയ ഒമ്പത് മൊറോക്കന്‍ പുരുഷന്മാരുടെ മറ്റൊരു സംഘത്തെയും അധികൃതര്‍ പിടികൂടി മാന്യമായ രീതിയില്‍ തന്നെ അവരുടെ നാടുകളിലേക്ക മടക്കി അയച്ചതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇത് സംബന്ധിച്ച വീഡിയോകളും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ തെക്കന്‍ പോര്‍ച്ചുഗലിലെ അല്‍ഗാര്‍വ് തീരത്ത് ഏഴ് ബോട്ടുകളിലായി 140 ഓളം കുടിയേറ്റക്കാര്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും കാസബ്ലാങ്കയുടെ തെക്ക് ഭാഗത്തുള്ള എല്‍ ജാദിഡ നഗരത്തില്‍ നിന്ന് 250 മൈല്‍ അകലെ നിന്നാണ് ഇവര്‍ യാത്ര തിരിച്ചത്.