- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യന്‍ യുദ്ധവിമാനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഇന്ധന അഡിറ്റീവുകളുടെ ഏറ്റവും വലിയ വിതരണക്കാര്‍ ഇന്ത്യ; ആരോപണവുമായി യുക്രൈന്‍ ഗവേഷകര്‍; ഇന്ധന അഡിറ്റീവുകള്‍ ഇന്ത്യ യുഎസിലേക്കും കയറ്റി അയക്കുന്നു; കുറ്റപ്പെടുത്തലില്‍ കാര്യമില്ലെന്ന് നിരീക്ഷണം
റഷ്യന്‍ യുദ്ധവിമാനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഇന്ധന അഡിറ്റീവുകളുടെ ഏറ്റവും വലിയ വിതരണക്കാര്‍ ഇന്ത്യ
മോസ്‌ക്കോ: റഷ്യന്‍ യുദ്ധവിമാനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഇന്ധന അഡിറ്റീവുകളുടെ ഏറ്റവും വലിയ വിതരണക്കാരാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലും മുംബൈയിലും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിതരണക്കാരും നിര്‍മ്മാതാക്കളുമായ അര ഡസനിലധികം ഇന്ത്യന്‍ കമ്പനികള്‍ കഴിഞ്ഞ വര്‍ഷം റഷ്യ ഇറക്കുമതി ചെയ്ത ഇന്ധന അഡിറ്റീവുകളുടെ പകുതിയോളം വിതരണം ചെയ്തതായി കീവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘം ഗവേഷകര്‍ കണ്ടെത്തി.
ഇന്ധന അഡിറ്റീവുകള്‍ വാണിജ്യ, സൈനിക വിമാനങ്ങള്‍ക്കായി അവയുടെ പ്രകടനം വര്‍ദ്ധിപ്പിക്കുന്നതിനായി വ്യോമയാന ഇന്ധനത്തില്‍ ചേര്‍ക്കുന്ന ദ്രാവക രൂപത്തിലുള്ള രാസ സംയുക്തങ്ങളാണ്. ക്രൂയിസ്, സൂപ്പര്‍സോണിക്, ഗൈഡഡ് മിസൈലുകള്‍, ഗ്ലൈഡ് ബോംബുകള്‍ എന്നിവ ഉപയോഗിച്ച് യുക്രെയ്‌നെ ആക്രമിക്കാന്‍ റഷ്യ ഉപയോഗിച്ചിരുന്ന യുദ്ധവിമാനങ്ങളില്‍ ഇത്തരം ഇന്ധന എന്‍ഹാന്‍സറുകള്‍ ഉപയോഗിക്കുന്നു എന്ന് ഉക്രെയ്‌നിന്റെ സാമ്പത്തിക സുരക്ഷാ കൗണ്‍സില്‍ ഒരു പാശ്ചാത്യ മാധ്യമത്തോട് പറഞ്ഞത്.
യുദ്ധത്തിന്റെ മുന്‍നിരയില്‍ നിന്ന് വളരെ അകലെയുള്ള പടിഞ്ഞാറന്‍ ഉക്രെയ്‌നിലെ നഗരങ്ങളെ ആക്രമിക്കാന്‍ റഷ്യ ഈ വിമാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇന്ധന അഡിറ്റീവുകള്‍ സൈനിക ആവശ്യങ്ങള്‍ക്കായി സ്വാഭാവികമായി ഉപയോഗിക്കുന്നില്ല,. കൂടാതെ വിമാനങ്ങളെ എഞ്ചിന്‍ തേയ്മാനത്തില്‍ നിന്നും പരാജയത്തില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഇന്ത്യ അത്തരം ഉല്‍പ്പന്നങ്ങള്‍ യുഎസ് ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇന്ത്യയോ ഇന്ത്യന്‍ കമ്പനികളോ ഇക്കാര്യത്തില്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
എന്നാല്‍ യുക്രൈന്‍ സാമ്പത്തിക സുരക്ഷാ കൗണ്‍സില്‍ പറയുന്നത് റഷ്യ സൈനിക ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ അഡിറ്റീവുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ്. റഷ്യ ഇറക്കുമതി ചെയ്ത മൊത്തം ഇന്ധന അഡിറ്റീവുകളുടെ പകുതിയോളം ഇന്ത്യന്‍ കമ്പനികളാണെന്ന് കണ്ടെത്തിയിരുന്നു. ഇത് മൊത്തം മൂല്യത്തിന്റെ മൂന്നിലൊന്ന് വരും. റഷ്യ 9.3 മില്യണ്‍ പൗണ്ട്. വിലമതിക്കുന്ന 2,456.36 ടണ്‍ ഇന്ത്യന്‍ നിര്‍മ്മിത ഇന്ധന അഡിറ്റീവുകള്‍ ഇറക്കുമതി ചെയ്തിരുന്നു. ഇത് മൊത്തം ഇറക്കുമതിയുടെ പകുതിയോളം വരുമെന്നാണ് അവര്‍ പറയുന്നത്.
ഉക്രെയ്നിന്റെ സുരക്ഷയ്ക്കുള്ള ഭീഷണികള്‍ നിരീക്ഷിക്കുന്ന ഒരു എന്‍.ജി.ഒ എന്ന നിലയിലാണ് 2021 ല്‍ യുക്രൈന്‍ സാമ്പത്തിക സുരക്ഷാ കൗണ്‍സില്‍ സ്ഥാപിച്ചത്. സെലെന്‍സ്‌കി ഭരണകൂടവുമായി സഹകരിക്കുന്നുണ്ടെങ്കിലും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഇത്. റഷ്യയുടെ പ്രധാനപ്പെട്ട യുദ്ധവിമാനങ്ങള്‍ ഇറക്കുമതി ചെയ്ത ഇന്ധന അഡിറ്റീവുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും വ്യോമയാന സ്പെയര്‍ പാര്‍ട്‌സുകളുടെയും ഉപകരണങ്ങളുടെയും വിതരണക്കാരായ ഇന്ത്യന്‍ കമ്പനിയായ പെര്‍ഫെക്റ്റ് ട്രേഡേഴ്‌സ് ആന്‍ഡ് മോള്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഏറ്റവും പ്രധാനപ്പെട്ട കയറ്റുമതികള്‍ നടത്തിയത്. ഇവര്‍് 1,885 ടണ്‍ ഇന്ധന അഡിറ്റീവുകള്‍ വിതരണം ചെയ്തു. മറ്റൊരു ഇന്ത്യന്‍ കമ്പനിയായ തെര്‍മാക്‌സ് ലിമിറ്റഡ്, 287 ടണ്‍ അഡിറ്റീവുകള്‍ റഷ്യയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. യുക്രൈന്‍ സൈന്യം റഷ്യയിലെ ചില ഓയില്‍ റിഫൈനറികള്‍ ആക്രമിച്ച പശ്ചാത്തലത്തില്‍ ഇന്ധനത്തില്‍ ചേര്‍ക്കാനുള്ള അഡിറ്റീവുകള്‍ ഇറക്കുമതി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകുകയാണ്.