- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസ് ഭീകരസംഘടന, അവരുടെ കൈകളില്‍ അമേരിക്കക്കാരുടെ രക്തവും പുരണ്ടിരിക്കുന്നു; ബന്ദികളെ കൊലപ്പെടുത്തിയ നടപടിയെ ലോകം അപലപിക്കണം: കമല ഹാരിസ്
വാഷിങ്ടണ്‍ ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ച് യു.എസ് വൈസ് പ്രസിഡന്റും, വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ കമല ഹാരിസ്. ഹമാസ് ബന്ദിയാക്കിയ അമേരിക്കന്‍ പൗരന്‍ ഹെര്‍ഷ് ഗോള്‍ഡ്‌ബെര്‍ഗ് പോളിന്റെ മൃതദേഹം റഫായിലെ ടണലില്‍ കണ്ടെത്തിയതിന് പിന്നാലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കമല ഹമാസിനെ ഹമാസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. അവരെ ഭീകര സംഘടനയെന്നാണ് വിമര്‍ശിച്ചത്. 'ഹമാസ് തുടരുന്ന ക്രൂരതയെ ഞാന്‍ അപലപിക്കുന്നു. ലോകം മുഴുവന്‍ ഹമാസിന്റെ നടപടിയില്‍ അപലപിക്കണം. 1200 പേരെ കൂട്ടക്കൊല ചെയ്തതിലൂടെയും ആളുകളെ ലൈംഗികാതിക്രമത്തിനിരയാക്കിയതിലൂടെയും […]
വാഷിങ്ടണ്‍ ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ച് യു.എസ് വൈസ് പ്രസിഡന്റും, വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ കമല ഹാരിസ്. ഹമാസ് ബന്ദിയാക്കിയ അമേരിക്കന്‍ പൗരന്‍ ഹെര്‍ഷ് ഗോള്‍ഡ്‌ബെര്‍ഗ് പോളിന്റെ മൃതദേഹം റഫായിലെ ടണലില്‍ കണ്ടെത്തിയതിന് പിന്നാലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കമല ഹമാസിനെ ഹമാസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. അവരെ ഭീകര സംഘടനയെന്നാണ് വിമര്‍ശിച്ചത്.
'ഹമാസ് തുടരുന്ന ക്രൂരതയെ ഞാന്‍ അപലപിക്കുന്നു. ലോകം മുഴുവന്‍ ഹമാസിന്റെ നടപടിയില്‍ അപലപിക്കണം. 1200 പേരെ കൂട്ടക്കൊല ചെയ്തതിലൂടെയും ആളുകളെ ലൈംഗികാതിക്രമത്തിനിരയാക്കിയതിലൂടെയും ബന്ദികളാക്കിയതിലൂടെയും ഹമാസിന്റെ ക്രൂരത വ്യക്തമാണ്. ഇസ്രായേല്‍ ജനതയ്ക്കും ഇസ്രായേലിലെ അമേരിക്കന്‍ പൗരന്മാര്‍ക്കും ഹമാസ് ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കണം. ഗസ്സയെ നിയന്ത്രണത്തിലാക്കാന്‍ ഹമാസിന് കഴിയരുത്. ഫലസ്തീന്‍ ജനതയും ഹമാസിന് കീഴില്‍ ദുരിതമനുഭവിക്കുകയാണ്' -കമല പറഞ്ഞു.
അതേസമയം, ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്ന സമാനതയില്ലാത്ത ക്രൂരതയെ കമല പരാമര്‍ശിച്ചില്ല. ഇസ്രായേലിന് യു.എസ് ആയുധം നല്‍കുന്നത് തുടരുമെന്ന സൂചനയാണ് കമല നേരത്തെയും നല്‍കിയിരുന്നത്. 'ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് വേണ്ടി ഞാന്‍ എപ്പോഴും നിലകൊള്ളും. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിന് ഉണ്ടെന്ന് ഞാന്‍ എപ്പോഴും ഉറപ്പാക്കും. കാരണം ഒക്ടോബര്‍ 7ന് ഹമാസ് എന്ന ഭീകരസംഘടന നടത്തിയ ഭീകരാക്രമണം ഇനിയൊരിക്കലും ഇസ്രായേല്‍ ജനത അഭിമുഖീകരിക്കരുത്' -എന്നായിരുന്നു ഇത് സംബന്ധിച്ച് കമല നേരത്തെ പറഞ്ഞത്.
അതേസമയം ഗസ്സയില്‍ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹവും രംഗത്തുവന്നു. ബന്ദികളുടെ ബന്ധുക്കളെ നേരില്‍ കണ്ടാണ് മാപ്പുപറഞ്ഞത്. ഇക്കാര്യം തിങ്കളാഴ്ച രാത്രി ജറുസലേമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും നെതന്യാഹു ആവര്‍ത്തിച്ചു. 'ആറ് ബന്ദികളില്‍ ചിലരുടെ കുടുംബങ്ങളോട് സംസാരിക്കുകയും അവരോട് മാപ്പു ചോദിക്കുകയും ചെയ്തു. ഞാന്‍ കുടുംബങ്ങളോട് പറഞ്ഞകാര്യം ഇവിടെ ആവര്‍ത്തിക്കുന്നു: അവരെ ജീവനോടെ തിരികെ കൊണ്ടുവരാന്‍ കഴിയാത്തതില്‍ ഞാന്‍ നിങ്ങളോട് മാപ്പു ചോദിക്കുന്നു. ഞങ്ങള്‍ അവരു2െ അടുത്തെത്തിയിരുന്നു. പക്ഷേ വിജയിച്ചില്ല. ഇതിന് ഹമാസ് വലിയ വില നല്‍കേണ്ടിവരും" -നെതന്യാഹു പറഞ്ഞു.
അതേസമയം, സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും ബന്ദിമോചന കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ ഫിലാഡല്‍ഫി ഇടനാഴിയില്‍നിന്ന് ഇസ്രായേല്‍ സേന പിന്മാറണമെന്ന ഹമാസിന്റെ നിര്‍ദേശം അംഗീകരിക്കില്ലെന്നും നെതന്യാഹു ആവര്‍ത്തിച്ചു. ഈജിപ്ത്- ഗസ്സ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സാന്നിധ്യം നിലനിര്‍ത്തി മാത്രമേ വെടിനിര്‍ത്തല്‍ കരാറിന് താന്‍ സമ്മതിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, 100ലേറെ ബന്ദികളെ മോചിപ്പിക്കണമെങ്കില്‍ ഗസ്സയില്‍ നിന്ന് ഇസ്രായേല്‍ പൂര്‍ണമായി പിന്‍വാങ്ങണമെന്നാണ് ഹമാസ് മുന്നോട്ടുവെച്ച നിബന്ധന. ഈജിപ്ത് അതിര്‍ത്തിയോടുചേര്‍ന്ന ഫിലഡെല്‍ഫി ഇടനാഴിയും, തെക്ക്- വടക്കന്‍ ഗസ്സകളെ നെടുകെ പിളര്‍ത്തി നിര്‍മിച്ച നെറ്റ്‌സാറിം ഇടനാഴിയും അടക്കം ഗസ്സയിലെ മൊത്തം പ്രദേശങ്ങളില്‍നിന്നും പൂര്‍ണമായി ഇസ്രായേല്‍ സൈനിക പിന്മാറ്റമില്ലാതെ വെടിനിര്‍ത്തല്‍ കരാറിനില്ലെന്ന് ഹമാസ് ആവര്‍ത്തിച്ചു. വീണ്ടും വെടിനിര്‍ത്തല്‍ കരാറിന് യു.എസ് രംഗത്തെത്തിയ സാഹചര്യത്തിലാണ് മുതിര്‍ന്ന ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ വിശദീകരണം.fre
അതിനിടെ, ബന്ദി മോചനമാവശ്യപ്പെട്ട് തൊഴിലാളി സംഘടന ആഹ്വാനം ചെയ്ത പൊതുപണിമുടക്കിലും വന്‍പ്രതിഷേധങ്ങളിലും ഇസ്രായേല്‍ സ്തംഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിലടക്കം തിങ്കളാഴ്ച സര്‍വിസ് മുടങ്ങി. വിദ്യാലയങ്ങള്‍, ബാങ്കുകള്‍, ഫാക്ടറികള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവ ഭാഗികമായോ പൂര്‍ണമായോ പണിമുടക്കിയപ്പോള്‍ ചിലയിടങ്ങളില്‍ ബസ്, റെയില്‍ ഗതാഗതവും തടസ്സപ്പെട്ടു. വിവിധ നഗരങ്ങളില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത പ്രകടനങ്ങള്‍ അധികാരികളെ ഞെട്ടിക്കുന്നതായി. ശനിയാഴ്ച ഗസ്സയില്‍ ആറു ബന്ദികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ബന്ദി മോചന കരാറിന് നെതന്യാഹു സര്‍ക്കാറിനെ നിര്‍ബന്ധിച്ച് ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഹിസ്റ്റാഡ്രൂട്ട് പണിമുടക്കിന് ആഹ്വാനം ചെയ്തത്.