വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ചര്‍ച്ചയായി മക് ഡൊണാള്‍ഡ്‌സും. ഡോണള്‍ഡ് ട്രംപ് പെന്‍സില്‍വാനിയയിലെ റെസ്റ്ററന്റ് സന്ദര്‍ശിച്ച് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കിയതില്‍ പ്രതികരിച്ചാണ് മക്‌ഡോണാള്‍ഡ്‌സ് രംഗത്തുവന്നത്. തെരഞ്ഞെടുപ്പില്‍ ആരോടും പ്രത്യേകിച്ച് ആഭിമുഖ്യമില്ലെന്ന് മക്‌ഡോണാള്‍ഡ്‌സ് വ്യക്തമാക്കി. കമ്പനിക്കുള്ളില്‍ ജീവനക്കാര്‍ക്ക് അയച്ച കുറിപ്പിലാണ് മക്‌ഡോണാള്‍ഡ്‌സിന്റെ അറിയിപ്പ്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മക്‌ഡോണാള്‍ഡ്‌സിന് ആരോടും ആഭിമുഖ്യമില്ല. ഇത് വര്‍ഷങ്ങളായി തുടരുന്ന നിലപാടാണ്. ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും അത് തന്നെ തുടരുമെന്നും കമ്പനി വ്യക്തമാക്കി. ഞങ്ങള്‍ ചുവപ്പോ, നീലയോ അല്ലെന്നും സ്വര്‍ണ നിറമാണെന്നും കമ്പനി ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

നേരത്തെ മക്‌ഡോണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളിലൊന്ന് ഡോണള്‍ഡ് ട്രംപ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് റസ്റ്ററന്റില്‍വെച്ച് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കി ഉപഭോക്താക്കള്‍ക്ക് നല്‍കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ പെന്‍സില്‍വാനിയയിലെ റസ്റ്ററന്റില്‍ തന്നെയാണ് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാനായി ഡോണാള്‍ഡ് ട്രംപ് എത്തിയത് എന്നതും ശ്രദ്ധേയമായിരുന്നു.

പ്രാദേശിക ഫ്രാഞ്ചൈസി ഉടമ ഡെറെക് ജികോമാന്റിനോയാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ അഭ്യര്‍ഥന പ്രകാരം റസ്റ്ററന്റ് വിട്ടുനല്‍കിയതെന്നും മക്‌ഡോണാള്‍ഡ്‌സ് വിശദീകരിച്ചു. നേരത്തെ കോളജില്‍ പഠിക്കുന്ന സമയത്ത് താന്‍ മക്‌ഡോണാള്‍ഡ്‌സില്‍ ജോലി ചെയ്തിട്ടുണ്ടെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലഹാരിസ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡോണാള്‍ഡ് ട്രംപ് മക്‌ഡോണാള്‍ഡ്‌സിന്റെ റസ്റ്ററന്റിലേക്ക് എത്തിയത്.

അതേസമയം ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് മക്ഡൊണാള്‍ഡ്സില്‍ ജോലി ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടി ബില്‍ ക്ലിന്റനും രംഗത്തുവന്നിരുന്നു. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കമല മക്ഡൊണാള്‍ഡ്സില്‍ ജോലി ചെയ്തിട്ടുണ്ട്. ഔട്ട്ലെറ്റില്‍ എത്തുന്ന എല്ലാവരെയും നിറഞ്ഞ പുഞ്ചിരിയുമായി സ്വീകരിച്ചിരുന്ന കമല എന്ത് സഹായമാണ് വേണ്ടതെന്ന് അവരോട് വിനയത്തോടെ ചോദിക്കുമായിരുന്നു. ഇപ്പോഴിതാ അധികാരത്തിന്റെ ഇപ്പോഴും എന്ത് സഹായമാണ് വേണ്ടതെന്ന് മറ്റുള്ളവരോട് അവര്‍ ചോദിച്ചുകൊണ്ടിരിക്കുന്നുവെന്നും ക്ലിന്റണ്‍ പറഞ്ഞു.

കമല വൈറ്റ് ഹൗസിലേക്ക് എത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബില്‍ ക്ലിന്റണ്‍ പറഞ്ഞു. ഇങ്ങനെപോയാല്‍ മക്ഡൊണാള്‍ഡ്സില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച പ്രസിഡന്റ് എന്ന തന്റെ റെക്കോര്‍ഡ് കമല മറികടക്കുമെന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു. ക്ലിന്‍ന്റെ വേഷത്തിലെത്തിയ ഹാര്‍ട്ട്മാന്‍ മക്ഡൊണാള്‍ഡ്സ് സന്ദര്‍ശിക്കുന്നതും ഉപഭോക്താക്കളോട് സംസാരിക്കുന്നതും പരിപാടിയിലുണ്ടായിരുന്നു. എന്നാല്‍ പ്രസിഡന്റായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭക്ഷണ ശീലങ്ങളിലും കാര്യമായ മാറ്റമുണ്ടായി. ബൈപാസ് സര്‍ജറിയ്ക്ക് വിധേയനായതിന് പിന്നാലെ അദ്ദേഹം വെജിറ്റേറിയന്‍ ഭക്ഷണത്തിലേക്ക് മാറുകയും ചെയ്തു.