ടെല്‍ അവീവ്: ഹമാസ് രാഷ്ട്രീയകാര്യ മേധാവിയായി യഹിയ സിന്‍വറിലെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇസ്രായേല്‍. തങ്ങളുടെ അടുത്ത ലക്ഷ്യം സിന്‍വറാണെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. സിന്‍വറിനെ കൊടുംഭീകരനെന്ന് വിശേഷിപ്പിച്ച ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാട്സ്, ഹമാസ് മേധാവിയായുള്ള നിയമനം സിന്‍വറിനെയും സംഘത്തെയും ഭൂമിയില്‍നിന്ന് തുടച്ചുനീക്കാനുള്ള മറ്റൊരു കാരണം മാത്രമാണെന്നും പ്രതികരിച്ചു.

ഗാസയിലെ തുരങ്കങ്ങളില്‍ ഒളിച്ചു കഴിയുകയാണ് സിന്‍വര്‍. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ ഉത്തരവാദിയാണ് സിന്‍വറെന്നായിരുന്നു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് വക്താവ് ഡാനിയേല്‍ ഹഗാരിയുടെ പരാമര്‍ശം. സിന്‍വറിന് ഒരേയൊരു സ്ഥാനം മാത്രമേയുള്ളൂ, അത് മുഹമ്മദ് ദെയ്ഫിനും ഏഴിന് ആക്രമണം നടത്തിയ മറ്റുള്ളവര്‍ക്കും അരികിലാണ്. സിന്‍വറിനുവേണ്ടി തങ്ങളൊരുക്കുന്ന ഒരേ ഒരിടം അതുമാത്രമാണെന്നും ഹഗാരി പ്രസ്താവിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഡിപ്ലോമസി ബ്യൂറോ ഡയറക്ടറും പ്രതികരണവുമായെത്തി. ഹമാസിന്റെ തീവ്രവാദവിഭാഗവും രാഷ്ട്രീയവിഭാഗവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യഹ്യയുടെ നിയമനമെന്ന് അദ്ദേഹം ആരോപിച്ചു. ജീവനോടെയോ അല്ലാതെയോ പിടികൂടുന്നതുവരെ യഹ്യക്കായുള്ള 'വേട്ട' അവസാനിപ്പിക്കില്ലെന്നായിരുന്നു ബ്യൂറോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.

ഇസ്രായേല്‍ ഉന്നമിടുന്ന നേതാക്കളില്‍ ഒരാളാണ് സിന്‍വര്‍. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായി കണക്കാക്കുന്നത് സിന്‍വറിനെയാണ്. ഈ ആക്രമണത്തിനുശേഷം സിന്‍വര്‍ പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടാറില്ല. ഹിനയെ, സിന്‍വര്‍, മുഹമ്മദ് ദെയ്ഫ്, മര്‍വാന്‍ ഈസ എന്നിവരെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിജ്ഞചെയ്തിരുന്നു. ഇവരില്‍ ഗാസയില്‍ ഒളിച്ചുകഴിയുന്ന സിന്‍വര്‍ മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ.

2017ലാണ് യാഹിയ സിന്‍വര്‍ ഹമാസിന്റെ നേതാവായത്. അതിനുശേഷം കുറെ നാളുകളായി അയാള്‍ ഇസ്രയേല്‍ നേതാക്കളെ വിശ്വസിപ്പിച്ചിരുന്നത് ഹമാസ് ഇനി യുദ്ധത്തിനില്ലെന്നും വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നു എന്നുമാണ്. തുടര്‍ച്ചയായുള്ള ഈ സമാധാനത്തെക്കുറിച്ചുള്ള വര്‍ത്തമാനം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇസ്രയേല്‍ നേതാക്കള്‍ വിശ്വസിച്ചുപോയി. പക്ഷെ വാസ്തവത്തില്‍ ഇസ്രയേലിനെ ആക്രമിക്കാനുള്ള ഒരു പാളാത്ത പദ്ധതി അതിവ രഹസ്യമായി ആസൂത്രണം ചെയ്യുകയായിരുന്നു സിന്‍വര്‍. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 13ന് ഹമാസ് ഇരച്ചെത്തുമ്പോള്‍ ഇസ്രയേല്‍ ശരിക്കും ഉറക്കത്തില്‍ തന്നെയായിരുന്നു.

ഇതുപോലെ ഒരു അനാസ്ഥ ഇസ്രയേല്‍ സൈന്യത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നാണ് പറയുന്നത്. അതിര്‍ത്തിയില്‍ സൈനികര്‍ ഇല്ലായിരുന്നു. അവധിയുടെ ആലസ്യത്തിലായിരുന്നു രാജ്യം. റഡാറുകള്‍ നോക്കാന്‍ പോലും ആളില്ലായിരുന്നു. അയേണ്‍ ഡോം പോലും മരിയാദക്ക് പ്രവര്‍ത്തിച്ചില്ല. ഈ തികഞ്ഞ അനാസ്ഥക്ക് കാരണം ഇനി ഒരു ആക്രമണം ഉണ്ടാവില്ല എന്ന അമിതമായ ആത്മവിശ്വാസമായിരുന്നു. ഇതുകൊടുത്ത് ആവട്ടെ യഹിയ സിന്‍വര്‍ ആയിരുന്നു. ഹമാസില്‍ തന്നെയുള്ള പലരെയും ചാരന്മാര്‍ ആണെന്ന് സിന്‍വര്‍ തെറ്റിദ്ധരിപ്പിച്ചു. അവര്‍ കൊടുത്ത ഫീഡ്ബാക്കാണ് ഇനി ഹമാസ് ആക്രമണം ഉണ്ടാവില്ല എന്നത്. പക്ഷേ അത് സിന്‍വറിന്റെ കെണിയായിരുന്നെന്ന് മൊസാദിനുപോലും മനസ്സിലായില്ല.

തുരങ്കത്തിനുള്ളില്‍ കഴിയുന്ന പെരുച്ചാഴി

ഹമാസിന് വേണ്ടി യുദ്ധമുഖത്തുണ്ടായിരുന്ന നേതാവാണ് സിന്‍വര്‍. തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നതിലും വിദഗ്ധനാണ് ഇയാള്‍. ഗസ്സയില്‍ ഭൂമിയില്‍നിന്ന് 40-50 മീറ്റര്‍ താഴ്ചയില്‍ നിര്‍മ്മിച്ച ആറടി ഉയരുവും രണ്ടരയടി വീതിയുമുള്ള 1,300 തുരങ്കങ്ങളാണ് ഹമാസിന്റെ തുറുപ്പുചീട്ട്. ഗസ്സ അണ്ടര്‍ ഗ്രൗണ്ട് മെട്രോ എന്നാണ് ഇവയെ ഇസ്രയേല്‍ പരിഹസിക്കുന്നത്. നാലുമാസം വരെ കഴിയാനുള്ള മരുന്നും, ഭക്ഷണവും, ഓക്‌സിജന്‍ സിലണ്ടറുകളും, ബാത്ത്‌റുമും, ഡൈനിക്ക് എരിയയുമൊക്കെയുള്ള ആധുനിക ഹൈട്ടക്ക് തുരങ്കങ്ങളും ഇതിലുണ്ട്. അതില്‍ ഒളിച്ചിരുന്ന് എലികളെപ്പോലെയാണ് സിന്‍വറിന്റെ പ്രവര്‍ത്തനം.

വെറും 375 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമുള്ള ഒരു പ്രദേശത്താണ്, 500 കിലോമീറ്റര്‍ നീളംവരുന്ന ഭൂര്‍ഗഭ തുരമള്ളത്. ഡല്‍ഹി മെട്രോക്ക്‌പോലും 392 കലോമീറ്ററാണ് നീളം. ഡല്‍ഹി ഗസ്സയേക്കാള്‍ നാലിരട്ടി വിസ്തൃതമായ സ്ഥലമാണ്. അപ്പോള്‍ ഗസ്സമുനമ്പിലെ ടണല്‍ ശൃംഖല എത്ര വിപുലമാണെന്നാണ് ഊഹിക്കാവുന്നതേയുള്ളൂ.

ഇതില്‍ ഇസ്രയേല്‍ അതിര്‍ത്തിയിലുള്ള്‌ള ഈ തുരങ്കങ്ങളില്‍ അവര്‍ റോക്കറ്റുകളും ഒളിപ്പിച്ചിട്ടുണ്ട്. ഒന്നും രണ്ടുമല്ല 1,500 റോക്കറ്റ് വിക്ഷേപണത്തറകളും ഇവിടെയുണ്ട്. അതുകൊണ്ടാണ് ഒറ്റയടിക്ക് 5,000 റോക്കറ്റുകള്‍ വിട്ട്, ഇസ്രയേലിന്റെ പേരുകേട്ട അയണ്‍ ഡോമിനെപ്പോലും തകര്‍ക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞത്. ഏറ്റവും വിചിത്രം ജനവാസ കേന്ദ്രങ്ങളിലാണ് ഈ ടണലുകള്‍ സ്ഥാപിച്ചിരുക്കുന്നത് എന്നാണ്. സ്‌കൂളുകള്‍ക്കുള്ളില്‍, ആശുപത്രികള്‍ക്കുള്ളില്‍, മാര്‍ക്കറ്റുകളില്‍, വീടുകളില്‍ ഒക്കെയാണ് ഇതിന്റെ ഓപ്പണിങ്ങ്. ഈ ടണലുകില്‍നിന്ന് പെട്ടെന്ന് പുറത്തിറങ്ങി, ഹമാസുകാര്‍ ഇസ്രയേലിലേക്ക് റോക്കറ്റ് അയക്കുന്നു. എന്നിട്ടു ഒന്നും അറിയാത്തപോലെ ടണലിലേക്ക് വലിയുന്നു. റോക്കറ്റ് വന്ന സ്ഥലം തിരിച്ചറിഞ്ഞ് ഇസ്രയേല്‍ ഓട്ടോ സെന്‍സറുകള്‍ തിരിച്ച് റോക്കറ്റ് ആയക്കുമ്പോള്‍ അത് വന്ന് വീഴുക സ്‌കുളിനോ, ആശുപത്രിക്കോ, വീടിനോ മുകളില്‍ ആയിരിക്കും! സാധാരണക്കാര്‍ മരിക്കും, പക്ഷേ ഹമാസിന് ഒരുചുക്കം സംഭവിക്കില്ല.

അപ്പോള്‍ കേരളത്തിലടക്കം, പത്ര വാര്‍ത്ത വരിക ഇസ്രയേല്‍ സ്‌കുള്‍ കെട്ടിടം ആക്രമിച്ച് കുട്ടികളെ കൊന്നുവെന്നായിരിക്കും. ഈ കുട്ടികളുടെ മൃതദേഹം നിരത്തിവെച്ച് ഇസ്രയേലിനെ പ്രതിക്കുട്ടിലാക്കുകയും, കൂടുതല്‍ ഫണ്ട് ലോകവ്യാപകമായി സംഘടിപ്പിക്കാനും ഹമാസിന് കഴിയുന്നു. ഈ പരിപാടിയുടെ സൂത്രധാരനും, സിന്‍വര്‍ ആണ്. യഹിയ സിന്‍വാര്‍ ഒളിവില്‍ കഴിയുന്നത് ഖാന്‍ യൂനിസിലെ തുരങ്കത്തിലാണെന്ന് വ്യക്തമായിട്ടുണ്ട്. ഇസ്രയേലിനെ പേടിച്ച് മാളത്തിലൊളിച്ചു എന്നാണ് ഐ.ഡി.എഫ് ആരോപിക്കുന്നത്. ഇത് വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവിട്ടിരുന്നു. യഹിയ സിന്‍വാര്‍ കുടുംബത്തോടൊപ്പം തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലെ തുരങ്കത്തിലൂടെ നടന്നു നീങ്ങുന്ന വീഡിയോ ഇസ്രയേല്‍ പ്രതിരോധ സേന ഐ.ഡി.എഫ് ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പുറത്തുവിട്ടിരുന്നു.