- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈഡന്‍, ട്രംപ് ഭരണകാലത്തെ ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം; പിന്നില്‍ ഇറാന് സംഘമെന്ന് മെറ്റ; ഹാക്കിംഗിന് തടയിട്ടു
വാഷിങ്ടന്‍:യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നിവരുടെ ഭരണകാലത്തെ ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ഇറാനിലെ ഹാക്കര്‍ ഗ്രൂപ്പ് ശ്രമിച്ചെന്ന് മെറ്റയുടെ വെളിപ്പെടുത്തല്‍. പശ്ചിമേഷ്യയിലെ സാഹചര്യം സങ്കീര്‍ണമായി തുടരവേയാണ് ഇറാനില്‍ നിന്നും ഹാക്കിംഗ് ശ്രമമവും ഉണ്ടായത്. സംശയാസ്പദമെന്ന് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഹാക്കര്‍ ഗ്രൂപ്പിന്റെ അക്കൗണ്ടുകള്‍ തടഞ്ഞെന്നും ലക്ഷ്യമിട്ട വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി കണ്ടെത്താനായില്ലെന്നും മെറ്റ വ്യക്തമാക്കി. ലക്ഷ്യമിട്ട വ്യക്തികളുടെ പേര് കമ്പനി വെളിപ്പെടുത്തിയില്ലെങ്കിലും പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയ, […]
വാഷിങ്ടന്‍:യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നിവരുടെ ഭരണകാലത്തെ ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ഇറാനിലെ ഹാക്കര്‍ ഗ്രൂപ്പ് ശ്രമിച്ചെന്ന് മെറ്റയുടെ വെളിപ്പെടുത്തല്‍. പശ്ചിമേഷ്യയിലെ സാഹചര്യം സങ്കീര്‍ണമായി തുടരവേയാണ് ഇറാനില്‍ നിന്നും ഹാക്കിംഗ് ശ്രമമവും ഉണ്ടായത്.
സംശയാസ്പദമെന്ന് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഹാക്കര്‍ ഗ്രൂപ്പിന്റെ അക്കൗണ്ടുകള്‍ തടഞ്ഞെന്നും ലക്ഷ്യമിട്ട വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി കണ്ടെത്താനായില്ലെന്നും മെറ്റ വ്യക്തമാക്കി. ലക്ഷ്യമിട്ട വ്യക്തികളുടെ പേര് കമ്പനി വെളിപ്പെടുത്തിയില്ലെങ്കിലും പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയ, നയതന്ത്ര ഉദ്യോഗസ്ഥര്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍, പ്രസിഡന്റ് ബൈഡന്റെയും മുന്‍ പ്രസിഡന്റ് ട്രംപിന്റെയും ഭരണകാലങ്ങളുമായി ബന്ധപ്പെട്ട ചിലര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു എന്നു മാത്രമാണ് വ്യക്തമാക്കിയത്.
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ അവരുടെ ബ്ലോഗ് പോസ്റ്റിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇറാന്‍ സൈന്യത്തിലെ ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധമുള്ളതായി കരുതപ്പെടുന്ന ഹാക്കിങ് ഗ്രൂപ്പായ എപിടി42 (APT42) ആണ് ഇതിനു പിന്നിലെന്ന് മെറ്റ വെളിപ്പെടുത്തി. ഇരകളുടെ മൊബൈല്‍ ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ്വെയര്‍ സ്ഥാപിക്കുന്നതില്‍ എപിടി42 ന് പ്രാവിണ്യമുണ്ട്. കോളുകള്‍ റെക്കോഡു ചെയ്യുക, സന്ദേശങ്ങള്‍ മോഷ്ടിക്കുക, ക്യാമറകളും മൈക്രോഫോണുകളും നിശബ്ദമായി ഓണാക്കി വിവരങ്ങള്‍ ശേഷരിക്കുക തുടങ്ങിയവയാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം.
ഹമാസ് തലവനായ ഇസ്മായില്‍ ഹനിയയെ ഇറാന്റെ മണ്ണില്‍ വെച്ചു വധിച്ചതോടെ ഇസ്രായേലിനെതിരെ ഇറാന്‍ പ്രതികാരം ചെയ്യുമെന്ന് കരുതുന്നവര്‍ ഏറെയാണ്. ഇതിനായി കിട്ടാവുന്ന എല്ലാ ആയുധങ്ങളും ശേഖരിക്കുകയാണ്. മാത്രമല്ല, ഇസ്ലാം രാജ്യങ്ങളുടെ പിന്തുണയും, വന്‍ ശക്തിതികളുമായുള്ള ആയുധ ധാരണയും, സൈനിക സഹകരണവും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇറാന്‍, റഷ്യയില്‍ നിന്നും ഇസ്രയേലിന്റെ അയേണ്‍ഡോമിനെ തകര്‍ക്കാനുളള ആയുധം ഇറാന്‍ സ്വന്തമാക്കിക്കഴിഞ്ഞു.
ഇസ്രയേലുമായി ഒരു നീണ്ടയുദ്ധത്തിന് തയ്യാറെടുപ്പുകള്‍ വേണം. ഇസ്രയേല്‍ ഒറ്റയ്ക്കാണെന്ന ധാരണയില്‍ യുദ്ധം ആരംഭിച്ചാല്‍ പരാജയം ഉറപ്പാണ്. അമേരിക്കയും സംഖ്യ കക്ഷികളും എപ്പോള്‍ വേണമെങ്കിലും ഇസ്രയേലിനൊപ്പം യുദ്ധ മുഖത്തെത്തും. ഇത് മുന്‍കൂട്ടി കണ്ടാണ് ഇറാന്റെ നീക്കം. അതുകൊണ്ടുതന്നെ ഇറാന്‍ സ്വീകരിക്കുന്ന പ്രതികാര നടപടികള്‍ക്ക് കാലതാമസം നേരിടുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) അറിയിച്ചതായയാണ് റിപ്പോര്‍ട്ടുകള്‍. ഇറാനെ സഹായിക്കാന്‍ റഷ്യ തയ്യാറായിട്ടുണ്ട്.
ഇസ്രയേലിന്റെ അയേണ്‍ ഡോം തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ ഉള്‍പ്പെടെ വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ റഷ്യ ഇറാന് നല്‍കിയതായാണ് അമേരിക്ക ഉള്‍പ്പെടെ സംശയിക്കുന്നത്. അതുകൊണ്ട് തന്നെ ഇറാന്‍-ഇസ്രയേല്‍ യുദ്ധം ഒഴിവാക്കേണ്ടത് അമേരിക്കയുടെ കൂടി ആവശ്യമായി വന്നിരിക്കുകയാണ്. ഇറാന്‍-ഇസ്രയേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ റഷ്യ, ഉത്തര കൊറിയ, ചൈന എന്നീ രാജ്യങ്ങള്‍ ഇറാനൊപ്പം നില്‍ക്കും. ഈ ആശങ്ക അമേരിക്കയ്ക്കുണ്ട്. ഒരു യുദ്ധം ഒഴിവാക്കണമെന്ന കര്‍ക്കശ നിലപാട് അമേരിക്കന്‍ സഖ്യകക്ഷികളായ ബ്രിട്ടണും ജര്‍മ്മനിക്കും ജപ്പാനുമുണ്ട്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളും ഈ നിലപാടുകാരാണ്.
ഇത് അമേരിക്കയ്ക്ക് ഉണ്ടാക്കുന്ന സമ്മര്‍ദ്ദവും വളരെ ശക്തമാണ്. ഇസ്രയേലിനൊപ്പം നിന്നാല്‍ തങ്ങളുടെ രാജ്യങ്ങളിലെ പൗരന്മാരെ ലക്ഷ്യമിട്ട് വ്യാപക ചാവേര്‍ ആക്രമണവും അമേരിക്ക പ്രതീക്ഷിക്കുന്നുണ്ട്. ഇറാന് എതിരെ ഒരു ആക്രമണം ഉണ്ടായാല്‍ അമേരിക്കന്‍ പക്ഷത്തോടൊപ്പം നില്‍ക്കാന്‍ അറബ് രാജ്യങ്ങള്‍ക്കും കഴിയില്ല. നാറ്റോയില്‍ അംഗമായ തുര്‍ക്കിക്ക് പോലും ഇറാന് എതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്നത് ചിന്തിക്കാന്‍ കഴിയില്ല. അത്തരമൊരു നിലപാട് ഏത് ഇസ്ലാമിക രാജ്യത്തെ ഭരണാധികാരി സ്വീകരിച്ചാലും ആ രാജ്യത്തെ ജനങ്ങള്‍ തന്നെയാകും അത്തരം ഭരണാധികാരികളെ പുറത്താക്കുക. ഈ യാഥാര്‍ത്ഥ്യം അറിയാവുന്നത് കൊണ്ടാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഇപ്പോള്‍ ഇറാനെതിരെ നിലപാട് സ്വീകരിക്കാതിരിക്കുന്നത്.