- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന ശേഷം ബംഗ്ലാദേശില്‍ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഹമ്മദ് യൂനുസ്; പ്രക്ഷോഭത്തിനിടെ അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു
ധാക്ക: പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ബംഗ്ലാദേശ് സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കയാണ്. പടിപടിയായി ജനജീവിതം സുഗമമമാക്കാനുള്ള വഴികളാണ് അവര്‍ തേടുന്നത്. ഇതിനിടെ രാജ്യത്തിന്റെ ഭരണ സംവിധാനത്തില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന ശേഷം എത്രയും വേഗം സ്വതന്ത്രവും നീതിപൂര്‍വവുമായ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് വ്യക്തമാക്കി. 'തെരഞ്ഞെടുപ്പ് കമീഷന്‍, ജുഡീഷ്യറി, സിവില്‍ അഡ്മിനിസ്‌ട്രേഷന്‍, സുരക്ഷാ സേനകള്‍, മാധ്യമങ്ങള്‍ എന്നിവയില്‍ സുപ്രധാന പരിഷ്‌കാരങ്ങള്‍ നടപ്പാക്കി കഴിഞ്ഞാലുടന്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തും' ഞായറാഴ്ച ധാക്കയില്‍ നയതന്ത്രജ്ഞരുമായി […]
ധാക്ക: പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ബംഗ്ലാദേശ് സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കയാണ്. പടിപടിയായി ജനജീവിതം സുഗമമമാക്കാനുള്ള വഴികളാണ് അവര്‍ തേടുന്നത്. ഇതിനിടെ രാജ്യത്തിന്റെ ഭരണ സംവിധാനത്തില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന ശേഷം എത്രയും വേഗം സ്വതന്ത്രവും നീതിപൂര്‍വവുമായ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് വ്യക്തമാക്കി.
'തെരഞ്ഞെടുപ്പ് കമീഷന്‍, ജുഡീഷ്യറി, സിവില്‍ അഡ്മിനിസ്‌ട്രേഷന്‍, സുരക്ഷാ സേനകള്‍, മാധ്യമങ്ങള്‍ എന്നിവയില്‍ സുപ്രധാന പരിഷ്‌കാരങ്ങള്‍ നടപ്പാക്കി കഴിഞ്ഞാലുടന്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തും' ഞായറാഴ്ച ധാക്കയില്‍ നയതന്ത്രജ്ഞരുമായി നടത്തിയ യോഗത്തില്‍ അദ്ദേഹം പറഞ്ഞതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ക്രമസമാധാനനില നിയന്ത്രണ വിധേയമാക്കുന്നതിനാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെയും സായുധ സേനയുടെയും പിന്തുണയോടെ ഞങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങിവരും, പൊലീസ് സേന അവരുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സ്ഥിരത പുനഃസ്ഥാപിക്കുന്നതിനും വളര്‍ച്ച സുസ്ഥിരമാക്കുന്നതിനുമായി സര്‍ക്കാര്‍ ശക്തമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കും. സര്‍ക്കാര്‍ എല്ലാ അന്താരാഷ്ട്ര, പ്രാദേശിക, ഉഭയകക്ഷി മര്യാദകളും പാലിക്കും. ബംഗ്ലാദേശ് ബഹുരാഷ്ട്രവാദത്തിന്റെ സജീവ വക്താവായി തുടരും. യു.എന്‍ സമാധാന പരിപാലന പ്രവര്‍ത്തനങ്ങളില്‍ ബംഗ്ലാദേശിന്റെ സംഭാവനകള്‍ നിലനിര്‍ത്താനും മെച്ചപ്പെടുത്താനും പ്രതീക്ഷിക്കുന്നതായും യൂനുസ് പറഞ്ഞു.
അതേസമയം ബംഗ്ലാദേശില്‍ പ്രക്ഷോഭത്തിനിടെ അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു. ക്ലാസുകള്‍ പുനരാരംഭിക്കാന്‍ വ്യാഴാഴ്ചയാണ് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഞായറാഴ്ച തുറന്നു. മുഖ്യ ഉപദേഷ്ടാവായ മൂഹമ്മദ് യൂനുസിന്റെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി സെക്രട്ടറി മൊസമ്മത് റഹീമ അഖ്തറാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
ഞായറാഴ്ച രാവിലെ യൂനിഫോം ധരിച്ച വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോടൊപ്പം സ്‌കൂളിലേക്ക് പോകുന്നത് കണ്ടതായി ഡെയ്‌ലി സ്റ്റാര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ ധാക്ക നഗരത്തില്‍ കനത്ത ഗതാഗത തിരക്ക് അനുഭവപ്പെട്ടു. മാറ്റിവെച്ച ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ സെപ്റ്റംബര്‍ 11 മുതല്‍ പുനരാരംഭിക്കും.
ഒരു മാസത്തിലേറെയാണ് സ്‌കൂളുകളും കോളജുകളും സര്‍വകലാശാലകളും അടക്കം അടഞ്ഞുകിടന്നത്. സര്‍ക്കാര്‍ ജോലിയില്‍ സംവരണം നടപ്പാക്കാനുള്ള ശൈഖ് ഹസീന സര്‍ക്കാറിന്റെ ഉത്തരവിനുപിന്നാലെ പ്രക്ഷോഭത്തെ തുടര്‍ന്ന് ജൂലൈ 17നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചത്. ശൈഖ് ഹസീന സര്‍ക്കാറിന്റെ പതനത്തിനുശേഷം ആഗസ്റ്റ് ഏഴിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നെങ്കിലും ഹാജര്‍ കുറവായതിനാല്‍ ക്ലാസുകള്‍ പൂര്‍ണമായും പുനരാരംഭിക്കാനായില്ല.