- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രെയിന്‍ ആക്രമണം: റഷ്യന്‍ ഇന്ധന ഡിപ്പോയിലെ തീ മൂന്നാം ദിവസവും അണഞ്ഞില്ല; അഗ്‌നിശമന വാഹനങ്ങളെ അനുഗ്രഹിക്കാന്‍ റഷ്യന്‍ പുരോഹിതരും
മോസ്‌കോ: യുക്രെയിന്റെ ഡ്രോണ്‍ ആക്രമത്തില്‍ അഗ്‌നിക്കിരയായ റഷ്യയില്‍ ഇന്ധന ഡിപ്പോ സന്ദര്‍ശിച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് പുരോഹിതന്മാരും. തീപിടിച്ച് മൂന്ന് ദിവസം പിന്നിടുമ്പോഴും അഗ്നി നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റോസ്റ്റോവ് മേഖലയില്‍ പ്രോലെറ്റാര്‍സ്‌ക് എണ്ണ സംഭരണ ശാലയിലെ തീയണക്കാന്‍ 500 ല്‍ അധികം അഗ്‌നിശമന പ്രവര്‍ത്തകരാണ് രംഗത്തുള്ളത്. 74 സംഭരണികളില്‍ 20 എണ്ണത്തില്‍ തീ പടര്‍ന്നതായി പ്രാദേശിക അധികൃതര്‍ ആര്‍ ഐ എ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ഇന്നലെയായിരുന്നു ഓര്‍ത്തഡോക്സ് പുരോഹിതന്മാര്‍ […]
മോസ്‌കോ: യുക്രെയിന്റെ ഡ്രോണ്‍ ആക്രമത്തില്‍ അഗ്‌നിക്കിരയായ റഷ്യയില്‍ ഇന്ധന ഡിപ്പോ സന്ദര്‍ശിച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് പുരോഹിതന്മാരും. തീപിടിച്ച് മൂന്ന് ദിവസം പിന്നിടുമ്പോഴും അഗ്നി നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റോസ്റ്റോവ് മേഖലയില്‍ പ്രോലെറ്റാര്‍സ്‌ക് എണ്ണ സംഭരണ ശാലയിലെ തീയണക്കാന്‍ 500 ല്‍ അധികം അഗ്‌നിശമന പ്രവര്‍ത്തകരാണ് രംഗത്തുള്ളത്. 74 സംഭരണികളില്‍ 20 എണ്ണത്തില്‍ തീ പടര്‍ന്നതായി പ്രാദേശിക അധികൃതര്‍ ആര്‍ ഐ എ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
ഇന്നലെയായിരുന്നു ഓര്‍ത്തഡോക്സ് പുരോഹിതന്മാര്‍ ഫയര്‍ എഞ്ചിനുകള്‍ക്ക് സമീപമെത്തി പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തിയത്. മാത്രമല്ല, അഗ്‌നിശമന പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്ന തരത്തില്‍ അവരുമായി സംസാരിക്കുകയും ചെയ്തു. പുരോഹിതര്‍ അഗ്‌നിശമന പ്രവര്‍ത്തകരുമായി സംസാരിക്കുകയും അഗ്‌നിശമന ഉപകരണങ്ങളെ അനുഗ്രഹിക്കുകയും ചെയ്തതായി വോള്‍ഗോഡോണ്ട്‌സ്‌ക് രൂപതാ വൃത്തങ്ങള്‍ റോയിറ്റേഴ്സിനോട് പറഞ്ഞു. മാത്രമല്ല, അഗ്‌നിബാധക്ക് എതിരായ ശകുനമായി കണക്കാക്കുന്ന അണ്‍ബേണ്ഡ് ബുഷിന്റെ വലിയൊരു ചിഹ്നവും അവര്‍ കൊണ്ടു വന്നിരുന്നു.
യുക്രെയിനിന്റെ രണ്ട് ഡ്രോണുകള്‍ ആഗസ്റ്റ് 18 ന് വെടിവെച്ചിട്ടതായി ഗവര്‍ണര്‍ വാസിലി ഗൊലുബേവ് പറഞ്ഞു.എന്നാല്‍, അതിന്റെ അവശിഷ്ടങ്ങള്‍ തെറിച്ച് വീണ്ട് ഡീസല്‍ ടാങ്കിന് തീ പിടിക്കുകയായിരുന്നു. ലോക്കല്‍ അഥോറിറ്റി സ്ഥലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത് അടുത്തുള്ള ആവാസ മേഖലയിലേക്ക് തീ പടരുന്നതിനുള്ള സാധ്യത ഇല്ല എന്നാണ്. അവിടെ താമസിക്കുന്നവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആളിക്കത്തുന്ന തീയുടെ പ്രഭാവത്തില്‍ സംഭവിച്ച ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇതുവരെ 41 അഗ്‌നിശമന പ്രവര്‍ത്തകര്‍ക്ക് ചികിത്സ നല്‍കിയതായി ഗൊലുബെവ് പറഞ്ഞു. അതില്‍ അഞ്ചുപേര്‍ ഇപ്പോള്‍ അടിയന്തിര ചികിത്സാ വിഭാഗത്തിലാണ്. ഈ ആക്രമണവുമായി ബന്ധപ്പെട്ട് യുക്രെയിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ 2022 ഫെബ്രുവരിയില്‍ തുടങ്ങിയ റഷ്യന്‍ അധിനിവേശത്തെ തടയുന്നതിന്റെ ഭാഗമായി റഷ്യന്‍ എണ്ണ സംഭരണികള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ യുക്രെയിന്‍ ആരംഭിച്ചിട്ടുണ്ട്. റോസ്റ്റോവ് മേഖലയിലെ തന്നെ ഒരു എസ്- 300 വ്യോമ പ്രതിരോധ സംവിധാനം യുക്രെയിന്‍ ബുധനാഴ്ച തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
യുക്രെയിന്‍ സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് യുക്രെയിന്‍ നേവിയാണ് ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തെ യുക്രെയിന്‍ സൈന്യം ദുര്‍ബലപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമാധാനമായി വര്‍ത്തിക്കുന്ന യുക്രെയിന്‍ നഗരങ്ങളില്‍ വ്യോമാക്രമണങ്ങള്‍ നടത്തുന്നതിനും എസ് 300 സംവിധാനങ്ങള്‍ ഉപയോഗിച്ചതായി യുക്രെയിന്‍ ചൂണ്ടിക്കാണിക്കുന്നു.
അതിനിടയില്‍ മോസ്‌കോ നഗരത്തെ ആക്രമിക്കാന്‍ എത്തിയ യുക്രെയിന്‍ ഡ്രോണുകളെ വെടിവെച്ചിട്ടതായി റഷ്യ അവകാശപ്പെട്ടു. റഷ്യയുടെ കുര്‍സ്‌ക് മേഖലയില്‍ വലിയൊരു ഭൂവിഭാഗം ഇപ്പോഴും യുക്രെയിന്റെ നിയന്ത്രണത്തില്‍ തുടരുകയാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് റഷ്യന്‍ പ്രദേശങ്ങള്‍ ഒരു വിദേശ രാജ്യത്തിന്റെ അധീനതയിലാകുന്നത്.