- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും ഫലസ്തീനികള്‍ക്ക് വേണ്ടി റിസ്‌ക് എടുത്ത് അതിര്‍ത്തിയില്‍ താമസിച്ചവര്‍; ഒരു വര്‍ഷത്തോളം ഒറ്റപ്പെട്ട കിബ്ബ്റ്റ്സുകളെ പുനര്‍ സൃഷ്ടിക്കാന്‍ ഇസ്രായേല്‍ ചെറുപ്പക്കാര്‍ എത്തി; കാര്‍ഷിക ഗ്രാമങ്ങളില്‍ സംഭവിക്കുന്നത്
ജെറുസലേം: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് അതിക്രമിച്ചു കയറി നിരവധി പേരെ കൂട്ടക്കൊല ചെയ്തപ്പോള്‍ അവരുടെ ക്രൂരതകള്‍ക്ക് ആദ്യം ഇരയായത് കിബുറ്റ്സുകളാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍ അധിഷ്ഠിതമായ ഒരു ഗ്രാമകാര്‍ഷിക സമുദായമായിരുന്നു ഇത്. പല നാടുകളില്‍ നിന്നും ഇസ്രായേലില്‍ എത്തിച്ചേര്‍ന്ന യഹൂദര്‍ കൂട്ടമായി താമസിക്കാന്‍ തുടങ്ങി . ഈ പ്രസ്ഥാനത്തില്‍ വ്യക്തികള്‍ക്കല്ലായിരുന്നു പ്രാധാന്യം.
സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കായിരുന്നു മുന്‍ഗണന. എല്ലാവരും ഒരുപോലെ ആയിരുന്നു കിബുറ്റ്സുകളില്‍. കുട്ടികളെ നോക്കാന്‍ പ്രത്യേകമായി ഒരു സ്ഥലവും എല്ലാവര്‍ക്കുമായി ഭക്ഷണം പാകം ചെയ്യാന്‍ സ്ത്രീകളും പൊതുവായി ഒരു ഭക്ഷണമുറിയും ഉണ്ടായിരിക്കും. ഒന്നിച്ച് പ്രയത്നിക്കുക, ഒന്നിച്ച് ആഹാരം കഴിക്കുക , എല്ലാം തുല്യമായി പങ്കു വെയ്ക്കുക ഇതൊക്കെയായിരുന്നു ഇവരുടെ ആദ്യകാല ആശയം. അവരുടെ മേല്നോട്ടത്തിന്നായി കിബുറ്റ്സില്‍ നിന്ന് തന്നെ നിയോഗിക്കപ്പെടുന്ന സ്ത്രീകളും ഉണ്ടായിരുന്നു.
അതിര്‍ത്തി പ്രദേശങ്ങളിലാണ് ഇവരുെട പാര്‍പ്പിടങ്ങള്‍ ഒരുക്കിയിരുന്നത് എന്നത് കൊണ്ട് തന്നെ ഹമാസ് തീവ്രവാദികള്‍ ആദ്യം കൂട്ടക്കൊല ചെയ്തത് ഇവരെ തന്നെയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒറ്റപ്പെട്ട് കഴിയുന്ന ഇവര്‍ക്ക് സഹായവുമായി ഇപ്പോള്‍ ഒരു സംഘം ഇസ്രയേല്‍ യുവാക്കള്‍ എത്തിയിരിക്കുകയാണ്. ശരിക്കും ഫലസ്തീനികള്‍ക്ക് വേണ്ടി റിസ്‌ക് എടുത്തത് ഈ സമൂഹം തന്നെയാണ്. അത് കൊണ്ട് തന്നെയാണ് ഈ ചെറുപ്പക്കാര്‍ ഇവര്‍ക്ക് ആശ്വാസം പകരാന്‍ എത്തിയിരിക്കുന്നതും. കിബുറ്റ്സുകള്‍ക്ക് ആത്മവിശ്വാസം കൈവരിക്കുന്നതിനായി കൃത്യമായി ഈ ചെറുപ്പക്കാര്‍ വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
ചിലര്‍ സമാധാന സന്ദേശങ്ങള്‍ ആലേഖനം ചെയ്ത ബലൂണുകള്‍ ഇവര്‍ക്കിടയിലേക്ക് പറത്തി വിടാറുണ്ട്. ചികിത്സ ആവശ്യമായവര്‍ക്ക് അതിനുള്ള ധനസഹായവും ഇസ്രയേല്‍ ചെറുപ്പക്കാര്‍ അയച്ചു കൊടുക്കുകയും ചെയ്യും. നൂറ് കണക്കിന് ആളുകളെയാണ് കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ കൂട്ടക്കൊല ചെയ്തത്. ഇവിടെ സന്ദര്‍ശിക്കുന്നവര്‍ കാണുന്നത് വെടിയുണ്ടകള്‍ തുളച്ച് കയറിയ നിരവധി വീടുകളാണ്. ആക്രമണം നടന്ന ദിവസം ഇവിടെ ജീവനോടെ അവശേഷിച്ചവരെ ഹമാസ് ഭീകരര്‍ ബന്ദികളാക്കുകയും ചെയ്തു. ഇവര്‍ക്ക് വേണ്ടി ഇസ്രയേല്‍ യുവാക്കള്‍ നടത്താന്‍ പോകുന്ന പദ്ധതിയുടെ പേര് ടൊറേനു എന്നാണ്.
നിരവധി വിദേശ മാധ്യമങ്ങളാണ് ഈ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനായി എത്തിയിരിക്കുന്നത്. നേരത്തേ ആയിരത്തോളം ജനസംഖ്യ ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒരു കാലത്ത് എത്ര സമാധാനപരമായിട്ടാണ് ഇവര്‍ ജിവിച്ചത് അതേ നിലയിലേക്ക് ഇവരെ വീണ്ടും കൂട്ടിക്കൊണ്ട് വരാനാണ് യുവാക്കള്‍ ശ്രമിക്കുന്നത്. ഇവിടെ ഇപ്പോള്‍ താമസിക്കുന്ന പലരും ഒരു വര്‍ഷം മുമ്പ് നടന്ന ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മോചിപ്പിക്കപ്പെട്ടില്ല. വീടുകളുടെ ജനലുകള്‍ പേലും തുറക്കാന്‍ ഇപ്പോഴും ഭയപ്പെടുന്നവര്‍ ഇവിടയുണ്ട് എന്നാണ് പറയപ്പെടുന്നത്.