- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് ഇസ്രായേലി പട്ടാളക്കാരുടെ ജീവന്‍ എടുത്തതില്‍ മീഡിയ വണ്‍ ആഹ്ലാദിച്ച് തീര്‍ന്നില്ല; അതിന് മുന്‍പ് ഇസ്രയേലിന്റെ മിസൈലുകള്‍ ചീറി പാഞ്ഞു; വേണ്ടന്ന് വച്ചിരുന്ന ഇസ്രയേലിനെ പ്രകോപിപ്പിച്ചത് ഹിസ്ബുള്ളയുടെ മരണക്കളി; ടെല്‍അവീവ് തകര്‍ത്തത് മലയാളം ചാനലിന്റെ ആഹ്ലാദത്തേയും!
ടെല്‍അവീവ്: അഞ്ച് ഇസ്രായേലി പട്ടാളക്കാരുടെ ജീവന്‍ എടുത്തതില്‍ മീഡിയ വണ്‍ ചാനല്‍ ആഹ്ലാദിച്ച് തീര്‍ന്നില്ല അതിന് മുന്‍പ് ഇസ്രയേലിന്റെ മിസൈലുകള്‍ ഇറാനിലേക്ക് ചീറിപ്പായുകയായിരുന്നു. ഇറാനെ ആക്രമിക്കുന്നത് സാവകാശമാകട്ടെ എന്ന് കരുതിയരുന്ന ഇസ്രയേലിനെ പ്രകോപിപ്പിച്ചത് ഹിസ്ബുള്ളയുടെ ഈ മരണക്കളി തന്നെയാണ്. ഇന്നലെയാണ് തെക്കന്‍ ലബനനില്‍ ഹിസ്ബുള്ള തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലില്‍ അഞ്ച് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടത്.
ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണത്തിലാണ് അഞ്ച് സൈനികരും കൊല്ലപ്പെട്ടത്. മീഡിയ വണ്‍ ചാനല്‍ ഈ അഞ്ച് പട്ടാളക്കാര്‍ കൊല്ലപ്പെട്ട വാര്‍ത്ത വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. അതിന്റെ ചൂട് മാറുന്നതിന് തൊട്ടു പിന്നാലെയാണ് ഇസ്രയേല്‍ ഇറാനിലേക്ക് ഇത്രയും വലിയ ആക്രമണം നടത്തിയത്. പശ്ചിമേഷ്യയില്‍ സമാധാനത്തിനായി അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നയതന്ത്രതലത്തില്‍ ശക്തമായ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഹിസ്ബുള്ള ഭീകരര്‍ ഇത്തരത്തില്‍ ഒരാക്രമണം നടത്തി സൈനികരെ വധിച്ചത്. ഇതിന് അതിവേഗ പ്രത്യാക്രമണം ഇറാനില്‍ നടത്തുകയായിരുന്നു ഇസ്രയേല്‍. ഇത് മലയാള ചാനലിന്റെ ആഹ്ലാദത്തേയും തകര്‍ത്തു.
ഇസ്രയേല്‍ സൈനികര്‍ താമസിക്കുകയായിരുന്ന കെട്ടിടത്തിന് നേര്‍ക്കാണ് റോക്കറ്റാക്രമണം നടന്നത്. ഇരുപത്തിനാല് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി ഇസ്രയേലിന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. ലബനനിലേക്ക് നേരിട്ട് കരയാക്രമണം ആരംഭിച്ചതിന് ശേഷം ഹിസ്ബുള്ള നടത്തിയ ഒറ്റ ആക്രമണത്തില്‍ തന്നെ ഇത്രയും ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെടുന്നത് ആദ്യമായിട്ടാണ്. ഇത് തന്നെ ആയിരിക്കാം ഒരു പക്ഷെ ഇസ്രയേലിനെ പെട്ടെന്ന് തന്നെ ഇറാന് തിരിച്ചടി നല്‍കാന്‍ പ്രകോപനമായതും. തെക്കന്‍ ലബനനിലെ മര്‍ക്കാബയിലേക്ക് രണ്ട് തവണ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുള്ള കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഈ ആക്രമണത്തിലാണോ ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടത് എന്ന് വ്യക്തമല്ല. മര്‍ക്കാബയിലാണ് ഹിസ്ബുള്ള ഭീകരരും ഇസ്രയേല്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഏറ്റവും ശക്തമായ തോതില്‍ തുടരുന്നത്. ഹിസ്ബുള്ളയുടെ തലവന്‍ ഹസന്‍ നസറുള്ള ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കൊല്ലപ്പെട്ടിട്ടും അവരെ പൂര്‍ണമായി കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന കാര്യം ഇസ്രയേല്‍ സൈന്യവും സമ്മതിക്കുന്നുണ്ട്. ഇസ്രയേലിന് നേര്‍ക്ക് ആക്രമണം നടത്താന്‍ ഇത്രയും വലിയ ആയുധ ശേഖരം ഹിസ്ബുള്ളയുടെ കൈവശമുണ്ട് എന്ന സത്യം ഇസ്രയേലും മനസിലാക്കുന്നുണ്ട്.
ലബനനിലെ പല ഗ്രാമങ്ങളിലും എല്ലാ വീടുകളിലും ഹിസ്ബുള്ള ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരെ നേരിട്ട് കൊണ്ട് പോയി ഇസ്രയേല്‍ സൈന്യം കാണിച്ച് കൊടുത്തിരുന്നു. ലബനനില്‍ ഇപ്പോഴും തങ്ങളുടെ അധീനതയിലുള്ള മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഹിസ്ബുള്ള ഇസ്രയേലിലേക്ക് ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിയിലേക്ക് അവര്‍ ഡ്രോണ്‍ ആക്രമണം നടത്തിയതും പ്രകോപനകരമായി മാറി. ലബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദഹിയയിലേക്കും ഇസ്രയേല്‍ ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഇന്നലെ മാത്രം ഇസ്രയേല്‍ വ്യോമസേന ഇരുനൂറോളം ആക്രമണങ്ങളാണ് നടത്തിയത്.