- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരിച്ചടിക്കാന്‍ ഒരുങ്ങി ഇറാനും; ഇസ്രായേലിലേക്ക് ആയിരത്തിലേറെ ബാലിസ്റ്റിക് മിസൈലുകള്‍ അയക്കും; ഇസ്രായേല്‍ ആക്രമിച്ചാല്‍ ചെയ്യേണ്ടതൊക്കെ മുന്‍കൂട്ടി ആസൂത്രണം ചെയ്തെന്ന് സ്ഥിരീകരണം; ഏതു നിമിഷവും വന്‍ തിരിച്ചടി; പശ്ചിമേഷ്യ സമ്പൂര്‍ണ്ണ യുദ്ധത്തിലേക്കോ? ആണവയുദ്ധ ആശങ്ക ശക്തം
ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സമ്പൂര്‍ണ്ണ യുദ്ധത്തിന് സാധ്യത. ഇറാനിലേക്കുള്ള ഇസ്രയേല്‍ തിരിച്ചടി ഇതിന്റെ സൂചനകളാണ് നല്‍കുന്നത്. ഇറാന്റെ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആണവായുധം പ്രയോഗിക്കാനും സാധ്യയുണ്ട്. ഇറാനെ ആക്രമിച്ചാല്‍ ഇസ്രയേലിനെ തിരിച്ചടിക്കാനായി സര്‍വ്വ സന്നാഹങ്ങളും തയ്യാറാക്കിയിരിക്കുമ്പോഴാണ് ഇത്രയും കനത്ത തോതിലുള്ള ഒരാക്രമണം ഇസ്രയേല്‍ നടത്തുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ ഉടന്‍ ഇറാനും തിരിച്ചടിച്ചേക്കും.
ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമേനി ഹമാസ് തലവനായിരുന്ന ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ട ദിവസം തന്നെ ഇസ്രയേലിനെതിരെ യുദ്ധം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും ഇറാന്‍ പ്രസിഡന്റ് പെഷസ്‌ക്യാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നീക്കത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഈ മാസം ഒന്നിന് ഇറാന്‍ ഇസ്രയേലിലേക്ക് 200 ഓളം മിസൈലുകള്‍ അയച്ച സാഹചര്യത്തില്‍ ഇസ്രയേല്‍ ഏത് നിമിഷവും തിരിച്ചടിക്കാമെന്ന് കരുതി എല്ലാ സന്നാഹങ്ങളും ഒരുക്കി കാത്തിരിക്കുകയായിരുന്ന ഇറാന് ഇന്നലെ അപ്രതീക്ഷതിമായി എത്തിയ ഇസ്രയേല്‍ ആക്രമണത്തെ വിചാരിച്ച തോതില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരേ മാത്രം ആക്രമണം നടത്തുകയും ആണവ കേന്ദ്രങ്ങളെയും എണ്ണശുദ്ധീകരണ ശാലകളേയും ഒഴിവാക്കുകയും ചെയ്താല്‍ ശക്തമായ രീതിയില്‍ പ്രതികരിക്കേണ്ടതില്ല എന്നായിരുന്നു ഇറാന്‍ തീരുമാനിച്ചിരുന്നത്. ഇസ്രയേലിേനെ നേരിടുന്നതിനായി ആയിരത്തോളം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നത് എന്നാണ് കരുതപ്പെടുന്നത്. അതായത് ഈ മാസം ഒന്നാം തീയതി ഇറാന്‍ ഇസ്രയേലിലേക്ക് അയച്ചതിന്റെ അഞ്ചിരട്ടി മിസൈലുകളാണ് അവര്‍ അടുത്ത ആക്രമണത്തിനായി കരുതിയിരുന്നത്.
എന്നാല്‍ തങ്ങളുടെ ആണവ കേന്ദ്രങ്ങളോ സൈന്യത്തിലെ പ്രമുഖ ഉദ്യോഗസഥന്‍മാരയോ ഇസ്രയേല്‍ ആക്രമിച്ചാല്‍ മാത്രമേ ഈ മിസൈലുകള്‍ ഉപയോഗിക്കാന്‍ പാടുളളൂ എന്നാണ് ഖമേനി ഇറാന്‍ സൈന്യത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയേയും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ഓപ്പറേഷന്‍സ് കമാന്‍ഡറായ അബ്ബാസ് നില്‍ഫോറോഷനേയും വദിച്ചതിന് തിരിച്ചടിയായിയട്ടാണ് ഇസ്രയേലിലേക്ക് ഒക്ടോബര്‍ ഒന്നിന് മിസൈലുകള്‍ അയച്ചതെന്നാണ് ഇറാന്‍ നല്‍കുന്ന വിശദീകരണം.
കഴിഞ്ഞയാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വിവിധ സൗഹൃദ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് ഇറാന് ഇസ്രയേലിനോട് യുദ്ധം ചെയ്യാന്‍ അത്ര വലിയ താല്‍പ്പര്യമില്ലെന്ന് സൂചിപ്പിച്ചിരുന്നു. ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ഡോമിന്റെ കാര്യശേഷി കുറഞ്ഞോ എന്ന സംശയത്തെ തുടര്‍ന്ന് അമേരിക്ക അവരുടെ ഏററവും നൂതനമായ മിസൈല്‍ പ്രതിരോധ സംവിധാനമായ താഡ് അടിയന്തരമായി ഇസ്രയേലില്‍ എത്തിച്ചത് ഇറാന്‍ മിസൈലാക്രമണം നടത്തുന്നത് തടയാന്‍ വേണ്ടിയാണെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ തന്നെയാണ് ഇത് സംബന്ധിച്ച അന്തിമ ഉത്തരവ് നല്‍കിയത്. അതിനിടയിലാണ് ഇറാന്‍ ആക്രമിക്കുന്നതിനായി ഇസ്രയേല്‍ രഹസ്യമായി തയ്യാറാക്കിയ രൂപരേഖ അമേരിക്കയില്‍ നിന്ന് ചോരുന്നത്.ഇതിനെ പറ്റിയും അമേരിക്കന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷണം നടത്തുകയാണ്.