- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാനിലെ മതഭരണകൂടത്തിന്റെ നിലപാടുകള്‍ക്കെതിരെ അര്‍ദ്ധ നഗ്‌നയായി തെരുവിലിറങ്ങി പ്രതിഷേധിച്ച യുവതിയെ വിട്ടയച്ചു; ഒരു കുറ്റവും ചുമത്താതെ മോചനം; നിര്‍ണ്ണായകമായത് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇടപെടല്‍; ഇറാന്‍ ഒടുവില്‍ വഴങ്ങുമ്പോള്‍
ടെഹ്‌റാന്‍: ഇറാനിലെ മതഭരണകൂടത്തിന്റെ നിലപാടുകള്‍ക്കെതിരെ അര്‍ദ്ധ നഗ്‌നയായി തെരുവിലിറങ്ങി പ്രതിഷേധിച്ച യുവതിയെ വിട്ടയച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഇവരുടെ പേരില്‍ യാതൊരു തരത്തിലുമുള്ള കുറ്റങ്ങള്‍ ഒന്നും തന്നെ ചുമത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീകള്‍ ഹിജാബ് ധരിച്ച് മാത്രമേ പൊതു സ്ഥലങ്ങളില്‍ ഇറങ്ങാന്‍ പാടുള്ളൂ എന്ന മതഭരണകൂടത്തിന്റെ കര്‍ശന നിലപാടിനോടുള്ള പ്രതിഷേധ സൂചകമായിട്ടാണ് വിദ്യാര്‍ത്ഥിനിയായ യുവതി അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് സര്‍വ്വകലാശാല കാമ്പസിനുള്ളില്‍ നടന്ന് നീങ്ങിയത്.
അഹൂ ദര്‍യായി എന്ന ഈ യുവതിയെ സംഭവ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് അവരെ ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് വലിച്ചിഴച്ച് കയറ്റുകയും ചെയ്തു. ഈ മാസം രണ്ടാം തീയതിയാണ് സംഭവം നടന്നത്. പോലീസ് അഹൂ ദര്‍ദായിയെ തുടര്‍ന്ന് ഒരു മാനസിക രോഗ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുക ആയിരുന്നു. യുവതി കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അര്‍ദ്ധ നഗ്‌നയായി നടന്നതെന്നാണ് സര്‍വ്വകലാശാല അധികൃതരും വ്യക്തമാക്കിയിരുന്നത്.
മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ യുവതിയുടെ മോചനത്തിനായി രംഗത്ത് എത്തിയിരുന്നു. സര്‍വ്വകലാശാല ക്യാമ്പസിലെ സുരക്ഷാ ജീവനക്കാര്‍ ഹിജാബ് ധരിക്കാത്ത വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുന്നു എന്നാണ് അവര്‍ ആരോപിച്ചത്. യുവതിയെ അടിയന്തരമായി മോചിപ്പിക്കണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇറാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് പെണ്‍കുട്ടിയെ വിട്ടയക്കാനും് കേസെടുക്കാതിരിക്കാനും കോടതി ഉത്തരവിട്ടത്.
പെണ്‍കുട്ടിയുടെസ മാനസിക ആരോഗ്യ നില മോശമാണെന്ന് മനസിലാക്കിയാണ് വിട്ടയക്കുന്നതെന്നും അത് കൊണ്ടാണ് അവരുടെ പേരില്‍ കേസെടുക്കാത്തത് എന്നുമാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. യുവതിയെ കുടുംബത്തിനൊപ്പം വിട്ടയക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 1979 ല്‍ നടന്ന ഇസ്ലാമിക വിപ്ലവത്തെ തുടര്‍ന്ന് അധികാരത്തില്‍ എത്തിയ മതഭരണകൂടമാണ് സ്ത്രീകള്‍ക്കെതിരെ നിരവധി നിയമങ്ങള്‍ കൊണ്ടു വന്നത്. അവയില്‍ ഒന്നാണ് സ്ത്രീകള്‍ മുഖാവരണം ധരിച്ചു മാത്രമേ പൊതു സ്ഥലങ്ങളില്‍ ഇറങ്ങാന്‍ പാടുള്ളൂ എന്നത്.
അഹബൃൂ ദര്‍യായിയെ ഇനിയും സര്‍വ്വകലാശലായില്‍ നിന്ന് പുറത്താക്കിയിട്ടില്ല. എന്നാല്‍ അവരുടെ നടപടി സദാചാര വിരുദ്ധമാണെന്നാണ് ഇറാന്‍ ശാസ്ത്രകാര്യ മന്ത്രി ഹുസൈന്‍ സിമേയി അഭിപ്രായപ്പെടുന്നത്. ദര്‍യായി മാനസിക പ്രശ്നങ്ങള്‍ ഉള്ള വ്യക്തിയാണെന്ന അധികൃതരുടെ വിശദീകരണം ശരിയല്ലെന്നാണ് അവരുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ബോധപൂര്‍വ്വം തന്നെയാണ് അവര്‍ പ്രതിഷേധിച്ചതെന്നും അവര്‍ പറയുന്നു.
2022 സെപ്തംബറില്‍ നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ ഇറാന്‍ സര്‍ക്കാര്‍ ക്രൂരമായ രീതിയിലാണ് നേരിട്ടത്. മഹ്സ് അമിനി എന്ന 22 കാരി അപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് ആഗോേളതലത്തില്‍ തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന അര്‍മിത് ഗെരാവന്ത് ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. ദീര്‍ഘനാള്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഈ പെണ്‍കുട്ടി പിന്നീട് മരിച്ചു.