- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറിയയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തെ ടൗണുകളും ഗ്രാമങ്ങളും പിടിച്ചെടുത്ത് ഭീകരരുടെ മുന്നേറ്റം; സിറിയന്‍ സേന തോറ്റോടിയതോടെ സ്ത്രീകളും കുട്ടികളും അടക്കം അനേകര്‍ കൊല്ലപ്പെട്ടു; ആലെപ്പോ പിടിച്ച വിമതര്‍ മുന്നേറുമ്പോള്‍ നിസ്സഹായനായി അസ്സാദ്
സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്നു. വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ പട്ടണങ്ങളും ഗ്രാമങ്ങളും എല്ലാം പിടിച്ചെടുത്താണ് വിമതര്‍ മുന്നേറുന്നത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. വിമതരുടെ മുന്നേറ്റത്തിന് മുന്നില്‍ സിറിയന്‍ സേന തോല്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ആലപ്പോ നഗരം തന്നെ വിമതര്‍ പിടിച്ചെടുത്തിരിക്കുകയാണ്. നഗരത്തിലെ വിമാനത്താവളം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ഇവിടെ നിന്നുള്ള ഇന്നത്തെ എല്ലാ വിമാനസര്‍വ്വിീസുകളും റദ്ദാക്കിയിരിക്കുകയാണ്.
സിറിയന്‍ പ്രസിഡന്റ് ബഷര്‍-അല്‍ അസദിനെ എതിര്‍ക്കുന്ന വിമതരാണ് കലാപം അഴിച്ചുവിട്ടിരിക്കുന്നത്. തീവ്രവാദ സംഘടനയായ ഹയാത്ത് തഹ്രില്‍ അല്‍ഷാമിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പോരാളികളാണ് ഇതിന്ന നേതൃ്ത്വം നല്‍കുന്നത്. എട്ട് വര്‍ഷത്തിന് ശേഷമാണ് ഇവര്‍ ആലെപ്പോയില്‍ പ്രവേശിക്കുന്നത്. വിമത വിഭാഗം നടത്തിയ ആക്രമണങ്ങളില്‍ 277 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ആ്ദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 27 പേര്‍ സാധാരണ പൗരന്‍മാരാണ്. സിറിയയിലെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തെ സര്‍്ക്കാര്‍ അധീനതയിലുള്ള സ്ഥലങ്ങളിലാണ് വിമതര്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.
ഇന്നലെ ഇവിടെ കാര്‍ ബോംബ് സ്ഫോടനങ്ങള്‍ നടന്നിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വിമതര്‍ ആക്രമണം ശക്തമായ തോതില്‍ അഴിച്ചുവിട്ടത്. അലപ്പോ നഗരത്തിന്റെ പകുതിയോളം ഭാഗത്തിന്റെ നിയന്ത്രണം ഇവരുടെ കൈയ്യിലാണ്. 50 ഓളം പട്ടണങ്ങളും നിരവധി ഗ്രാമങ്ങളും ഇപ്പോള്‍ ഇവരുടെ നിയന്ത്രണത്തിലാണ്. അലപ്പോയുടെ പല ഭാഗങ്ങളിലും വിമതര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് വിമതരാണ് അക്രമവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇസ്രയേല്‍ ഗാസയിലും ലബനനിലും ഭീകരര്‍ക്ക് എതിരെ യുദ്ധം നടത്തുന്നതിനിടയിലാണ് അയല്‍രാജ്യമായ സിറിയയില്‍ ഇത്തരം ഒരു സ്ഥിതി വിശേഷം ഉണ്ടാകുന്നത്.
നേരത്തേ ഇസ്രയേല്‍ തീവ്രവാദികളെ സഹായിക്കുന്നു എന്നാരോപിച്ച് സിറിയയിലേക്ക് പല തവണ വ്യോമാക്രമണവും നടത്തിയിരുന്നു. 2011 ല്‍ സിറിയയില്‍ നടന്ന ആഭ്യന്തര കലാപത്തിന്റെ പ്രശ്നങ്ങള്‍ പലതും ഇനിയും പരിഹരിക്കപ്പെട്ടിട്ടുമില്ല എന്നത് മ്റ്റൊരു പ്രധാന വിഷയവുമാണ്. 2016 ന് ശേഷം ഇതാദ്യമായിട്ടാണ് വിമതര്‍ അലപ്പോ നഗരം ആക്രമിക്കുന്നത്. 2016 ല്‍ വിമതരുടെ മുന്നേറ്റത്തെ റഷ്യയുടേയും ഇറാന്റെയും സഹായത്തോടെയാണ് അന്ന് തുരത്താന്‍ സിറിയക്ക് കഴിഞ്ഞത്. എന്നാല്‍ ഇത്തവണ വിമതരുടെ മുന്നേറ്റത്തിന് മുന്നില്‍ സിറിയന്‍ ഭരണകൂടം നിസഹായരായി നില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ശക്തമായി തിരിച്ചടിച്ചിരുന്നു.