മോസ്‌കോ: റഷ്യന്‍ ആണവ സംരക്ഷണ സേനയുടെ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് മോസ്‌കോയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതോടെ യുക്രെയ്‌ന്റെ സൈനിക - രാഷ്ട്രീയ നേതൃത്വങ്ങളെ ലക്ഷ്യമിട്ടു റഷ്യ കനത്ത തിരിച്ചടി നല്‍കാന്‍ ഒരുങ്ങുന്നതായി സൂചന. യുക്രെയ്ന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. കിറിലോവിന്റെ കൊലപാതകത്തിനു കനത്ത തിരിച്ചടി നല്‍കുമെന്നാണു റഷ്യ നല്‍കുന്ന സൂചന. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി സ്വന്തം മരണവിധിയില്‍ ഒപ്പിട്ടെന്നായിരുന്നു റഷ്യന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ രാജ്യാന്തര മാധ്യമങ്ങളോടു പ്രതികരിച്ചത്.

അതേ സമയം റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ യുക്രെയ്ന്‍ നല്‍കുന്ന തിരിച്ചടികള്‍ക്ക് വര്‍ദ്ധിത വീര്യം വന്നതും ശ്രദ്ധേയമാണ്. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ മാത്രം ഒതുങ്ങിനിന്ന ആക്രമണങ്ങള്‍ നിയന്ത്രിത ആക്രമണങ്ങളുടെ രൂപത്തില്‍ റഷ്യന്‍ നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. റഷ്യയുടെ ആണവ, രാസ, ജൈവായുധ സേനാവിഭാഗം മേധാവി ലഫ്. ജനറല്‍ ഇഗോര്‍ കിറിലോവ് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് മോസ്‌കോ നഗര ഹൃദയത്തിലാണ്. യുക്രെയ്ന്‍ റഷ്യ യുദ്ധം ആരംഭിച്ച് മൂന്നു വര്‍ഷത്തോട് അടുക്കുമ്പോള്‍ തിരിച്ചടികള്‍ റഷ്യയുടെ 'വീട്ടുപടിക്കല്‍' വരെ എത്തിയിരിക്കുന്നു. റഷ്യന്‍ തലസ്ഥാനത്തടക്കം സാഹചര്യങ്ങള്‍ പഴയതുപോലെയല്ലെന്നാണ് വിലയിരുത്തല്‍. റഷ്യയില്‍ കടന്നുകയറിയുള്ള ആക്രമണങ്ങള്‍ക്കു പുടിനും സംഘവും മറുപടി നല്‍കേണ്ടതുണ്ട്. റഷ്യയുടെ ഭാഗത്തു നിന്നുള്ള ഇന്റലിജന്‍സ് വീഴ്ചയടക്കം പരിശോധിക്കപ്പെടേണ്ട സാഹചര്യമാണ്.

നിരോധിത ആയുധങ്ങള്‍ ഉപയോഗിച്ചതിനാണ് ഇഗോര്‍ കിറിലോവിനെ യുക്രെയ്ന്‍ ലക്ഷ്യമിട്ടതെന്നാണ് വിവരം. യുക്രെയ്‌ന്റെ തെക്ക് - കിഴക്കന്‍ മേഖലകളില്‍ 4,800ലേറെ തവണ നിരോധിത ആയുധം ഉപയോഗിച്ചെന്നാണ് ആരോപണം. രാസായുധങ്ങള്‍ സംബന്ധിച്ച 1993ലെ കണ്‍വന്‍ഷനിലെ തീരുമാനത്തിനു വിരുദ്ധമായിട്ടാണ് ആയുധങ്ങള്‍ ഉപയോഗിച്ചത്. യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ നിരോധിത രാസായുധങ്ങള്‍ പ്രയോഗിച്ചതിനു കിറിലോവിനെതിരെ എസ്ബിയു (സെക്യൂരിറ്റി സര്‍വീസ് ഓഫ് യുക്രെയ്ന്‍) അന്വേഷണം പ്രഖ്യാപിച്ചതിന്റെ പിറ്റേന്നായിരുന്നു കൊലപാതകം.

മോസ്‌കോയിലെ ഓഫിസില്‍ നിന്നിറങ്ങി കിറിലോവ് കാറില്‍ കയറാനൊരുങ്ങുമ്പോഴാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചത്. കിറിലോവിന്റെ അസിസ്റ്റന്റും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. വിദൂരനിയന്ത്രിത സ്‌ഫോടനമാണുണ്ടായതെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട് ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള 29കാരനായ ഒരാളെ കസ്റ്റഡിയിലെടുത്തതായി റഷ്യയുടെ സുരക്ഷാ വിഭാഗം വ്യക്തമാക്കി.

അതേ സമയം യുക്രെയ്‌ന്റെ സൈനിക - രാഷ്ട്രീയ നേതൃത്വങ്ങളെ ലക്ഷ്യമിട്ടു റഷ്യയുടെ തിരിച്ചടി എങ്ങനെയായിരിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. യുക്രെയ്ന്‍ - റഷ്യ യുദ്ധം ആരംഭിച്ചതു മുതല്‍ നിരവധി പ്രമുഖരാണു ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. റഷ്യന്‍ ടിവി കമന്റേറ്റര്‍ ദാരിയ ദുഗിന, റഷ്യയിലേക്കു പലായനം ചെയ്ത മുന്‍ യുക്രെയ്ന്‍ എംപി ഇലിയ കിവ, യുക്രെയ്ന്‍ വിരുദ്ധനായ പ്രമുഖ മിലിറ്ററി ബ്ലോഗര്‍ വ്‌ലാഡ്ലന്‍ ടറ്റാര്‍സ്‌കി എന്നിവരടക്കം ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു.

2023ല്‍ കഫേയിലുണ്ടായ സ്‌ഫോടനത്തിലാണു ബ്ലോഗര്‍ വ്‌ലാഡ്ലന്‍ ടറ്റാര്‍സ്‌കി കൊല്ലപ്പെട്ടത്. ടറ്റാര്‍സ്‌കിയ്ക്കു ഡാരിയ ട്രെപോവയെന്ന യുവതി സമ്മാനിച്ച പ്രതിമ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്നാണ് ഡാരിയ വിചാരണ സമയത്തു പറഞ്ഞത്. യുക്രെയ്നിലെ യുദ്ധത്തോടു വിയോജിപ്പുള്ള ആളായിരുന്നു ഡാരിയ. 27 വര്‍ഷത്തെ തടവുശിക്ഷയാണു ഡാരിയയ്ക്കു ലഭിച്ചത്. റഷ്യയ്ക്കകത്തു നടന്ന പല ആക്രമണങ്ങളിലും റഷ്യന്‍ പൗരന്‍മാരുടെ ബന്ധം തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്വന്തം പൗരന്‍മാരെ സ്വാധീനിക്കുന്ന യുക്രെയ്ന്‍ തന്ത്രമാണു റഷ്യയ്ക്ക് ഇപ്പോള്‍ തലവേദന. കിറിലോവിന്റെ വധത്തോടെ റഷ്യയുടെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച് വീണ്ടും ചോദ്യങ്ങള്‍ ഉയരുകയാണ്.

റഷ്യന്‍ ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ പ്രൊട്ടക്ഷന്‍ ട്രൂപ്പുകളുടെ തലവനായ ലെഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം യുക്രൈന്‍ ഏറ്റെടുത്തിരുന്നു. പ്രത്യേക ദൗത്യത്തിലൂടെ യുക്രൈന്‍ സെക്യൂരിറ്റി സര്‍വീസാണ് (എസ്.ബി.യു) കിറില്ലോവിനെ വധിച്ചതെന്ന് യുക്രൈനിന്റെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനത്തില്‍ ഇഗോര്‍ കിറില്ലോവിനൊപ്പം സഹായി റിസാന്‍സ്‌കി പ്രോസ്‌പെക്ടും കൊല്ലപ്പെട്ടിരുന്നു. യുക്രൈനെതിരെ നിരോധിക്കപ്പെട്ട രാസായുധങ്ങള്‍ പ്രയോഗിച്ചു എന്ന കുറ്റം ചുമത്തിയതിന് പിന്നാലെയാണ് കിറില്ലോവ് കൊല്ലപ്പെടുന്നത്. യുക്രൈനിയന്‍ പ്രോസിക്യൂട്ടര്‍മാരാണ് തിങ്കളാഴ്ച കിറില്ലോവിനെതിരെ കുറ്റം ചുമത്തിയത്. കിറില്ലോവ് യുദ്ധക്കുറ്റവാളിയാണെന്നും കിറില്ലോവിന്റെ കൊലപാതകം 'തീര്‍ത്തും നിയമാനുസൃത'മാണെന്നും യുക്രൈനിലെ ഉന്നതന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിനിടെ 2022 ഫെബ്രുവരിയിലാണ് യുക്രൈനില്‍ റഷ്യ നിരോധിത രാസായുധം പ്രയോഗിച്ചത് എന്നാണ് യുക്രൈനിന്റെ ആരോപണം.

മോസ്‌കോയിലെ റിയാസന്‍സ്‌കി പ്രോസ്പെക്റ്റിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന് പുറത്ത് നടന്ന സ്‌ഫോടനത്തിലാണ് കിറില്ലോവ് കൊല്ലപ്പെട്ടത്. ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിയത്. ഇഗോര്‍ കിറില്ലോവിനെ കൂടാതെ അദ്ദേഹത്തിന്റെ സഹായിയായ സൈനികനും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ടു ചെയ്തു. സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ക്രെംലിനില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്. ഇഗോര്‍ കിറില്ലോവിനൊപ്പം സഹായിയായ സൈനികനും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ടു ചെയ്തു.

2017 ഏപ്രിലിലാണ് ആണവ സംരക്ഷണ സേനയുടെ നേതൃത്വം കിറില്ലോവ് ഏറ്റെടുത്തത്. റേഡിയേഷന്‍, രാസ, ജീവശാസ്ത്ര, പ്രതിരോധ ട്രൂപ്പുകളുടെ മേധാവിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. യുക്രെയ്നിലെ റഷ്യന്‍ സൈനിക നടപടികള്‍ക്കിടെ, നിരോധിത രാസായുധങ്ങള്‍ ഉപയോഗിച്ചതിന് ഇഗോര്‍ കിറില്ലോവിനെതിരേ യുക്രയ്ന്‍ കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചിരുന്നു.

2017 ഏപ്രിലിലാണ് സേനയുടെ നേതൃത്വം കിറില്ലോവ് ഏറ്റെടുത്തത്. റേഡിയേഷന്‍, കെമിക്കല്‍, ബയോളജിക്കല്‍, ഡിഫന്‍സ് ട്രൂപ്പുകളുടെ മേധാവിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. യുദ്ധത്തിനിടെ 2022 ഫെബ്രുവരിയിലാണ് യുക്രെയ്നില്‍ റഷ്യ നിരോധിത രാസായുധം പ്രയോഗിച്ചത് എന്നാണ് യുക്രെയ്നിന്റെ ആരോപണം. കിറില്ലോവിന്റെ കൊലപാതകത്തില്‍ യുക്രെയിന് കനത്ത തിരിച്ചടി നല്‍കുമെന്ന് റഷ്യന്‍ സുരക്ഷ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്വദേവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാതൃരാജ്യത്തിനുവേണ്ടി ഭയമില്ലാതെ ജോലി ചെയ്തയാളാണ് കിറില്ലോവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സാഖറോവ പ്രതികരിച്ചു.