- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഋഷി സുനക് തെറി കേട്ടത് വെറുതെയായി; വിസ നിയന്ത്രണം ചരിത്രത്തില്‍ ആദ്യമായി ഫലപ്രദമായത് പോയവര്‍ഷം; കെയറര്‍- സ്റ്റുഡന്റ് വിസകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം വഴി കഴിഞ്ഞ വര്‍ഷം നാല് ലക്ഷം വിസ അപേക്ഷകള്‍ കുറഞ്ഞു; ബ്രിട്ടണില്‍ കുടിയേറ്റം കുറയുമ്പോള്‍
ലണ്ടന്‍: ബ്രിട്ടണില്‍ മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ശനമായ കുടിയേറ്റ നിയമങ്ങള്‍ ഫലം കണ്ടതായി ഹോം ഓഫീസിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. പ്രാഥമിക കണക്കുക്കള്‍ കാണിക്കുന്നത് 2024 ഏപ്രിലിനും ഡിസംബറിനും ഇടയിലായി 5,47,000 വിസ അപേക്ഷകള്‍ ലഭിച്ചു എന്നാണ്. 2023 ല്‍ ഇതേ കാലയളവില്‍ ലഭിച്ചത് 9,42,500 അപേക്ഷകളായിരുന്നു. അതായത്, ഏകദേശം 4 ലക്ഷം അപേക്ഷകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
കൃത്യമായി പറഞ്ഞാല്‍, വിസ അപേക്ഷകളുടെ എണ്ണത്തില്‍ ഉണ്ടായത് 3,95,199 അപേക്ഷകളുടെ കുറവാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനത്തിന്റെ കുറവ്. ബ്രിട്ടനിലേക്ക് വരാനായി താത്പര്യം കാണിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെയും കെയര്‍ വര്‍ക്കര്‍മാരുടെയും എണ്ണം കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസയ്ക്കുള്ള അപേക്ഷകളുടെ എണ്ണത്തില്‍ ഒരു വര്‍ഷം കൊണ്ടുണ്ടായത് 79 ശതമാനത്തിന്റെ കുറവാണെന്ന് കണക്കുകള്‍ പറയുന്നു.
2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസയ്ക്കായി ലഭിച്ചത് 2,99,800 അപേക്ഷകള്‍ ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചത് 63,800 അപേക്ഷകള്‍ മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം നെറ്റ് ഇമിഗ്രേഷന്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെ അന്ന് ഋഷി സുനകിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ആയിരുന്നു കര്‍ശനമായ കുടിയേറ്റ നിയമങ്ങള്‍ കൊണ്ടുവന്നത്
കെയര്‍ വിസയില്‍ ബ്രിട്ടനിലേക്ക് വരാനുള്ള മിനിമം ശമ്പളം 38,700 ആക്കി ഉയര്‍ത്തിയതും, വിദേശ കെയര്‍വര്‍ക്കര്‍മാര്‍ക്ക് ബ്രിട്ടനിലേക്ക് വരുമ്പോള്‍ കൂടെ ആശ്രിതരെ കൊണ്ടു വരുന്നത് വിലക്കിയതുമൊക്കെ ഈ പുതിയ നിയമത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇതിനെതിരെ സോഷ്യല്‍ കെയര്‍ മേഖലയില്‍ നിന്ന് കടുത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു.