- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീനികള്‍ക്ക് ജറുസലേമില്‍ നിന്ന് ഒരു മൈല്‍ അകലെ ഒരു രാഷ്ട്രം നല്‍കുന്നത് സെപ്റ്റംബര്‍ 11 ന് ശേഷം അല്‍-ഖ്വയ്ദയ്ക്ക് ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്ന് ഒരു മൈല്‍ അകലെ ഒരു രാഷ്ട്രം നല്‍കുന്നത് പോലെ; ഹമാസ് ഭീകരര്‍ കുട്ടികളെ കൊണ്ട് ജൂതന്മാരെ വെറുക്കാനും ജൂത രാഷ്ട്രത്തെ നശിപ്പിക്കാനും പഠിപ്പിക്കുന്നു; ഇവര്‍ക്കാണോ ഒരു രാഷ്ട്രം നല്‍കാന്‍ ആഗ്രഹിക്കുന്നത്? യുഎന്നില്‍ കത്തിക്കയറി നെതന്യാഹൂ; ബ്രിട്ടണ് അടക്കം വിമര്‍ശന ഇര
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയിലെ ഇസ്രായേലിന്റെ യുദ്ധത്തെ ന്യായീകരിച്ച് പ്രസംഗിക്കാന്‍ ഒരുങ്ങുമ്പോള്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ നിന്ന് വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ നാടകീയമായി ഇറങ്ങിപ്പോയെങ്കിലും തനിക്ക് പറയാനുള്ള മുഴുവന്‍ കാര്യങ്ങളും പറഞ്ഞ് തീര്‍ന്നിട്ട് തന്നെയാണ് നെതന്യാഹു വേദി വിട്ടത്. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നീക്കത്തിന്റെ ഫലം ജൂതവംശത്തെ കൊല്ലുന്നതാണ് എന്നാണ് നെതന്യാഹു പ്രഖ്യാപിച്ചത്. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികളാണ് പ്രതിഷേധത്തിന് മുന്നില്‍ നിന്നത്. പല രാജ്യങ്ങളുടേയും പ്രതിനിധികള്‍ ഇറങ്ങിപ്പോക്ക് നടത്തുന്നതിന് വേണ്ടി മാത്രമാണ് നെതന്യാഹു അഭിസംബോധന ചെയ്യുന്ന സമയത്ത് എത്തിയതെന്നാണ് കരുതപ്പെടുന്നത്. പാശ്ചാത്യ നേതാക്കളെ നെതന്യാഹു രൂക്ഷമായ ഭാഷയിലാണ് കടന്നാക്രമിച്ചത്.
തിന്മയ്ക്ക് മുന്നില്‍ കീഴടങ്ങുന്നവര്‍ ഇസ്രായേലിനെ ബലിയര്‍പ്പിക്കുകയാണ് എന്ന് പറഞ്ഞ നെതന്യാഹു നിങ്ങള്‍ക്ക് ജിഹാദിന്റെ കൊടുങ്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല എന്നും മുന്നറിയിപ്പ് നല്‍കി. പാശ്ചാത്യ നേതാക്കള്‍ക്കുള്ള മറ്റൊരു സന്ദേശം ഇസ്രായേല്‍ ഒരു ഭീകര രാഷ്ട്രത്തെ ഞങ്ങളുടെ തൊണ്ടയിലേക്ക് തള്ളിയിടാന്‍ അനുവദിക്കില്ല എന്നതാണ്. ഇസ്രായേലിന്റെ രക്തം ആഗ്രഹിക്കുന്ന മാധ്യമങ്ങളെയും സെമിറ്റിക് വിരുദ്ധ ജനക്കൂട്ടത്തെയും നേരിടാന്‍ നിങ്ങള്‍ക്ക് ധൈര്യമില്ലായിരിക്കാം എന്നാല്‍ ഞങ്ങള്‍ ആത്മഹത്യ ഇത് കൊണ്ടൊന്നും ആത്മഹത്യ ചെയ്യാന്‍ പോകുന്നില്ലെന്ന് നെതന്യാഹു തറപ്പിച്ച് പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിനെയും മറ്റ് ലോക നേതാക്കളെയും ലക്ഷ്യം വച്ചുകൊണ്ട് രോഷാകുലനായി നെതന്യാഹു പറഞ്ഞത് നിങ്ങളുടെ അപമാനകരമായ തീരുമാനം ജൂതന്മാര്‍ക്കും എല്ലായിടത്തും നിരപരാധികള്‍ക്കും എതിരായ ഭീകരതയെ പ്രോത്സാഹിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല എന്നായിരുന്നു.
ഹമാസ് ഭീകരര്‍ കുട്ടികളെ കൊണ്ട് ജൂതന്മാരെ വെറുക്കാനും ജൂത രാഷ്ട്രത്തെ നശിപ്പിക്കാനും പഠിപ്പിക്കുന്നു. ഇവര്‍ക്കാണോ നിങ്ങള്‍ നിങ്ങള്‍ ഒരു രാഷ്ട്രം നല്‍കാന്‍ ആഗ്രഹിക്കുന്നത് എന്ന് നെതന്യാഹു ചോദിച്ചു. ഒക്ടോബര്‍ ഏഴിന് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കുകയും പിന്തുണയ്ക്കുകയും ചെയ്ത മതഭ്രാന്തന്മാര്‍ക്ക് ആത്യന്തിക പ്രതിഫലം നല്‍കുക എന്നതാണ് നിങ്ങള്‍ ചെയ്യുന്നത് എന്നും ഇസ്രയേല്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഒക്ടോബര്‍ 7 ന് ശേഷം ഫലസ്തീനികള്‍ക്ക് ജറുസലേമില്‍ നിന്ന് ഒരു മൈല്‍ അകലെ ഒരു രാഷ്ട്രം നല്‍കുന്നത് സെപ്റ്റംബര്‍ 11 ന് ശേഷം അല്‍-ഖ്വയ്ദയ്ക്ക് ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്ന് ഒരു മൈല്‍ അകലെ ഒരു രാഷ്ട്രം നല്‍കുന്നത് പോലെയാണ് എന്നും ഇത് ഭ്രാന്താണ് എന്നും ഞങ്ങളാണെങ്കില്‍ ഒരിക്കലും ഇക്കാര്യം ചെയ്യില്ലായിരുന്നു എന്നും നെതന്യാഹു നിലപാട് വ്യക്തമാക്കി.
ഗാസയിലെ ഫലസ്തീനികളെ അഭിസംബോധന ചെയ്ത് നെതന്യാഹു പറഞ്ഞത്, ബന്ദികളുടെ തിരിച്ചുവരവ്, ഹമാസിന്റെ നിരായുധീകരണം, ഗാസയുടെ സൈനികവല്‍ക്കരണം എന്നിവയിലൂടെ യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ്. മുന്‍കാലങ്ങളിലെന്നപോലെ, തന്റെ പ്രസംഗത്തിനിടെ, നെതന്യാഹു 'ദി കഴ്‌സ്' എന്ന തലക്കെട്ടുള്ള പ്രദേശത്തിന്റെ ഭൂപടം ഉയര്‍ത്തിപ്പിടിച്ചാണ് പ്രസംഗിച്ചത്. കൂടാതെ മറ്റൊരു പ്രധാനപ്പെട്ട കാര്യമായി ഇസ്രായേല്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ സ്പീക്കറുകള്‍ ഉപയോഗിച്ച് ഗാസയില്‍ തന്റെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ടെന്നും നെതന്യാഹു വെളിപ്പെടുത്തി. ഫലസ്തീന്‍ പൗരന്മാരുടെയും ഗാസയിലെ ഹമാസ് പ്രവര്‍ത്തകരുടെയും ഫോണുകളുടെ നിയന്ത്രണം ഇസ്രേയല്‍ സൈന്യം ്ഏറ്റെടുത്തുവെന്നും അദ്ദേഹത്തിന്റെ യുഎന്‍ പ്രസംഗം ഇപ്പോള്‍ ആ ഉപകരണങ്ങള്‍ വഴി തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ടെന്നും നെതന്യാഹുവിന്റെ ഓഫീസും അവകാശപ്പെട്ടിരുന്നു. നെതന്യാഹുവിന്റെ പ്രസംഗത്തിന്റെ ലിങ്ക് അടങ്ങിയ വാചക സന്ദേശങ്ങള്‍ ഗാസ നിവാസികള്‍ക്ക് ലഭിച്ചിരുന്നു. ഹമാസിന്റെ 'ഭീകര യന്ത്ര'ത്തിന്റെ ഭൂരിഭാഗവും ഇസ്രായേല്‍ 'തകര്‍ത്തു' എന്നും 'കഴിയുന്നത്ര വേഗത്തില്‍' ജോലി പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചെന്നും നെതന്യാഹു പ്രസംഗത്തില്‍ വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതി ലക്ഷ്യമിട്ടതും ലെബനനില്‍ ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രല്ലയെ വധിച്ചതും ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം ഇസ്രായേലിന്റെ തന്ത്രപരമായ വിജയങ്ങളുടെ ഒരു പരമ്പരയാണ് തീര്‍ത്തതെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, യുണൈറ്റഡ് കിംഗ്ഡം, തുടങ്ങിയ രാജ്യങ്ങള്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതായി പ്രഖ്യാപിച്ചിരുന്നു. 'ഈ ആഴ്ച, ഫ്രാന്‍സ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കള്‍ നിരുപാധികമായി ഒരു പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു.
ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ഭീകരതയ്ക്ക് ശേഷമാണ് അവര്‍ അങ്ങനെ ചെയ്തത് എന്നും നെതന്യാഹു തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഇസ്രായേലിനെതിരെ തീരുവകളും ഉപരോധങ്ങളും ഏര്‍പ്പെടുത്തുന്നതും യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കുന്നുണ്ട്. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് വേണ്ടി ഇസ്രായേല്‍ പ്രതിജ്ഞാബദ്ധനാകണമെന്ന് ആവശ്യപ്പെടുന്ന ഒരു നിര്‍ബന്ധിതമല്ലാത്ത പ്രമേയം ഈ മാസം അസംബ്ലി പാസാക്കി, ഇത് ഒരു തുടക്കമല്ലെന്ന് നെതന്യാഹു പറഞ്ഞു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കാര്യവും ഇസ്രയേല്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൊലപാതകികളെയും ബലാത്സംഗികളെയും കുട്ടികളെ ചുട്ടുകൊല്ലുന്നവരെയും അപലപിക്കുന്നതിനുപകരം, ഇസ്രായേലിന്റെ ഹൃദയഭാഗത്ത് അവര്‍ക്ക് ഒരു രാഷ്ട്രം നല്‍കാന്‍ ആഗ്രഹിക്കുന്ന നേതാക്കളെ താന്‍ അപലപിക്കുക തന്നെ ചെയ്യുമെന്ന് നെതന്യാഹു പറഞ്ഞു. സൈനികരുടെ ജീവന്‍ അപകടപ്പെടുത്താതെ, ഗാസ അതിര്‍ത്തിയിലെ ഇസ്രായേല്‍ ഭാഗത്ത് ട്രക്കുകളില്‍ മാത്രം ലൗഡ്‌സ്പീക്കറുകള്‍ സ്ഥാപിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു. ഇതിലൂടെയാണ് പ്രസംഗം പ്രക്ഷേപണം ചെയ്തത്.