ന്യൂയോര്‍ക്ക്: ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദ രേഖകള്‍ പുറത്തുവിട്ടതിന് പിന്നാലെ, അതില്‍ നിന്നും ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം ഉള്‍പ്പെടെയുള്ള സുപ്രധാന ഫയലുകള്‍ നീക്കം ചെയ്തത് അമേരിക്കയില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പുറത്തുവിട്ട ആയിരക്കണക്കിന് രേഖകളില്‍ നിന്ന് 16 എണ്ണമാണ് വെറും ഒരു ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമായത്. ഇതില്‍ ട്രംപ്, മെലാനിയ, എപ്സ്റ്റീന്‍, ഗിസ്ലെയ്ന്‍ മാക്‌സ്വെല്‍ എന്നിവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റ് ചില പെയിന്റിംഗുകളും ഉള്‍പ്പെടുന്നു. യാതൊരു മുന്നറിയിപ്പോ വിശദീകരണമോ നല്‍കാതെ നീതിന്യായ വകുപ്പ് നടത്തിയ ഈ നീക്കം വലിയ തോതിലുള്ള ഒളിച്ചുകളിയാണെന്ന ആരോപണം ശക്തമാണ്.

സംഭവത്തെ 'അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മൂടിവെക്കല്‍' എന്നാണ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമര്‍ വിശേഷിപ്പിച്ചത്. വൈറ്റ് ഹൗസ് കാര്യങ്ങള്‍ ഒളിച്ചുവെക്കുകയാണെന്ന് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയും കുറ്റപ്പെടുത്തി. എന്നാല്‍, തങ്ങള്‍ സുതാര്യതയ്ക്ക് പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് ഭരണകൂടം ഇരകള്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നുമാണ് നീതിന്യായ വകുപ്പ് ഇതിനോട് പ്രതികരിച്ചത്. എപ്സ്റ്റീന്റെ ഡെമോക്രാറ്റിക് സുഹൃത്തുക്കളെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രസിഡന്റ് ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

പുറത്തുവന്ന ഫയലുകളില്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ നിരവധി ചിത്രങ്ങള്‍ ഉണ്ടെങ്കിലും ട്രംപിന്റേതായി വളരെ കുറച്ചു ചിത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എപ്സ്റ്റീനുമായി ഇരുവരും ബന്ധപ്പെട്ടിരുന്നെങ്കിലും ഇവര്‍ക്കെതിരെ നിലവില്‍ ക്രിമിനല്‍ കുറ്റങ്ങളൊന്നും ആരോപിക്കപ്പെട്ടിട്ടില്ല. ഫയലുകള്‍ നീക്കം ചെയ്തതിനെക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് നീതിന്യായ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ലാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഫയലുകള്‍ പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനുള്ളില്‍ തന്നെയാണ് അപ്രത്യക്ഷമായിരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് ഒരു വിശദീകരണമോ പൊതുജനങ്ങള്‍ക്ക് ഒരു അറിയിപ്പോ ഇല്ലാതെയാണ് ഈ നടപടി. അതിനാല്‍ ഇതും കൂടുതല്‍ വിവാദമായേക്കും.

ഫയലുകള്‍ നീക്കം ചെയ്തതിനെക്കുറിച്ച് സര്‍ക്കാര്‍ ഒരു വിശദീകരണവും നല്‍കാത്തതും പൊതുജനങ്ങളെ അറിയിക്കാത്തതും ദുരൂഹത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കാണാതായ രേഖകളെക്കുറിച്ചും അവ എന്തിന് നീക്കം ചെയ്തു എന്നതിനെക്കുറിച്ചുമുള്ള വിശദീകരണമില്ലായ്മ എപ്സ്റ്റീനും അദ്ദേഹത്തെ ചുറ്റിപ്പറ്റി നിന്ന പ്രബലരായ വ്യക്തികളെക്കുറിച്ചുമുള്ള ദീര്‍ഘകാലത്തെ അഭ്യൂഹങ്ങളെ വീണ്ടും ശക്തമാക്കിയിട്ടുണ്ട്. അതേസമയം വൈറ്റ് ഹൗസ് ഇപ്പോള്‍ കാര്യങ്ങള്‍ മറച്ചുവെക്കുകയാണെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു. 'അമേരിക്കന്‍ പൊതുജനങ്ങള്‍ക്കായി അവര്‍ കൂടുതല്‍ സുതാര്യത' ആവശ്യപ്പെടുകയും ചെയ്യുന്നു.

'ട്രംപും അദ്ദേഹത്തിന്റെ അനുയായികളും അവര്‍ പൂര്‍ണ്ണമായും കാര്യങ്ങള്‍ മറച്ചുവെക്കുന്നവരാണെന്ന് തെളിയിച്ചുവെന്ന് വനിത നേതാവ് ഷോണ്ടല്‍ ബ്രൗണ്‍ എക്‌സില്‍ കുറിച്ചു. റിപ്പബ്ലിക്കന്‍ പ്രതിനിധി തോമസ് മാസി, ഡി.ഒ.ജെ 'നിയമത്തെ വളച്ചൊടിക്കുന്നു' എന്ന് ആരോപിച്ചു. അതേസമയം ട്രംപ് ഭരണകൂടം സുതാര്യതയ്ക്ക് പ്രതിജ്ഞാബദ്ധമാണെന്ന് നീതിന്യായ വകുപ്പ് ശനിയാഴ്ച ഒരു മറുപടിയില്‍ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും സുതാര്യമായിട്ടാണ് ട്രംപ് ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. ആയിരക്കണക്കിന് പേജുകളുള്ള രേഖകള്‍ പുറത്തുവിട്ടതിലൂടെയും, ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയുടെ സമന്‍സ് അഭ്യര്‍ത്ഥനയുമായി സഹകരിച്ചതിലൂടെയും, എപ്സ്റ്റീന്റെ ഡെമോക്രാറ്റിക് സുഹൃത്തുക്കളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ പ്രസിഡന്റ് ട്രംപ് അടുത്തിടെ ആഹ്വാനം ചെയ്തതിലൂടെയും, ഡെമോക്രാറ്റുകള്‍ ഇതുവരെ ചെയ്തതിലും കൂടുതല്‍ കാര്യങ്ങള്‍ ട്രംപ് ഭരണകൂടം ഇരകള്‍ക്കായി ചെയ്തിട്ടുണ്ട് എന്നായിരുന്നു നീതിന്യായ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞത്.

ഇതുവരെ പുറത്തുവന്ന ഫോട്ടോകളില്‍ സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയും ഉള്‍പ്പടെയുണ്ടായിരുന്നു. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഇതുവരെ കാണാത്ത നിരവധി ഫോട്ടോകള്‍ ഉണ്ടായിരുന്നു, എന്നാല്‍ ട്രംപിന്റെ വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരുവരും എപ്സ്റ്റീനുമായി ബന്ധപ്പെട്ടിരുന്നു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ ഒരു തെറ്റും ആരോപിക്കപ്പെട്ടിട്ടില്ല, കൂടാതെ അദ്ദേഹത്തിനെതിരെ ചുമത്തിയ ക്രിമിനല്‍ കേസുകളില്‍ ഫോട്ടോകള്‍ക്ക് പങ്കുണ്ടെന്നതിന് ഒരു സൂചനയുമില്ല. കൂടുതല്‍ രേഖകള്‍ എപ്പോള്‍ എത്തുമെന്ന് വകുപ്പ് ഒരു അറിയിപ്പും നല്‍കിയിട്ടില്ല.