- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപരോധത്തിന് പിന്നിലെ സാമ്പത്തിക യുക്തി ലളിതം; യുദ്ധം തുടങ്ങിയത് മുതല്‍ സ്വന്തം പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച് ഇറാന്‍ കോടിക്കണക്കിന് ഡോളര്‍ സമ്പാദിക്കുന്നു; മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ കയറ്റുമതി തടസ്സപ്പെടുത്തുകയും ചെയ്തു; വരുമാന സ്രോതസ്സ് അടച്ചാല്‍ ഇറാന്റെ സമ്പദ്വ്യവസ്ഥ തകരും; യുദ്ധം തുടരാനുള്ള ശേഷി ഇല്ലാതാകും; ഉപരോധക്കരുക്കില്‍ ഇറാനെ പൂട്ടാന്‍ അമേരിക്ക; ലോകം രണ്ടു തട്ടില്‍

വാഷിംഗ്ടണ്‍/ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധമുഖം പുതിയൊരു സാമ്പത്തിക പോരാട്ടത്തിലേക്ക് വഴിമാറുന്നു. ഇറാന്റെ എണ്ണക്കയറ്റുമതിയും വ്യാപാരവും പൂര്‍ണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധം വെറുമൊരു സൈനിക നടപടിയല്ല, മറിച്ച് ആഗോള രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുള്ള ഒരു ചൂതാട്ടമാണ്. ഹെര്‍മൂസ് കടലിടുക്കിന് കാവല്‍ നില്‍ക്കുന്ന ഇറാനെ കടലില്‍ തന്നെ തളയ്ക്കാനുള്ള പെന്റഗണിന്റെ നീക്കം എത്രത്തോളം വിജയിക്കുമെന്ന ചോദ്യം ഇപ്പോള്‍ ശക്തമാണ്.
ഈ ഉപരോധത്തിന് പിന്നിലെ സാമ്പത്തിക യുക്തി ലളിതമാണ്. യുദ്ധം തുടങ്ങിയത് മുതല്‍ സ്വന്തം പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച് ഇറാന്‍ കോടിക്കണക്കിന് ഡോളര്‍ സമ്പാദിക്കുന്നുണ്ട്. അതേസമയം, മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ കയറ്റുമതി തടസ്സപ്പെടുത്താന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇറാന്റെ ഈ വരുമാന സ്രോതസ്സ് അടച്ചാല്‍ അവരുടെ സമ്പദ്വ്യവസ്ഥ തകരുമെന്നും യുദ്ധം തുടരാനുള്ള ശേഷി ഇല്ലാതാകുമെന്നുമാണ് വാഷിംഗ്ടണ്‍ കണക്കുകൂട്ടുന്നത്.
ഗള്‍ഫ് മേഖലയിലേക്കും പുറത്തേക്കുമുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് സാധിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, 'എന്തിന് വേണ്ടിയാണിത്' എന്ന ചോദ്യത്തിനാണ് പ്രസക്തിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഹോര്‍മൂസ് കടലിടുക്കിനുള്ളില്‍ കയറി ഇറാനുമായോ അവരുടെ മിസൈല്‍-ഡ്രോണ്‍ സംവിധാനങ്ങളുമായോ നേരിട്ട് ഏറ്റുമുട്ടുന്നതിനേക്കാള്‍ അമേരിക്കയ്ക്ക് സുരക്ഷിതം ഒമാന്‍ കടലില്‍ നിലയുറപ്പിച്ച് ഉപരോധം നടപ്പാക്കുന്നതാണെന്ന സൈനിക വിലയിരുത്തലാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.
ഹോര്‍മൂസ് കടലിടുക്കിന്റെ ഇടുങ്ങിയ പ്രതലത്തില്‍ ഇറാന്റെ അതിവേഗ ബോട്ടുകളെയും മൈനുകളെയും നേരിടുന്നത് അമേരിക്കയ്ക്ക് വലിയ ആള്‍നാശമുണ്ടാക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുകയോ യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ കപ്പലുകള്‍ കൊണ്ടുപോവുകയോ ചെയ്യുന്നതിന് പകരം, തുറന്ന കടലില്‍ വെച്ച് ഇറാന്റെ കപ്പലുകളെ പിടികൂടുന്നത് അപകടസാധ്യത കുറയ്ക്കുമെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നുണ്ട്. സൈനികമായി നോക്കിയാല്‍ അമേരിക്കയ്ക്ക് ഇത് താരതമ്യേന എളുപ്പമുള്ള കാര്യമാണ്.
അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് നല്‍കുന്ന സൂചനകള്‍ പ്രകാരം, ഇറാന്റെ തീരങ്ങളിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ പരിശോധിക്കപ്പെടും. എന്നാല്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കപ്പലുകളെ തടയില്ല. മാനുഷിക പരിഗണനയോടെയുള്ള സഹായങ്ങളുമായി എത്തുന്ന കപ്പലുകളെ കടത്തിവിടുമെന്ന് പറയുന്നുണ്ടെങ്കിലും അവയും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇത് ഇറാനിലേക്കുള്ള അവശ്യവസ്തുക്കളുടെ ഒഴുക്ക് പോലും തടസ്സപ്പെടുത്തിയേക്കാം.
ഈ ഉപരോധത്തിന് പിന്നിലെ സാമ്പത്തിക യുക്തി ലളിതമാണ്. യുദ്ധം തുടങ്ങിയത് മുതല്‍ സ്വന്തം പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച് ഇറാന്‍ കോടിക്കണക്കിന് ഡോളര്‍ സമ്പാദിക്കുന്നുണ്ട്. അതേസമയം, മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ കയറ്റുമതി തടസ്സപ്പെടുത്താന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇറാന്റെ ഈ വരുമാന സ്രോതസ്സ് അടച്ചാല്‍ അവരുടെ സമ്പദ്വ്യവസ്ഥ തകരുമെന്നും യുദ്ധം തുടരാനുള്ള ശേഷി ഇല്ലാതാകുമെന്നുമാണ് വാഷിംഗ്ടണ്‍ കണക്കുകൂട്ടുന്നത്.
പക്ഷേ, ഈ കണക്കുകൂട്ടലുകള്‍ എത്രത്തോളം പ്രായോഗികമാണെന്നത് സംശയമാണ്. ഒരു മാസത്തിലേറെയായി അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ നേരിടുന്ന ഇറാന്‍ വലിയ പ്രതിരോധ ശേഷിയാണ് പ്രകടിപ്പിച്ചത്. പുതിയ ഉപരോധത്തെയും അതിജീവിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. ലോകവിപണിയില്‍ എണ്ണവില കുതിച്ചുയരുന്നത് അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് ഇറാന്റെയും മുന്‍ നയതന്ത്രജ്ഞരുടെയും വിലയിരുത്തല്‍.
'തങ്ങള്‍ ജയിച്ചു' എന്ന മാനസികാവസ്ഥയിലാണ് ഇപ്പോള്‍ ഇറാന്‍ ഭരണകൂടമെന്ന് വിദേശകാര്യ വിദഗ്ധര്‍ നിരീക്ഷിക്കുന്നു. തങ്ങളുടെ എതിരാളികളേക്കാള്‍ കൂടുതല്‍ കാലം കഷ്ടപ്പാടുകള്‍ സഹിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഇറാന്‍ ഉറച്ചു വിശ്വസിക്കുന്നു. എണ്ണവില വര്‍ദ്ധിക്കുമ്പോള്‍ അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും ഉണ്ടാകുന്ന രാഷ്ട്രീയ സമ്മര്‍ദ്ദം ഉപരോധം പിന്‍വലിക്കാന്‍ ട്രംപിനെ നിര്‍ബന്ധിതനാക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.
ഷിപ്പിംഗ് മേഖലയിലെ വിദഗ്ധര്‍ ഇപ്പോള്‍ അതീവ ജാഗ്രതയിലാണ്. അമേരിക്കന്‍ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ പല കപ്പലുകളും കടലില്‍ വെച്ച് തന്നെ ദിശ മാറ്റുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പതിവിനേക്കാള്‍ വര്‍ദ്ധിച്ചിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ പല കപ്പലുകളും എത്രയും വേഗം മേഖല വിടാന്‍ ശ്രമിച്ചതിന്റെ സൂചനയാണിത്.


