- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ ആക്രമണത്തില്‍ ഞെട്ടിയ പാക് പ്രധാനമന്ത്രി ഒളിച്ചോടിയപ്പോള്‍ ജമ്മുവിലേക്ക് കാറ് മാര്‍ഗ്ഗം യാത്ര ചെയ്ത് കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ആത്മവിശ്വാസം; പാക്കിസ്ഥാന്റെ ഡ്രോണ്‍ ആക്രമണത്തെ തരിപ്പണമാക്കിയ ധൈര്യത്തില്‍ ഇന്ത്യ; പാക്കിസ്ഥാന്‍ നഗരങ്ങളിലേക്ക് ഇന്ത്യന്‍ മിസൈലുകള്‍ എത്തിയതോടെ ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് തെരുവിലിറങ്ങി പിടിഐയും
ഇന്ത്യന്‍ ആക്രമണത്തില്‍ ഞെട്ടിയ പാക് പ്രധാനമന്ത്രി ഒളിച്ചോടിയപ്പോള്‍ ജമ്മുവിലേക്ക് കാറ് മാര്‍ഗ്ഗം യാത്ര ചെയ്ത് കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ആത്മവിശ്വാസം
ന്യൂഡല്‍ഹി: ഇന്ത്യ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതിനു പിന്നാലെ പ്രതിസന്ധി സൃഷ്ടിച്ച് ആഭ്യന്തര സംഘര്‍ഷവും കൂടിയായപ്പോള്‍ ആകെ പെട്ട അവസ്ഥയില്‍ പാക്കിസ്ഥാന്‍. ഒരു വശത്ത് ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) സായുധ സംഘടന പിടിച്ചെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍ അടക്കം പുറത്തുവരുന്നുണ്ട്.
ചൊവ്വാഴ്ച ബിഎല്‍എ നടത്തിയ ആക്രമണത്തില്‍ പത്ത് പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്. ബലൂച് വിമോചന പോരാട്ടം അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാന്‍ ഏറെ കാലമായി ശ്രമിച്ചുവരികയാണ്. പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി ആരംഭിച്ചതിനു പിന്നാലെ ക്വറ്റയില്‍ ബിഎല്‍എയും ആക്രമണം കടുപ്പിക്കുകയായിരുന്നു.
ഇതിനിടെ, മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി. പാകിസ്ഥാനില്‍ ഇന്ത്യ കനത്ത തിരിച്ചടി നടത്തുന്നതിനിടെ ലാഹോറിലാണ് തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. ഇമ്രാന്‍ ഖാനെ മോചിപ്പിക്കണം എന്നാണ് ആവശ്യം. ഇന്ത്യയുടെ മിസൈലുകള്‍ പാക്കിസ്ഥാന്റെ തലസ്ഥാന് നഗരമായി ഇസ്ലാമാബാദില്‍ അടക്കം വീണുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റര്‍ അകലെ മിസൈല്‍ പതിച്ചതോടെ ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി അദ്ദേഹം.
അതേസമയം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടിയപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവില്‍ വിശ്വസിച്ച് വലിയ ആത്മവിശ്വാസത്തിലാണ് കാശ്മീരി ജനതയും. കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്. ഇന്നലെ രാത്രി നടന്ന ഡ്രോണ്‍ ആക്രമണത്തെ ഇന്ത്യ പ്രതിരോധിച്ചിരുന്നു.
ഇന്നലെ രാത്രി മുതല്‍ ജമ്മു കശ്മീരിലടക്കം അതിര്‍ത്തി മേഖലയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണശ്രമങ്ങള്‍ വിജയകരമായി നേരിട്ടന്ന് ഇന്ത്യ. ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ക്കുനേരെ നടന്ന പാക് ഡ്രോണ്‍, മിസൈല്‍ ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തുവെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണം രാത്രി ഉടനീളം തുടര്‍ന്നുവെന്നും നിയന്ത്രണ രേഖയില്‍ സ്‌ഫോടന ശബ്ദം തുടര്‍ന്നുവെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, നാവിക സേന ആക്രമിച്ചെന്ന വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്നും രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. സൈന്യത്തിന്റെ ഇതുവരെയുള്ള നടപടികളടക്കം ഇന്ന് രാവിലെ പത്തിന് വാര്‍ത്താസമ്മേളനത്തിലൂടെ വിദേശകാര്യമന്ത്രാലയം വിശദീകരിക്കും. വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരിക്കും നടപടികള്‍ വിശദീകരിക്കുക.
പാകിസ്ഥാന്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് നിര്‍ണായക കൂടിക്കാഴ്ചകളാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സേനാമേധാവിമാരുമായി ചര്‍ച്ച നടത്തി. അതേസമയം, ഇന്ന് പുലര്‍ച്ചെ ജമ്മു നഗരത്തിലും പൂഞ്ചിലെ അതിര്‍ത്തി ഗ്രാമങ്ങളിലും പാകിസ്ഥാന്റെ ആക്രമണശ്രമം നടന്നു.
പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം സൈന്യം തകര്‍ത്തു. പൂഞ്ചില്‍ ഗ്രാമങ്ങളെ ലക്ഷ്യമിട്ടുള്ള പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിന് സൈന്യം കനത്ത തിരിച്ചടി നല്‍കി. ജമ്മുവില്‍ പുലര്‍ച്ചെ നടന്ന ഡ്രോണ്‍ ആക്രമണ ശ്രമവും സൈന്യം ചെറുത്തു. ഉറിയില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത ഷെല്ലാക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ബാരാമുള്ള ജില്ലയിലടക്കം കനത്ത ഷെല്ലാക്രമണമാണ് ഇന്നലെ രാത്രിയുണ്ടായത്.
ഇന്നലെ രാത്രിയോടെയാണ് ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ പാക് ആക്രമണശ്രമം ഉണ്ടായത്. ശ്രീനഗര്‍, പത്താന്‍കോട്ട്, ജെയ്‌സാല്‍മീര്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം ഫലപ്രദമായി പ്രതിരോധിച്ചെന്നാണ് സൈന്യം വ്യക്തമാക്കിയത്. അതേസമയം, സൈനിക ക്യാമ്പുകള്‍ ആക്രമിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് പാകിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമെന്നാണ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നത്.
ഇതിനിടെയാണ് പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് ഇന്ത്യ ശക്തമായ മിസൈല്‍ ആക്രമണം നടത്തിയെന്നാണു വിവരം. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്കു കിലോമീറ്ററുകള്‍ മാത്രം അകലെ സ്‌ഫോടനമുണ്ടായെന്നും ഇത് മിസൈല്‍ ആക്രമണമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഷരീഫിനെ വസതിയില്‍നിന്നു സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായാണു വിവരം.